കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊന്നാനി കടല്‍ മുസ്ലീമിന്റെ, ആറ്റിങ്ങല്‍ കടല്‍ ക്രിസ്ത്യാനിയുടെ!!! ശശികലയ്ക്ക് ഇത്രയും വിവരമില്ലേ

Google Oneindia Malayalam News

ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ ഒരു പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ചര്‍ച്ച. തെക്കന്‍ കേരളത്തിലെ തീരദേശ മേഖലയെ കുറിച്ച് പാലക്കാട് നടത്തുന്ന പ്രസംഗമാണിത്.

ശുദ്ധ അസംബന്ധം എന്ന് എന്തിനേയെങ്കിലും വിളിക്കാന്‍ പറ്റുമെങ്കില്‍ അത് ഈ പ്രസംഗത്തെ ആയിരിക്കും. കാരണം വര്‍ഗ്ഗീയത പരത്താന്‍ വേണ്ടി അത്രമാത്രം നുണകളം മണ്ടത്തരങ്ങളും ആണ് ശശികല തന്റെ പ്രസംഗത്തില്‍ പറയുന്നത്.

തിരുവനന്തപുരത്ത്, ആറ്റിങ്ങല്‍ ഭാഗത്ത് ക്രിസ്ത്യാനിക്ക് മാത്രമേ മീന്‍ പിടിക്കാന്‍ പോകാന്‍ പറ്റൂ എന്നാണ് പാലക്കാട് ചെന്ന് ശശികല പ്രസംഗിക്കുന്നത്. എന്നാല്‍ എന്ന് മുതലാണ് ആറ്റിങ്ങല്‍ ഭാഗത്ത് കടല്‍ ഉണ്ടായത് എന്ന് മാത്രം ആര്‍ക്കും മനസ്സിലാകുന്നില്ല. വര്‍ഗ്ഗീയത പരത്താന്‍ വേണ്ടി പ്രസംഗിക്കുന്നതാണെങ്കില്‍ കൂടി, ഭൂമിശാസ്ത്രമെങ്കിലും മനസ്സിലാക്കേണ്ടേ...

 ആറ്റിങ്ങലിലെ കടല്‍ ആരുണ്ടാക്കിയത്

ആറ്റിങ്ങലിലെ കടല്‍ ആരുണ്ടാക്കിയത്

ആറ്റിങ്ങല്‍ തിരവനന്തപുരം ജില്ലയിലെ ഒരു സ്ഥലമാണ്. അത് തീരപ്രദേശമല്ല. അവിടെ കടലും ഇല്ല. എന്നിട്ടാണ് ശശികല ഇത്രയും വലിയൊരു നുണ തട്ടിവിട്ടിരിക്കുന്നത്.

നീണ്ടകര ഏത് ജില്ലയിലാണ് ടീച്ചറേ

നീണ്ടകര ഏത് ജില്ലയിലാണ് ടീച്ചറേ

നീണ്ടകരയും തിരുവനന്തപുരം ജില്ലയിലാണ് എന്നാണ് ശശികലയുടെ ധാരണ എന്ന് തോന്നുന്നു. നീണ്ടകര പാലത്തിന്റെ തെക്ക് ഭാഗത്തേക്ക് ഒരൊറ്റ ഹിന്ദു മീന്‍ പിടിക്കാന്‍ ചെല്ലാന്‍ പാടില്ലെന്നാണ് പ്രസംഗത്തില്‍ പറയുന്നത്.

പിടിച്ച് പള്ളിക്കുള്ളില്‍ പൂട്ടിയിടുമെന്ന്

പിടിച്ച് പള്ളിക്കുള്ളില്‍ പൂട്ടിയിടുമെന്ന്

പാലക്കാട് വച്ചാണ് പ്രസംഗം. പാലക്കാട്ട് കടലില്ലാത്തതുകൊണ്ട് ആളുകള്‍ക്ക് അറിയുന്നുണ്ടാവില്ല. സംശയമുള്ളവര്‍ക്ക് വള്ളവും വലയുമായി ചെന്ന് നോക്കാം എന്നാണ് ശശികല പറയുന്നത്. അങ്ങനെ ചെന്നാല്‍ പള്ളിക്കകത്ത് പൂട്ടിയിടും എന്നാണ് ശശികല പറയുന്നത്.

പള്ളീലച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പൂട്ടിയിട്ടെന്ന്

പള്ളീലച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പൂട്ടിയിട്ടെന്ന്

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് പള്ളീലച്ചന്‍മാരുള്‍പ്പെടെ ചേര്‍ന്ന് ഹിന്ദുക്കളെ പൂട്ടിയിട്ടെന്നാണ് ശശികല പറയുന്നത്. ഇത്തരം ഒരു സംഭവം നടന്നതായി എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ? ഹൈന്ദവ സംഘടനകള്‍ ചെന്നാണത്രെ പിന്നീട് അവരെ മോചിപ്പിച്ചത്.

 സന്ധി സംഭാഷണത്തിന് ചെന്നപ്പോള്‍ കസേര പോലും ഇല്ല

സന്ധി സംഭാഷണത്തിന് ചെന്നപ്പോള്‍ കസേര പോലും ഇല്ല

സന്ധി സംഭാഷണത്തിന് ചെന്നപ്പോള്‍ ഹൈന്ദവ സംഘടന പ്രതിനിധികള്‍ക്ക് കസേര പോലും നല്‍കിയില്ലെന്നാണ് ശശികല പറയുന്നത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഇതില്‍ പങ്കെടുത്തിരുന്നു എന്നാണ് ശശികലയുടെ വാദം. പള്ളീലച്ചന്‍ പറയുന്നതിന് അപ്പുറത്തേക്ക് ഒന്നും പറയാനില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്രെ.

പട്ടിയുടെ വിലപോലും ഹൈന്ദവ സംഘടനകള്‍ക്ക് കിട്ടിയില്ലത്രെ

പട്ടിയുടെ വിലപോലും ഹൈന്ദവ സംഘടനകള്‍ക്ക് കിട്ടിയില്ലത്രെ

സന്ധി സംഭാഷണത്തിന് വിളിച്ച ചെറിയ മുറിയില്‍ ഉമ്മന്‍ ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും മുന്നില്‍ അഞ്ച് കസേര ആണത്രെ ഉണ്ടായത്. അതില്‍ അഞ്ച് പള്ളീലച്ചന്‍മാര്‍ വന്നിരുന്നുവെന്ന്. ഹിന്ദു സംഘടന നേതാക്കള്‍ ഓച്ചാനിച്ച് നില്‍ക്കേണ്ടി വന്നു എന്ന്... റോഡിലൂടെ പോകുന്ന പട്ടിയുടെ വിലപോലും ഭരണ കര്‍ത്താക്കള്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഹിന്ദു സംഘടനാ പ്രതിനിധികള്‍ക്ക് കിട്ടിയില്ലെന്നാണ് ശശികലയുടെ ആക്ഷേപം.

കാസര്‍കോട് ക്രിസ്ത്യാനിക്ക് ആവാം പക്ഷേ

കാസര്‍കോട് ക്രിസ്ത്യാനിക്ക് ആവാം പക്ഷേ

കാസര്‍കോട് നിന്നുള്ള ക്രിസ്ത്യാനിക്ക് പോലും നീണ്ടകര പാലത്തിന്റെ തെക്ക് ഭാഗത്ത് വന്ന് മീന്‍ പിടിക്കാം. പക്ഷേ ഹിന്ദുവിന് മീന്‍ പിടിക്കണമെങ്കില്‍ മാമോദീസ മുങ്ങണമത്രെ. ഈ അസഹിഷ്ണുത ഇവിടത്തെ രാഷ്ട്രീയ നേതാക്കള്‍ കണ്ടിട്ടുണ്ടോ എന്നാണ് ശശികല ചോദിക്കുന്നത്.

കടലിനും മതം ഉണ്ടത്രെ!!! പൊന്നാനി കടല്‍ മുസ്ലീമിന്റെ

കടലിനും മതം ഉണ്ടത്രെ!!! പൊന്നാനി കടല്‍ മുസ്ലീമിന്റെ

കടലിനും മതമുണ്ടെന്നാണ് ശശികലയുടെ കണ്ടെത്തല്‍... പൊന്നാനി കടല്‍ മുസ്ലീമിന്റെ ആണത്രെ. ആറ്റിങ്ങല്‍ കടല്‍( അങ്ങനെ ഒരു കടലുണ്ടോ) ക്രിസ്ത്യാനിയുടേതാണത്രെ. ഹിന്ദുക്കള്‍ പിന്നെ എങ്ങോട്ട് പോകണം എന്ന് ശശികല ചോദിക്കുന്നു. ഹിന്ദുക്കള്‍ക്ക് എവിടെയാണ് കടലുള്ളത് എന്ന്...!!!

പറഞ്ഞത് മുഴുവന്‍ കള്ളത്തരങ്ങള്‍

പറഞ്ഞത് മുഴുവന്‍ കള്ളത്തരങ്ങള്‍

ശശികല പറഞ്ഞത് മുഴുവന്‍ കള്ളത്തരങ്ങളാണെന്നാണ് ഈ പ്രദേശത്ത് താമസിക്കുന്ന, തൊഴിലെടുക്കുന്ന ആളകള്‍ പറയുന്നത്. അപ്പോള്‍ പിന്നെ എന്തിനാണ് ആ സ്ഥലത്തിന്റെ ഭൂമി ശാസ്ത്രം പോലും അറിയാത്ത പാലക്കാട്ടുകാരുടെ മുന്നില്‍ വന്ന് ഇത്തരം പെരും നുണകള്‍ ശശികല പറയുന്നത്?

ഇല്ലാത്ത കടലിന്റെ പേരിലും വര്‍ഗ്ഗീയത

ഇല്ലാത്ത കടലിന്റെ പേരിലും വര്‍ഗ്ഗീയത

ആറ്റിങ്ങല്‍ എന്ന് പറയുന്ന സ്ഥലത്ത് ഒരു കടല്‍ പോലും ഇല്ല. ഇല്ലാത്ത കടലിന്റെ പേരിലും വര്‍ഗ്ഗീയതയാണ് ശശികല പറയുന്നത്. ഇത്തരം ഒരു പ്രസംഗത്തിന്റെ പേരില്‍ ഇവര്‍ക്കെതിരെ കേസ് എടുക്കാന്‍ വകുപ്പൊന്നും ഇല്ലേ എന്നും ചിലര്‍ ചോദിക്കുന്നു.

കേട്ട് നോക്കൂ ഈ പ്രസംഗം.... എന്നിട്ട് തീരുമാനിക്കൂ

ഈ പ്രസംഗം ഒന്ന് കേട്ട് നോക്കൂ. എന്നിട്ട് തീരുമാനിക്കൂ... ശശികല ഈ പ്രസംഗത്തില്‍ പറയുന്നത് എന്താണെന്നും എന്തിനാണെന്നും

English summary
Sasikala's speech makes new controversy... is it a hate speech?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X