കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികല ടീച്ചര്‍ ലണ്ടനിലെത്തും ഹിന്ദു സമ്മേളനത്തില്‍ പ്രസംഗിക്കും

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍ക്ക് ബ്രിട്ടന്‍ വീസ നിഷേധിച്ച് വാര്‍ത്ത അടിസ്ഥാന രഹിതമെന്ന്. ക്രോയിഡനില്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഹിന്ദുമത പരിഷത്തില്‍ പങ്കെടുക്കാനിരുന്ന ശശികലയ്ക്ക് വീസ നിഷേധിച്ചു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പരിപാടിയുടെ സംഘാടകര്‍. ജനം ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശശികല ടീച്ചര്‍ക്കും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോക്ടര്‍ എന്‍ ഗോപാലകൃഷ്ണനും ബ്രിട്ടീഷ് ഭരണകൂടം വീസ നിഷേധിച്ചു എന്നാണ് വാര്‍ത്ത പ്രചരിച്ചത്.

ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും എതിരെയുള്ള സംഘടനയാണെന്നും പരിപാടി നടത്തുന്നത് നിരോധിയ്ക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം വ്യാജ പേരുകളുമായ് ഹിന്ദു പരിഷത്ത് നടക്കേണ്ട ലന്‍ഫ്രാന്‍സ് സ്‌കൂള്‍ അധികൃതരെ സമീപിച്ചുവെന്നാണ് ആരോപണം. പിന്നീട് സ്‌കൂള്‍ വിട്ട് നല്‍കാന്‍ അധികൃതര്‍ തയ്യാറായതായി സംഘടന പറയുന്നു...

സംഘാടകര്‍ പറയുന്നു

സംഘാടകര്‍ പറയുന്നു

ഹിന്ദുമത പരിഷത്തിന് ബ്രിട്ടനില്‍ എത്താനിരുന്ന ഹിന്ദു ഐക്യവേദി സംസ്ഥാ അധ്യക്ഷയ്ക്ക് വീസ നിഷേധിച്ചിട്ടില്ലെന്ന് പരിപാടിയുടെ സംഘാടകര്‍.

വ്യാജ പ്രചാരണം

വ്യാജ പ്രചാരണം

പരിപാടി നടക്കേണ്ടിയിരുന്ന സ്‌കൂള്‍ അധികൃതരെ വ്യാജ പ്രചാരണവുമായി ചിലര്‍ സമീപിച്ചുവെന്നും സംഘാടകര്‍ പറയുന്നു

ദേശസുരക്ഷ

ദേശസുരക്ഷ

നാഷണല്‍ സെക്യൂരിറ്റി പ്രശ്‌നം കാട്ടി ചിലര്‍ പരാതി നല്‍കിയിതുന്നു. തുടന്നാണ് ശശികല ടീച്ചറിനേയും മറ്റൊരു പ്രാസംഗികനായ എന്‍ ഗോപാലകൃഷ്ണനേയും ബ്രിട്ടീഷ് എംബസ്സി ചെന്നൈയില്‍ അഭിമുഖത്തിന് വിളിച്ചത്

അന്വേഷണ റിപ്പോര്‍ട്ട്

അന്വേഷണ റിപ്പോര്‍ട്ട്

അന്വേഷ റിപ്പോര്‍ട്ട് കിട്ടാന്‍ വൈകിയതാണത്രേ ടീച്ചറുടെ യാത്ര മുടങ്ങാന്‍ കാരണം. യുകെയില്‍ തുടര്‍ച്ചയായി വന്ന അവധി ദിനങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുന്നത് വൈകിയതിന് കാരണമായത്

തത്പര കക്ഷികള്‍

തത്പര കക്ഷികള്‍

ചില തത്പര കക്ഷികളുടെ സ്വാര്‍ത്ഥ താത്പര്യം മാത്രം മുന്നില്‍ കണ്ട് നടത്തിയ പ്രാദേശിക നീക്കങ്ങാണ് മെയ് രണ്ടിന് നടത്തേണ്ട ലണ്ടന്‍ യാത്ര മുടങ്ങാന്‍ കാരണമെന്നും സംഘാടകര്‍

ലണ്ടനില്‍ പോകും...

ലണ്ടനില്‍ പോകും...

രണ്ട് പ്രാസംഗികരുടേയും അഭാവത്തില്‍ പരിപാടി നീട്ടി വയ്ക്കാന്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദി തീരുമാനിയ്ക്കുകയായിരുന്നു

പിന്തുണ

പിന്തുണ

ബ്രിട്ടനിലെ വിവിധ ഹിന്ദു കൂട്ടായ്മകളും സമാജങ്ങളും പരിപാടിയ്ക്ക് മുഴുവന്‍ പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. രണ്ട് പ്രാസംഗികരേയും ഒന്നിച്ച് ലണ്ടനില്‍ എത്തിയ്ക്കാന്‍ കഴിയുന്ന ഏറ്റവും അടുത്ത ദിവസം തന്നെ പരിപാടി നടത്താനാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ തീരുമാനം.

English summary
Sasikala Teacher will attend Hindu Aikya Vedi's Program in London; Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X