കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച് പാക് ചാനലില്‍ പരസ്യം: ന്യായീകരിച്ച് തരൂര്‍, പ്രതിഷേധം

Google Oneindia Malayalam News

Recommended Video

cmsvideo
പാകിസ്ഥാനെ അനുകൂലിച്ച് ശശി തരൂര്‍ MP

തിരുവന്തപുരം: വ്യോമസേന വിങ് കാമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയ പാക് ക്രിക്കറ്റ് ചാനലിന്‍റെ നടപടിയെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായി ശശി തരൂര്‍. അഭിനന്ദൻ വർധമാനെ പരിഹസിക്കുന്ന രീതിയിൽ പരസ്യം നൽകിയതിനെ തെറ്റ് പറയാനാകില്ല. പരസ്പരമുള്ള കളിയാക്കലിനെ സ്പോട്സ്മാൻ സ്പിരിറ്റിൽ കാണണമെന്നും ക്രിക്കറ്റിനെ രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്തണമെന്നുമാണ് ഒരു മലായാളം ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശശിതരൂര്‍ പറഞ്ഞത്.

<strong>ശ്രീധരന്‍പിള്ളയുടെ സ്ഥാനം തെറിക്കും?; സംഘടനാ തിരഞ്ഞെടുപ്പിലൂടെ കെ സുരേന്ദ്രന്‍ അധ്യക്ഷനായേക്കും</strong>ശ്രീധരന്‍പിള്ളയുടെ സ്ഥാനം തെറിക്കും?; സംഘടനാ തിരഞ്ഞെടുപ്പിലൂടെ കെ സുരേന്ദ്രന്‍ അധ്യക്ഷനായേക്കും

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക് യുദ്ധവിമാനങ്ങളെ തുരത്തുന്നതിനിടെ പാകിസ്താന്‍റെ പിടിയിലകപ്പെട്ട വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിക്കുന്ന പരസ്യചിത്രത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് ചാനല്‍നടപടിയെ ന്യായീകരിച്ച് ശശിതരൂര്‍ രംഗത്ത് എത്തുന്നത്. പാകിസ്താനില്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്ന ജാസ് ടിവിയാണ് വിവാദ പരസ്യം പുറത്തിറക്കിയത്.

<strong> ഉണ്ണിയാടനും വിക്ടറും ജോസഫ് പക്ഷത്ത് ചേര്‍ന്നു; ഓഫീസിന് കാവലുമായി ജോസ് കെ മാണി വിഭാഗം</strong> ഉണ്ണിയാടനും വിക്ടറും ജോസഫ് പക്ഷത്ത് ചേര്‍ന്നു; ഓഫീസിന് കാവലുമായി ജോസ് കെ മാണി വിഭാഗം

ജൂണ്‍ 16 ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി നല്‍കിയ പരസ്യത്തിലാണ് അഭിന്ദന്‍ വര്‍ധമാനെ പരിഹസിക്കുന്നത്. പിടിയിലകപ്പെട്ട അഭിനന്ദന്‍ വര്‍ധമാനെ ചോദ്യം ചെയ്യുന്ന വീഡിയോ പാകിസ്താന്‍ പുറത്തുവിട്ടിരുന്നു. അഭിനന്ദര്‍ ചായകുടിക്കുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു. ഇതിന്‍റെ വികലമായ അനുകരണമാണ് പരസ്യത്തിലുള്ളത്.

sasi

അഭിനന്ദന്‍റെ മുഖഭാവത്തോട് സാദൃശ്യമുള്ള ഒരാളാണ് പരസ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ചും ടോസ് കിട്ടിയാല്‍ സ്വീകരിക്കുന്ന തന്ത്രങ്ങളെക്കുക്കുറിച്ചും ഒരാള്‍ ചോദിക്കുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും 'ക്ഷമിക്കണം, ഇതേക്കുറിച്ച് നിങ്ങളോട് വെളിപ്പെടുത്താന്‍ എനിക്കാകില്ല' എന്ന മറുപടിയാണ് ഇയാള്‍ നല്‍കുന്നത്. പാക് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കുള്ള അഭിനന്ദന്‍ വര്‍ധമാന്‍റെ സമാനമായ ഉത്തരം ഏറെ പ്രശസ്തമായിരുന്നു. ഇതിനെയാണ് പരസ്യത്തില്‍ ടിവി ചാനല്‍ അനുകരിക്കാന്‍ ശ്രമിച്ചത്.

English summary
sasi tharoor comment about pakisthani ad mocks abhinandan varthaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X