കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാശ്വതീകാനന്ദയെ കരയ്‌ക്കെത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്ന് സാക്ഷി മൊഴി

  • By Siniya
Google Oneindia Malayalam News

കൊച്ചി: ശ്വാശതീകാനന്ദയെ കരയ്‌ക്കെത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നതായി സാക്ഷിമൊഴികള്‍. ആലുവ സി ഐ ആയിരുന്ന കൃഷ്ണന്‍ നായര്‍ തയാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് സ്വാമിയെ പുഴയില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നതായി സാക്ഷിമൊഴി രേഖപ്പെടുത്തിയത്. ആലുവ കീഴ്മാട് സ്വദേശി ശശി നല്‍കിയ മൊഴിയിലാണ് ജീവനുള്ളതായി പറയുന്നത്.

ശശിയും മറ്റൊരാളും ചേര്‍ന്നാണ് സ്വാമിയെ കരയ്‌ക്കെത്തിച്ചത്. സ്വാമിയെ പടവിലേക്ക് കിടത്തുമ്പോള്‍ ജീവനുണ്ടായിരുന്നു. എസ് എന്‍ ഡി പി യോഗം പ്രസിഡണ്ടായ എം എല്‍ സോമനാഥ് ആണ് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയത്. പിന്നിട് അദ്ദേഹത്തെ ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലേക്ക് പോകുന്ന് വഴിക്ക് കാറില്‍ നിന്നാണ് സ്വാമിക്ക് മരണം സംഭവിച്ചത്.

saswathikananda

കാല്‍ വഴുതി സ്വാമി പുഴയിലേക്ക് വീണതാണെന്നും സ്വാമിയുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സ്വാമിയുടെ നെറ്റിയിലുണ്ടായ മുറിവ് വഞ്ചിയില്‍ ഇടിച്ച് ഉണ്ടായതാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ സ്വാമി അടിയൊഴുക്കില്‍പ്പെട്ട് മുങ്ങി മരികക്കുകയായിരുന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രാവിലെ 11.45 ആരംഭിച്ച് ഇന്‍ക്വസ്റ്റ് ഒരുമണിയോടെയാണ് പൂര്‍ത്തിയാക്കിയത്. റിപ്പോര്‍ട്ടില്‍ ശശിയുടേതുള്‍പ്പെടെ നാലുപേരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്.

English summary
The statement given by an eyewitness says Swami Saswathikananda was alive when he was taken out of water.The statement given by Sasi of Keezhmadu in Aluva has been included in the inquest report prepared by Aluva Circle Inspector Krishnan Nair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X