കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികല ടീച്ചര്‍ക്ക് എന്ത് 'ബൈബിള്‍' എന്ത് 'ഡാവിഞ്ചി കോഡ്'!!! ഇനിയിപ്പോള്‍ മഹാഭാരതവും!

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കുന്നംകുളം: ഹിന്ദു ഐക്യവേദി നേതാവാണ് കെപി ശശികല. വിവാദ പ്രസംഗങ്ങളുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ആളാണ്. എംടിയുടെ രണ്ടാമൂഴം സിനിമയാക്കുന്നതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് ശശികല ഇപ്പോള്‍.

രണ്ടാമൂഴം സിനിമയാക്കുന്നതല്ല ശശികലയുടെ പ്രശ്‌നം. അതിന് മഹാഭാരതം എന്ന് പേര് കൊടുക്കുന്നതാണ്. പക്ഷേ അതിന് വേണ്ടി കൂട്ടുപിടിച്ച മറ്റൊരു സിനിമ ശശികലയ്ക്ക് കൊടുത്തത് എട്ടിന്റെ പണിയാണ്.

ഡാവിഞ്ചി കോഡ് എന്ന ഡാന്‍ ബ്രൗണിന്റെ വിഖ്യാത നോവല്‍ സിനിമയാക്കിയിരുന്നു. സിനിമയ്ക്കും പേര് ഡാവിഞ്ചി കോഡ് എന്ന് തന്നെ ആയിരുന്നു. ആ സിനിമയ്ക്ക് എന്താണ് ബൈബിള്‍ എന്ന് പേര് കൊടുക്കാതിരുന്നത് എന്നാണ് ശശികലയുടെ ചോദ്യം.

ഡാവിഞ്ചി കോഡ്

വാര്‍ത്തയിലേക്ക് കടക്കുന്നതിന് മുമ്പ് ഡാവിഞ്ചി കോഡിനെ കുറിച്ച് പറയാം. യേശുക്രിസ്തു മഗ്ദലന മറിയത്തെ വിവാഹം കഴിച്ചുവെന്നും അവരുടെ സന്തതിപരമ്പരകള്‍ ഇപ്പോഴും ജീവിക്കുന്നു എന്നും ഒക്കെ ഒരു രഹസ്യ കോഡിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തുന്നതാണ് ഇതിന്റെ കഥാപശ്ചാത്തലം. ബൈബിളുമായുളള ബന്ധവും അത് തന്നെ.

ശശികലയുടെ പ്രശ്‌നം

എംടി വാസുദേവന്‍ നായര്‍ എഴുതിയ രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കുന്നതാണ് ശശികലയുടേയും പല ഹിന്ദു സംഘടനകളുടേയും പ്രശ്‌നം. നോവലിന്റെ അതേ പേരില്‍ തന്നെ സിനിമയും നിര്‍മിച്ചൂടെ എന്നാണ് ചോദ്യം.

 ബൈബിള്‍ കഥ

ബൈബിളിനെ അടിസ്ഥാനമാക്കി എഴുതിയ ഡാവിഞ്ചി കോഡ് സിനിമയാക്കിയപ്പോള്‍ അതിന് ബൈബിള്‍ എന്നല്ലല്ലോ പേര് കൊടുത്തത് എന്നാണ് ശശികലയുടെ ചോദ്യം.

ബൈബിളിന്റെ മറ്റൊരു രൂപം!

ബൈബിളിന്റെ മറ്റൊരു രൂപമല്ലേ ഡാവിഞ്ചി കോഡ് എന്നായിരുന്നു ശശികലയുടെ മറ്റൊരു ചോദ്യം. അതൊരു നോവലാണെന്ന കാര്യം മിണ്ടുന്നതേയില്ല. അത് അറിയാഞ്ഞിട്ടാണോ പറയാഞ്ഞിട്ടാണോ എന്നാണ് ചിലരുടെ ചോദ്യം.

ചെമ്മീനും ഓടയില്‍ നിന്നും

ചെമ്മീന്‍, ഓടയില്‍ നിന്ന് തുടങ്ങിയ പുസ്തകങ്ങളും സിനിമയാക്കിയിരുന്നല്ലോ. അതിനൊക്കെ ആ പേരുകള്‍ തന്നെ അല്ലേ കൊടുത്തത്. രണ്ടാമൂഴത്തിന് മാത്രം എന്താണ് പ്രത്യേകത എന്നാണ് വേറെ ഒരു ചോദ്യം.

എംടിയ്ക്കുള്ളത് തന്നെ വ്യാസനും

എംടി വാസുദേവന്‍ നായര്‍ക്കുള്ളതുപോലെയുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം മഹാഭാരതം എഴുതിയ വ്യാസനും ഉണ്ടെന്നാണ് ശശികലയുടെ പക്ഷം. സ്വന്തം കഥയേയും കഥാപാത്രങ്ങളേയും അതുപെല നിലനില്‍ത്താനുള്ള അവകാശവും ഉണ്ട്. മഹര്‍ഷിയായതിന്റെ പേരില്‍ അസഹിഷ്ണുതയ്ക്ക് പാത്രമാകേണ്ട കാര്യമില്ലെന്നും ശശികല പറയുന്നു.

അപ്പോള്‍ വെറും കഥയാണോ?

അപ്പോള്‍ ശശികല പറയുന്നത് മഹാഭാരതം വെറും കഥയാണോ എന്ന ചോദ്യവും ഉയര്‍ത്തുന്നുണ്ട് സോഷ്യല്‍ മീഡിയ. ഒരു കഥയെ സംബന്ധിച്ച് ഇത്രയും പ്രശ്‌നങ്ങളുണ്ടാക്കണോ എന്നും പരിഹാസമുണ്ട്.

ചേര്‍ന്ന് നില്‍ക്കാത്തതൊന്നും

മഹാഭാരതം എന്ന പേരുള്ള ഒരു ഗ്രന്ഥമുണ്ട്. അതെഴുതിയത് ലോക ഗുരുവായ വ്യാസനാണ്. ആ മഹാഭാരത്തോട് ചേര്‍ന്ന് നില്‍ക്കാത്ത ഒന്നിനും മഹാഭാരതം എന്ന് പേരിടാന്‍ പറ്റില്ലെന്നാണ് ശശികല പറയുന്നത്.

ക്ലോസറ്റ് അല്ല ഹിന്ദുത്വം

രാഷ്ട്രീയക്കാര്‍ക്കും എഴുത്തുകാര്‍ക്കും വിസര്‍ജ്ജിക്കാനുള്ള സ്ഥലമല്ല ഹിന്ദുവിന്റെ മുഖം എന്ന് പോലും ശശികല പറഞ്ഞു. നിങ്ങളുടെ തുപ്പക്കോളാമ്പികളോ ക്ലോസറ്റുകളോ അല്ല ഹിന്ദു സമൂഹം- ഇങ്ങനേയും വാക്കുകള്‍.

പരിഹാസം

ശശികലയുടെ വാക്കുകളെ വലിയ തോതില്‍ പരിഹസിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ബൈബിള്‍ എന്താണെന്നനും ഡാവിഞ്ചി കോഡ് എന്താണെന്നും അറിയാതെയാണ് ഉപമയെന്ുനം പരിഹസിക്കുന്നുണ്ട്. കുന്നംകുളത്ത് ഹിന്ദു അവകാശ സംരക്ഷണ ജാഥയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ ആയിരുന്നു ശശികലയുടെ പ്രസംഗം.

English summary
KP Sasikala against Mohanlal;s Mahabharatam, comparing Da Vinci Code.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X