കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാശ്വതീകാനന്ദയുടെ മരണം: വെള്ളാപ്പള്ളിയെ പൂട്ടാന്‍ സര്‍ക്കാരും റെഡി, പുനരന്വേഷണം

Google Oneindia Malayalam News

തിരുവനന്തപുരം: ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണം വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കിയേക്കും. ബിജു രമേശിന്റേയും ശിവഗിരി മഠത്തിലെ സ്വാമിമാരുടേയും ശാശ്വതീകാനന്ദയുടെ ബന്ധുക്കളുടേയും വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ തുടരന്വേഷണത്തിനുള്ള സാധ്യത തേടുകയാണ് സര്‍ക്കാര്‍.

ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് തുടരന്വേഷണത്തിന് സാധ്യതയുണ്ടോ എന്നാണ് സര്‍ക്കാര്‍ അന്വേഷിയ്ക്കുന്നത്. ഇത് സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈം ബ്രാഞ്ച് എഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

വെള്ളാപ്പള്ളി നടേശനാണ് ശാശ്വതീകാനന്ദയെ കൊന്നതിന് പിറകിലെന്നാണ് ബിജു രമേശിന്റെ ആരോപണം. പ്രിയന്‍ എന്ന ഒരാളാണ് കൃത്യം നിര്‍വ്വഹിച്ചതെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ബിജെപിയോട് കൂട്ടുകൂടുന്ന വെള്ളാപ്പള്ളിയെ തളയ്ക്കാന്‍ ഇടത്-വലത് മുന്നണികള്‍ക്ക് കിട്ടിയ അവസരമാണിത്.

അടിയന്തര റിപ്പോര്‍ട്ട്

അടിയന്തര റിപ്പോര്‍ട്ട്

ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് പുറത്ത് വന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന്റെ സാധ്യത പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈം ബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത്.

കോണ്‍ഗ്രസ് കൂടിയാലോചന

കോണ്‍ഗ്രസ് കൂടിയാലോചന

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും നടത്തിയ അടിയന്തര കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനം പുറത്ത് വന്നത്.

വെള്ളാപ്പള്ളിയെ കുടുക്കാന്‍

വെള്ളാപ്പള്ളിയെ കുടുക്കാന്‍

ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന വെള്ളാപ്പള്ളി നടേശന്‍ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും തങ്ങള്‍ക്ക് തിരിച്ചടിയുണ്ടാക്കിയേക്കുമെന്ന് കോണ്‍ഗ്രസ്സും സിപിഎമ്മും ഭയക്കുന്നുണ്ട്.

വെള്ളാപ്പള്ളിയുടെ തെറിവിളി

വെള്ളാപ്പള്ളിയുടെ തെറിവിളി

കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെ അതിരൂക്ഷമായിട്ടാണ് വെള്ളപ്പാള്ളി വിമര്‍ശിച്ചിരുന്നത്. ശിഖണ്ഡിയോട് ഉപമിയ്ക്കുകയും ചെയ്തു. ഇതെല്ലാം കോണ്‍ഗ്രസ്സിനെ പ്രകോപിപ്പിച്ചിരുന്നു.

ശിവഗിരി മഠാധിപതി

ശിവഗിരി മഠാധിപതി

ഇപ്പോഴത്തെ ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദയും ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് സംശയങ്ങള്‍ ഉന്നയിച്ചിരുന്നു.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

ശാശ്വതീകാനന്ദയുടെ ദുരൂഹ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം വേണം എന്നാണ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

വെള്ളാപ്പള്ളിയ്‌ക്കെതിരെ ബന്ധുക്കള്‍

വെള്ളാപ്പള്ളിയ്‌ക്കെതിരെ ബന്ധുക്കള്‍

ശാശ്വതീകാനന്ദയുടെ സഹോദരങ്ങളും വെള്ളാപ്പള്ളി നടേശനെതിരെ രംഗത്തെത്തിയിരുന്നു.

English summary
Saswathikananda's Death: Government seeks Crime Branch's report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X