കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വല്ലപ്പുഴയും സ്‌കൂളും പാകിസ്ഥാന്‍ തന്നെയെന്ന് ശശികല; ജയിലിലടച്ചാലും ഒരു പ്രശ്‌നവുമില്ല

വല്ലപ്പുഴ സ്കൂളും പ്രദേശവും പാകിസ്ഥാന് സമാനമാണെന്നാണ് ശശികല പ്രസംഗത്തിനിടെ പറഞ്ഞത്. ഇതിനെതിരെ രക്ഷിതാക്കളും വിദ്യാര്‍ത്ഥിക്കളും ശശികലക്കെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നു.

  • By Afeef Musthafa
Google Oneindia Malayalam News

പാലക്കാട്: വല്ലപ്പുഴ സ്‌കൂളും വല്ലപ്പുഴ പ്രദേശവും പാകിസ്ഥാന്‍ ആണെന്ന തന്റെ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി നേതാവ് ശശികല. ഇതിന്റെ പേരില്‍ കോടതി തന്നെ ജയിലിലടച്ചാലും പ്രശ്‌നമില്ലെന്നും സത്യം പറഞ്ഞതിന് ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും ശശികല പറഞ്ഞു.

തന്റെ പ്രസംഗത്തിനിടെയായിരുന്നു വല്ലപ്പുഴ സ്‌കൂളും ആ പ്രദേശവും പാകിസ്ഥാന്‍ ആണെന്ന് ശശികല പറഞ്ഞത്.വിവാദ പരാമര്‍ശത്തിനെതിരെ സ്‌കൂളിലെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു. തങ്ങളുടെ കുട്ടികളെ ഇനി ശശികല പഠിപ്പിക്കേണ്ടെന്നാണ് വല്ലപ്പുഴയിലെ രക്ഷിതാക്കളുടെ നിലപാട്.

അദ്ധ്യാപികയും ഹിന്ദു ഐക്യവേദി നേതാവും

അദ്ധ്യാപികയും ഹിന്ദു ഐക്യവേദി നേതാവും

ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അദ്ധ്യക്ഷയും വല്ലപ്പുഴ സ്‌കൂളിലെ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസുമാണ് കെ പി ശശികല. തീവ്രഹിന്ദുത്വ നിലപാടുകളും വര്‍ഗീയത നിറഞ്ഞ പ്രസംഗങ്ങളും കൊണ്ട് വിവാദങ്ങള്‍ സൃഷ്ടിച്ചു. വര്‍ഗീയ പ്രസംഗത്തിന് അടുത്തിടെയാണ് ശശികലയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അതെങ്ങനെ, മനസ്സിലായില്ല

അതെങ്ങനെ, മനസ്സിലായില്ല

സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് 95% മുസ്ലിംങ്ങളാണ് ജീവിക്കുന്നത്, പേരിനു പോലും ഹിന്ദുക്കളില്ല, പാലക്കാട് ജില്ലയില്‍ ഇത്രയധികം മുസ്ലിംങ്ങളുള്ള മറ്റൊരു വാര്‍ഡ് ഇല്ല, അതിനാലാണ് വല്ലപ്പുഴ പാകിസ്ഥാന്‍ ആണെന്ന് പറഞ്ഞതെന്നാണ് ശശികലയുടെ ന്യായം.

എവിടെ വെച്ച്?

എവിടെ വെച്ച്?

2011ല്‍ അമേരിക്കയില്‍ വെച്ച് തന്റെ പ്രസംഗത്തിനിടെയാണ് താന്‍ ജോലി ചെയ്യുന്ന വല്ലപ്പുഴ സ്‌കൂളും പ്രദേശവും പാകിസ്ഥാന് തുല്യമാണെന്ന് പറഞ്ഞത്.

ആളിക്കത്തുന്ന പ്രതിഷേധങ്ങള്‍

ആളിക്കത്തുന്ന പ്രതിഷേധങ്ങള്‍

ശശികലയുടെ പ്രസ്താവനയ്‌ക്കെതിരെ വല്ലപ്പുഴയില്‍ പ്രതിഷേധം ശക്തമാണ്. ശശികല പഠിപ്പിക്കുന്ന സ്‌കൂളിലേക്ക് കുട്ടികളെ അയക്കില്ലെന്ന് രക്ഷിതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. സ്‌കൂളിലെ വിദ്യാര്‍ത്ഥികള് 'സേവ് വി എച്ച് എസ് ഇ, ബാന്‍ ശശികല' എന്ന മുദ്രാവാക്യങ്ങളുമായി ശശികലയെ സ്‌കൂളില്‍ കരിങ്കൊടി കാണിച്ചു. ശശികല പരസ്യമായി മാപ്പ് പറയണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. നവംബര്‍ 7 തിങ്കളാഴ്ച മുതല്‍ പഠിപ്പ് മുടക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം, ഇതിന് രക്ഷിതാക്കളുടെ പിന്തുണയുമുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് സ്‌കൂളിനു മുന്നിലുള്ളത്.

ഒടുവില്‍ ശശികലയ്ക്ക് പറയാനുള്ളത്

ഒടുവില്‍ ശശികലയ്ക്ക് പറയാനുള്ളത്

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ജാമ്യത്തിനായി ഹൈക്കോടതിയിലൊന്നും ശ്രമിച്ചിട്ടില്ല എന്നാണ് ശശികല പറയുന്നത്. താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സത്യം പറഞ്ഞതിന് ജയിലിലടച്ചാലും തനിക്ക് പ്രശ്‌നമില്ലെന്നുമാണ് ശശികലയുടെ നിലപാട്. പാകിസ്ഥാന്‍ എന്ന് പറഞ്ഞാല്‍ എങ്ങനെ അപമാനമാകുമെന്ന് തനിക്കറിയില്ല, പാകിസ്ഥാനോട് കൂറുള്ളവര്‍ക്ക് താന്‍ പറഞ്ഞതിന്റെ പേരില്‍ തന്നോട് വിരോധമുണ്ടായതില്‍ സന്തോഷമുണ്ടെന്നും ശശികല പറഞ്ഞു.

English summary
Sasikala Said That She Agrees With Her Previous Statement About Vallapuzha School. Sasikala Says That Vallapuzha is Same as Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X