കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപി ശശികല വീണ്ടും മലചവിട്ടാനൊരുങ്ങുന്നു.... ഇത്തവണ പോലീസിനെ അറിയിക്കും!!

Google Oneindia Malayalam News

Recommended Video

cmsvideo
കെപി ശശികല ഇന്ന് വീണ്ടും മലചവിട്ടാനൊരുങ്ങുന്നു | Oneindia malayalam

പത്തനംതിട്ട: ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല വീണ്ടും മലചവിട്ടാനൊരുങ്ങുന്നു. ഇന്ന് തന്നെ മലചവിട്ടുമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ പോലീസിനെ അറിയിച്ച് ശേഷമായിരിക്കും താന്‍ പുറപ്പെടുകയെന്ന് അവര്‍ പറയുന്നു. തനിക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. സന്നിധാനത്തെ അസൗകര്യങ്ങള്‍ മറച്ചുവെക്കാനാണ് കരുതല്‍ തടങ്കലില്‍ വെച്ചത്. ഭക്തര്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും ശശികല കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം മലകയറാനെത്തിയ ശശികലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഹര്‍ത്താലും സംഘടിപ്പിച്ചിരുന്നു.

1

ജാമ്യത്തില്‍ വിട്ടതിന് പിന്നാലെ ആരോഗ്യം അനുവദിച്ചാല്‍ ഇന്നലെ തന്നെ താന്‍ മല ചവിട്ടുമെന്ന് ശശികല വ്യക്തമാക്കിയിരുന്നു. അഞ്ചംഗ സംഘത്തോടൊപ്പമായിരുന്നു ഇവര്‍ ശബരിമലയിലെത്തിയത്. രാത്രിയില്‍ സന്നിധാനത്ത് താമസിക്കരുതെന്ന നിയന്ത്രണം ലംഘിക്കുമെന്ന പ്രഖ്യാപനവും കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തതുമാണ് ഇവരെ തടയാന്‍ പോലീസ് പറഞ്ഞ കാരങ്ങള്‍. മരക്കൂട്ടത്തെ നടപ്പന്തലില്‍ ഉപവാസം തുടങ്ങിയതോടെ പമ്പയിലേക്ക് മാറണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ബിജെപി സംഘപരിവാര്‍ സംഘടനകള്‍ വലിയ പ്രതിഷേധവും നടത്തിയിരുന്നു. ഇതേ കാരണങ്ങള്‍ പറഞ്ഞായിരുന്നു ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്ന പി സുധീറിനെയും പോലീസ് അറസ്റ്റ് ചെയ്തത്.

അമ്മ മരിച്ച് 6 മാസം തികയും മുമ്പ് സുരേന്ദ്രന്റെ ശബരിമല സന്ദർശനം; കടുത്ത ആചാര ലംഘനം? ആര് മറുപടി പറയുംഅമ്മ മരിച്ച് 6 മാസം തികയും മുമ്പ് സുരേന്ദ്രന്റെ ശബരിമല സന്ദർശനം; കടുത്ത ആചാര ലംഘനം? ആര് മറുപടി പറയും

അടുത്ത വര്‍ഷം താമര വാടില്ല; വിരിഞ്ഞുതന്നെ, 300 സീറ്റ് കിട്ടുമെന്ന് സര്‍വെ, മോദിക്ക് രണ്ടാമൂഴംഅടുത്ത വര്‍ഷം താമര വാടില്ല; വിരിഞ്ഞുതന്നെ, 300 സീറ്റ് കിട്ടുമെന്ന് സര്‍വെ, മോദിക്ക് രണ്ടാമൂഴം

English summary
sasikala goes to sabarimala again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X