കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുമെന്ന് ശശി തരൂർ എംപി

  • By Goury Viswanathan
Google Oneindia Malayalam News

ദില്ലി: കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുമെന്ന് ശശി തരൂർ എംപി. കേരളത്തിലെ പ്രളയത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് ശുപാർശ. സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പുറത്ത് നിന്നുള്ള എൻട്രി എന്ന നിലയിലായിരിക്കും ശുപാർശയെന്നും വ്യക്തമാക്കി.

നൂറ്റാണ്ടിലെ ഏറ്റവവും വലിയ പ്രളയം കേരളത്തിൽ സംഹാര താണ്ഡവമാടിയപ്പോൾ പ്രശംസനീയമായ സേവനമാണ് മത്സ്യത്തൊഴിലാളികൾ കാഴ്ച വച്ചത്. സേനാ വിഭാഗങ്ങൾക്ക് പോലും എത്തിപ്പെടാൻ അസാധ്യമായ ഇടങ്ങളിൽ മത്സ്യത്തൊഴിലാളികൾ ചെറുവഞ്ചികളിലും ബോട്ടിലുമായി എത്തി രക്ഷാപ്രവർത്തനം നടത്തി.

fisherman

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. ആയിരക്കണക്കിനാളുകളെ പത്തനംതിട്ട, ആലുവ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നിന്നും രക്ഷപെടുത്തി പുറത്തെത്തിച്ചു.

കേരളത്തിന്റെ സൈന്യമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മത്സ്യത്തൊഴിലാളികളെ വിശേഷിപ്പിച്ചത്. ബിബിസി അടക്കമുള്ള അന്താരാഷട്ര മാധ്യമങ്ങളിൽ വരെ മത്സ്യത്തൊഴിലാളികളുടെ സേവനങ്ങളെ പ്രകീർത്തിച്ച് പ്രത്യേക റിപ്പോർട്ടുകൾ വന്നിരുന്നു.

രഹ്ന ഫാത്തിമ സിപിഎം പടച്ച് വിട്ട അഭിസാരിക, അധിക്ഷേപവുമായി ലീഗ് നേതാവ് കെപിഎ മജീദ്രഹ്ന ഫാത്തിമ സിപിഎം പടച്ച് വിട്ട അഭിസാരിക, അധിക്ഷേപവുമായി ലീഗ് നേതാവ് കെപിഎ മജീദ്

English summary
sashi tharoor mp reccommend kerala fishermen for nobel price
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X