Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി നടക്കാന്‍ പോകുന്നത് കൈവിട്ട കളി! വെല്ലുവിളിച്ച് ശശികല! മുഖ്യമന്ത്രിയെ രാജിവെയ്പ്പിക്കും

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ച നടപടിയില്‍ സര്‍ക്കാരിനെതിരേയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും ആഞ്ഞടിച്ച് ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല. ഇനി എന്ത് കൈവിട്ട കളിക്കും മടിക്കില്ലെന്നും ജനവികാരം മാനിക്കാത്ത മുഖ്യമന്ത്രിയെ രാജിവെപ്പിക്കുമെന്നും ശശികല വെല്ലുവിളിച്ചു.

sasikalapinarayi-15464

സര്‍ക്കാരിന് ആചാരം ലംഘിക്കാനുള്ള താത്പര്യം ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി അവസാനം ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. സ്ത്രീകളെ ഒളിച്ച് കടത്തിയത് വഴി നവോത്ഥാന നായകര്‍ക്ക് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ് പിണറായി വിജയന്‍. ഈ ഭരണം മാറുന്നതതിനുള്ള വേണ്ടിയുള്ള സമരത്തിന്‍റെ തുടക്കമാണ് നാളത്തെ ഹര്‍ത്താല്‍ എന്നും ശശികല പറഞ്ഞു.

ശബരിമലയില്‍ കാണിക്ക ഇടരുതെന്നായിരുന്നു ഇത്രയും നാള്‍ പറഞ്ഞത്. എന്നാല്‍ ഇനി ക്ഷേത്രത്തിലെ വരുമാനം എന്ത് ചെയ്യണമെന്ന് വിശ്വാസികള്‍ തിരുമാനിക്കും. കാണിക്കയിലെ ഒരുചില്ലി കാശ് പോലും സര്‍ക്കാരിനെ കൊണ്ട് തൊടീക്കില്ലെന്നും ശശികല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+