കേരളത്തിലെ വിധിയെ ശബരിമല വിധിയുമായി ബന്ധിപ്പിച്ച് പന്തളം രാജകുടുംബാംഗം.... വീണ്ടും വിവാദം
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി പന്തളം രാജകുടുംബാംഗം. കേരളത്തിലെ പ്രളയം അയ്യപ്പകോപമാണെന്ന രീതിയിലാണ് പന്തളം മുന്‍ രാജകുടുംബാംഗമായ ശശികുമാര്‍ വര്‍മ പ്രസ്താവന നടത്തിയിരിക്കുന്നത്. സുപ്രീം കോടതി വിധികൊണ്ട് നമ്മുടെ ആചാരങ്ങളെ തകര്‍ക്കാനാവില്ല. അയ്യപ്പനെ പ്രകോപിപ്പിച്ചാല്‍ എന്തു സംഭവിക്കുമെന്ന് ഒരുമാസം മുമ്പ് നമ്മള്‍ കണ്ടതാണ്. ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സുപ്രീം കോടതി വിധിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് അദ്ദേഹം പ്രസ്താവന നടത്തിയിരിക്കുന്നത്. നേരത്തെ പ്രളയത്തിന്റെ സമയത്ത് സംഘപരിവാറും അവരോട് അടുപ്പമുള്ള സംഘടനകളും ഇത്തരത്തില്‍ പ്രചാരണം നടത്തിയിരുന്നു.

അതേസമയം പന്തളം കൊട്ടാരം എന്നും അയ്യപ്പ വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് നിലയ്ക്കലില്‍ തുടങ്ങിയ പര്‍ണശാല സമരത്തിന് പിന്തുണ നല്‍കിയത്. വിധിയിലെ പിഴവ് ചൂണ്ടിക്കാണിച്ച് പുനപ്പരിശോധന ഹര്‍ജി നല്‍കിയതും അതുകൊണ്ടാണെന്ന് ശശികുമാര വര്‍മ പറഞ്ഞു. വിഷയത്തില്‍ പന്തളം രാജകുടുംബത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നാമജപ യജ്ഞം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ സമരത്തെ ഇവര്‍ തള്ളിക്കളഞ്ഞിട്ടുമുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ക്ഷേത്ര സങ്കല്‍പ്പത്തെ തകര്‍ന്നുതാണെന്നും, കോടതി വിധി സ്വാഗതം ചെയ്യുകയും വിശ്വാസം മാനിക്കാതെ വിധി നടപ്പിലാക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നതെന്ന് ശശികുമാര വര്‍മ കുറ്റപ്പെടുത്തി. അതുകൊണ്ടാണ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications