ഉസ്താദിനെ വെല്ലുവിളിച്ച് ശശികല; കമന്റുമായി അന്‍സാരി സുഹ്‌രി, നെടുമ്പാശേരി അപകടത്തില്‍ വഴിവിട്ട പോര്
നെടുമ്പാശേരിയില്‍ കാറിടിച്ച് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വഴിവിട്ട ചര്‍ച്ച. മരിച്ച ഗോപികയുടെ കുടുംബം മാധ്യമങ്ങളെ കണ്ട വേളയില്‍, സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളും വിമര്‍ശനവും വളരെ സങ്കടത്തോടെ പറഞ്ഞു. ശശികലയുടെ പേര് അവര്‍ എടുത്തു പറയുകയും ചെയ്തു. ഇതിന് പിന്നാലെ ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍ ഉള്‍പ്പെടെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നു.
ആലപ്പുഴയിലെ ഉസ്താദ് ശശികലയുടെ പേര് പരാമര്‍ശിക്കാതെ വീഡിയോ പോസ്റ്റ് ചെയ്തു. ഇത്തരം ദാരുണ സംഭവത്തിലും മതംതിരയുന്നവരുണ്ടെന്നും അവരെ ഗൗനിക്കേണ്ടതില്ലെന്നും മരിച്ചവരുടെ കുടുംബത്തോടൊപ്പം മലയാളികളുണ്ടെന്നും ഉസ്താദ് വീഡിയോയില്‍ പറയുന്നു. പിന്നാലെ ഉസ്താദിനെതിരെ ശശികല ഫേസ്ബുക്കില്‍ കുറിപ്പ് എഴുതി. അതിന് കമന്റായി ഉസ്താദ് പ്രതികരിക്കുകയും ചെയ്തു.

ശശികല ഫേസ്ബുക്കില്‍ എഴുതിയത് ഇങ്ങനെ: ''ഉസ്താദേ ഞാന്‍ ഈ പറഞ്ഞത് അങ്ങ് കാണിച്ചു തന്നേ മതിയാകൂ, എവിടെ എപ്പോള്‍ പറഞ്ഞു എന്നത് കാണിച്ചു തരാനുള്ള ബാധ്യത ഒരു മതപണ്ഡിതന്‍ എന്ന നിലയ്ക്ക് അങ്ങേയ്ക്ക് ഉണ്ട്. അതല്ലെങ്കില്‍ അങ്ങ് കെട്ടുന്ന ഈ വേഷം കള്ളം പറയാന്‍ മാത്രമുള്ളതാണ് എന്ന് എനിക്ക് അടക്കമുള്ളവര്‍ക്ക് വിശ്വസിക്കേണ്ടി വരും!
ഈ വേഷം വെറും വേഷംകെട്ട് അല്ലെങ്കില്‍ വിശ്വാസികളെ പറ്റിച്ച് പണം ഉണ്ടാക്കാന്‍ ഉള്ള ഉടായിപ്പ് അല്ലെങ്കില്‍ ഞാന്‍ ഇതില്‍ മതം എവിടെ എപ്പോള്‍ പറഞ്ഞു എന്ന് അങ്ങ് വെളിപ്പെടുത്തി തന്നേ മതിയാകൂ! അങ്ങയുടെ ഹരി കഥ കാലക്ഷേപത്തിന് അങ്ങ് പലപ്പോഴും എന്നെ ഉപാധിയാക്കുന്നുണ്ട്. 10 ഉറുപ്പിക അങ്ങക്ക് കിട്ടുകയാണെങ്കില്‍ കിട്ടിക്കോട്ടെ എന്ന് വിചാരിച്ച് ഞാന്‍ അത് തടയാറും ഇല്ല!.
ഞാന്‍ എന്താണെന്ന് എനിക്ക് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല! പറഞ്ഞാല്‍ പിന്നീട് ഖേദിക്കേണ്ട ഒന്നിനെ പറ്റിയും ഞാന്‍ പറയാറുമില്ല! അതുകൊണ്ട് ഞാന്‍ അങ്ങയെ വെല്ലുവിളിക്കുന്നു. 24 മണിക്കൂര്‍ സമയത്തിനകം ഞാന്‍ ഇത്തരത്തില്‍ ഈ അപകടത്തിന്റെ വിഷയത്തില്‍ ഹിന്ദു മുസ്ലിം എന്ന് എവിടെ എപ്പോള്‍ പറഞ്ഞു എന്ന് വെളിപ്പെടുത്താന്‍ അങ്ങേയ്ക്ക് കഴിയണം കഴിഞ്ഞില്ലെങ്കില്‍ അല്പമെങ്കിലും നാണവും മാനവും ഉണ്ടെങ്കില്‍മാപ്പ് പറയാന്‍ തയ്യാറാവുക.''
അന്‍സാരി സുഹ്‌രി ആലപ്പുഴയുടെ കമന്റ് ഇങ്ങനെയായിരുന്നു: ''ടീച്ചറേ... എന്റെ വീഡിയോ മുഴുവന്‍ കണ്ടോ അതില്‍ ശരികല എന്നൊരു വാക്ക് ഞാന്‍ പറഞ്ഞോ? ഇല്ല മറിച്ച് മനുഷ്യ രൂപം പൂണ്ട ഏതോ ജന്മം എന്നാണ് പറഞ്ഞത് അപ്പോഴേക്കും ടീച്ചര്‍ കേറി 'ഹാജര്‍' പറഞ്ഞാലോ? ഞാന്‍ വിമര്‍ശിച്ചത് മരണപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞ ഒരു ശശികലയെ കുറിച്ചാണ്. നീചയും നികൃഷ്ടയും സര്‍വോപരി നിര്‍ഗുണയായ ശശിയെ കുറിച്ചാണ്. അത് നിങ്ങളാണോ? അല്ലെ അല്ലെ നിങ്ങള്‍ നമ്മുടെ ചങ്കല്ലെ ടീച്ചറേ''


Click it and Unblock the Notifications
