കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേസുകൊണ്ടൊന്നും തീര്‍ന്നില്ല; ഗാന്ധിജി അഴിമതി പണം ഉപയോഗിച്ച് കലാപം നടത്തിയെന്ന് ശശികല

സമരത്തിനു വേണ്ടി ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു കോടി രൂപ സംഭാവനയായി പിരിച്ചു. ഈ തുക ഗാന്ധി മലബാര്‍ കലാപത്തിന് നല്‍കിയെന്നാണ് ശശികല ടീച്ചറുടെ ആക്ഷേപം.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ഗാന്ധിജി അഴിമതി പണം ഉപയോഗിച്ച് കലാപം നടത്തിയെന്ന് ഹിന്ദു ഐക്യവേദി നോതാവ് കെപി ശശികല. റിപ്പോര്‍ട്ടര്‍ ചാനലിലെ ക്ലോസ് എന്‍കൗണ്ടര്‍ എന്ന പരിപാടിയിലായിരുന്നു ശശികല ടീച്ചറുടെ പരാമര്‍ശം.1921 ലെ മലബാര്‍ കലാപമാണ് ഗാന്ധിജി അഴിമതി പണം ഉപയോഗിച്ച് നടത്തിയതെന്ന് ശശികല പറഞ്ഞത്.

നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തുന്നുവെന്നാരോപിച്ച് കെപി ശശികലയ്‌ക്കെതിരെ വല്ലപ്പുഴയിലെ നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. ശശികല പഠിപ്പിക്കുന്ന വല്ലപ്പുഴയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്നും അവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് വല്ലപ്പുഴയിലെ ജനകീയ പ്രതികരണ വേദി രംഗത്ത് എത്തിയിരുന്നത്. ഇതിനു പിന്നാലെയാണ് ഗാന്ധിജിയെ കുറിച്ചുള്ള പരാമര്‍ശവും വന്നിരിക്കുന്നത്.

ഒരു കോടി രൂപ നല്‍കി

ഒരു കോടി രൂപ നല്‍കി

1920ല്‍ ആരംഭിച്ച് നിസഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ഗാന്ധി ജനങ്ങളെ സംഘടിപ്പിച്ചു. സമരത്തിനു വേണ്ടി ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു കോടി രൂപ സംഭാവനയായി പിരിച്ചു. ഈ തുക ഗാന്ധി മലബാര്‍ കലാപത്തിന് നല്‍കിയെന്നാണ് ശശികല ടീച്ചറുടെ ആക്ഷേപം.

 നിസഹരണവും ഖിലാഫത്തും

നിസഹരണവും ഖിലാഫത്തും

നിസഹകരണ പ്രസ്ഥാനത്തിന്റെ അതേ സമയത്ത് ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചുവെന്ന് കരുതി രണ്ടും ഒന്നാണെന്ന് കരുതാമോ എന്ന അവതാരകന്റെ ചോദ്യത്തിന് രണ്ടും രണ്ടായിട്ടാണ് തുടങ്ങിയതെങ്കിലും ഒന്നായാണ് നീങ്ങിയതെന്നായിരുന്നു ശശികലയുടെ മറുപടി.

 മാവേലിക്ക് കേരളമായി ബന്ധമില്ല

മാവേലിക്ക് കേരളമായി ബന്ധമില്ല

മാവേലിക്ക് കേരളവുമായി ബന്ധമില്ല. മഹാബലി കേരളം ഭരിച്ചിട്ടില്ല, അതിന് പുരാണങ്ങളില്‍ തെളിവുകളുമില്ല. കേട്ടുകേള്‍വി മാത്രമാണെന്നും ശശികല പറഞ്ഞിരുന്നു.

നിരന്തരം

നിരന്തരം

നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തുന്നുവെന്നാരോപിച്ച് കെപി ശശികലയ്‌ക്കെതിരെ വല്ലപ്പുഴയിലെ നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. വല്ലപ്പുഴയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്നും അവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് വല്ലപ്പുഴയിലെ ജനകീയ പ്രതികരണ വേദി രംഗത്ത് വന്നത്.

അധ്യാപികയ്‌ക്കെതിരെ

സംസ്ഥാനത്ത് ആദ്യമായാണ് ഒരു അധ്യാപിക തങ്ങളെ പഠിപ്പിക്കേണ്ടെന്ന് പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികളുടെ ക്ലാസ് ബഹിഷ്‌കരണവും ഇതേ തുടര്‍ന്ന് സ്‌കൂളിന് അവധി പ്രഖ്യാപിക്കലും നടന്നത്.

English summary
KP Sasikala teacher against Mahathma Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X