ശാശ്വതികാനന്ദയെ 'കൊന്ന് പുഴയില്‍ തള്ളി', നെറ്റിയില്‍ ഇടിക്കട്ട കൊണ്ട് ഇടിച്ചു; പ്രകാശാനന്ദ
കോഴിക്കോട്: ശിവഗിരി മഠാധിപതിയായിരുന്ന ശാശ്വതികാനന്ദയെ കൊന്നതു തന്നെയെന്ന് സ്വാമി പ്രകാശാനന്ദ. നെറ്റിയില്‍ ഇടിക്കട്ട കൊണ്ട് ഇടിച്ച് ആറ്റില്‍ വീഴ്ത്തിയാണ് കൊന്നതെന്നാണ് തന്റെ സംശയമെന്നും പ്രകാശാനന്ദ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കവെയാണ് ശിവഗിരി മഠം പ്രസിഡന്റ് പ്രകാശാനന്ദ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ശാശ്വതികാനന്ദയുടെ തലയില്‍ ഇടിക്കട്ട കൊണ്ട് ഇടിച്ചതിനെത്തുടര്‍ന്ന് രക്തം കട്ടപിടിച്ച പാടുണ്ടായിരുന്നുവെന്നും പ്രകാശാനന്ദ. ശാശ്വതീകാനന്ദയെ കൊന്ന് പുഴയില്‍ തള്ളുകയായിരുന്നു. മൃതദേഹം തിരയുന്നതിനിടെ ഒരാള്‍ പുഴയിലൂടെ മറുകരയിലേയ്ക്ക് നീന്തുന്നത് ചിലര്‍ കണ്ടുവെന്നും പ്രകാശാനന്ദ പറയുന്നു.

ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ പറയുമെന്നും ശിവഗിരി മഠാധിപതി പറഞ്ഞു. ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെയെന്ന് മഠത്തില്‍ നിന്ന് മുമ്പും പ്രതികരണം ഉയര്‍ന്നിരുന്നു. ശാശ്വതീകാനന്ദ കൊല്ലപ്പെട്ടതാണെന്ന ബിജു രമേശിന്‍റെ പരാമര്‍ശമാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. വര്‍ഷങ്ങള്‍ക്ക് മുന്പ് നടന്ന സംഭവം ബിജു രമേശിന്‍റെ പരാമര്‍ശത്തോടെ വീണ്ടും മാധ്യമ ശ്രദ്ധ നേടി.












Click it and Unblock the Notifications