കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിധി: അയ്യപ്പ ഭക്തർക്ക് ആശ്വാസകരമായ വിധിയെന്ന് ശശികുമാര വർമ്മ

Google Oneindia Malayalam News

ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ കേട്ട കോടതി അതില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ഏഴ് വിഷയങ്ങളില്‍ തീര്‍പ്പ് കണ്ടെത്താന്‍ വിശാല ബഞ്ചിന് വി ബെഞ്ചിന് വിട്ട നടപടി സ്വാഗതം ചെയ്ത് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ. ഇത് അയ്യപ്പ ഭക്തർക്ക് ആശ്വാസം ആശ്വാസകരമാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ കോടതിയില്‍ നിന്ന് വ്യക്തമായ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ശബരിമലയിലേക്ക് വേഷംകെട്ടുമായി കേരളത്തിന്റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വന്നാല്‍ ബിജെപി ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. ശബരിമല യുവതീപ്രവേശന വിധി വിശാല ബെഞ്ചിന് കൈമാറിയത് ഭക്തരെ സംബന്ധിച്ച് ആശ്വാസകരമാണെന്നും അവർ‌ വ്യക്തമാക്കി. മുഖ്യമന്ത്രി നില്‍ക്കേണ്ടത് ഭക്തരോടൊപ്പമാണ്. മൗഠ്യം വെടിഞ്ഞ് ഭക്തരോടൊപ്പം നില്‍ക്കാനുള്ള പ്രായോഗിക സമീപനത്തിലേക്ക് മുഖ്യമന്ത്രി വരണംമെന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.

Sasi kumara Varma

Recommended Video

cmsvideo
Sabarimala Tantri Response To Supreme Court Verdict | Oneindia Malayalam

വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കിയിരുന്നു. ഈ വിഷയം ശബരിമലയില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. മതത്തിന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രിംകോടതി കേസ് ഏഴംഗ ബെഞ്ചിന് വിട്ടത്. അന്‍പത്തിയാറ് പുനഃപരിശോധനാ ഹര്‍ജികള്‍ അടക്കം അറുപത് ഹര്‍ജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എ.എം. ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഏഴംഗ ബെഞ്ചിന് വിടുന്ന നടപടിയെ അനുകൂലിച്ചത്. ആര്‍.എഫ്. നരിമാനും ഡിവൈ ചന്ദ്രചൂഡും നടപടിയെ ശക്തമായി എതിര്‍ത്തു.

English summary
Sasi Kumara Varma's comments about Sabarimala verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X