ശശികലയുടെ അറസ്റ്റിന്റെ പേരില്‍ പോലീസില്‍ പ്രശ്നം!!! എസ്പിയ്ക്കെതിരെ ഐജിയുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം ശബരിമല ദര്‍ശനത്തിനെത്തിയ കെപി ശശികലയെ അറസ്റ്റ് ചെയ്തത് സംബന്ധിച്ച് പോലീസിനുള്ളില്‍ പുതിയ വിവാദം. ശശികലയെ അറസ്റ്റ് ചെയ്യാന്‍ വൈകി എന്നാണ് ആരോപണം. ഇക്കാര്യത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്പിയ്ക്കെതിരെ ഐജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.
നവംബര്‍ 14 ന് ആയിരുന്നു കെപി ശശികലയെ പോലീസ് അറസ്റ്റ് ചെയ്തത്. ആ സമയം മരക്കൂട്ടം മേഖലയുടെ ചുമതല വഹിച്ചിരുന്നത് എസ്പി സുദര്ശന് ആയിരുന്നു. എന്നാല്‍ ശശികലയെ അറസ്റ്റ് ചെയ്യുമ്പോള്‍ ചുമതലയുള്ള എസ്പിയോ ഡിവൈഎസ്പിയോ സ്ഥലത്തുണ്ടായിരുന്നില്ല.

ശബരിമലയിലെ സംഘര്‍ഷ സാധ്യത പരിഗണിച്ചായിരുന്നു ശശികലയെ അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ വച്ചത്. വനിത പോലീസ് എത്തിയായിരുന്നു അറസ്റ്റ്. സ്റ്റേഷന് ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് രേഖപ്പെടുത്തിയാല്‍ മതി എന്നതായിരുന്നു എസ്പി അടക്കമുള്ളവരുടെ നിലപാട്. എന്തായാലും അന്ന് ശശികലയെ അറസ്റ്റ് ചെയ്തത് പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു.
അറസ്റ്റില്‍ കാലതാമസം ഉണ്ടായി എന്നാണ് ഐജി വിജയ് സാഖറെ ഡിജിപിയ്ക്ക് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്പിയോട് ഡിജിപി വിശദീകരണം ചോദിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications