കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന തല ഹജ്ജ് ക്യാമ്പ് ഏപ്രില്‍ 18ന് മലപ്പുറം സ്വലാത്ത് നഗറില്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ഈ വര്‍ഷം ഹജ്ജ്, ഉംറ ഉദ്ദേശിക്കുന്ന തീര്‍ത്ഥാടകര്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന തല ഹജ്ജ് ഏപ്രില്‍ 18ന് ബുധനാഴ്ച
മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കും. രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ നടക്കുന്ന ഹജ്ജ് ക്യാമ്പില്‍ ഹജ്ജ്-ഉംറ സംബന്ധിച്ചുള്ള പ്രായോഗിക പരിശീലനത്തിന് പ്രമുഖര്‍ നേതൃത്വം നല്‍കും.

സുന്നികളുടെ സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ മുടിക്കോട് പള്ളി തുറക്കാന്‍ ധാരണസുന്നികളുടെ സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ മുടിക്കോട് പള്ളി തുറക്കാന്‍ ധാരണ

ലഗേജ്, കുത്തിവെയ്പ്, യാത്രാസംബന്ധമായ വിവരങ്ങള്‍, മക്കയിലേയും മദീനയിലേയും ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളുടെ വിവരണം എന്നിവയുമുണ്ടാകും. ഹജ്ജ് ഗൈഡ്, ത്വവാഫ് തസ്്ബീഹ് മാല, ഹജ്ജ് ഉംറ സംബന്ധമായ പുസ്തകം, സി.ഡി എന്നിവ ഉള്‍ക്കൊള്ളുന്ന സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും. വിദൂര സ്ഥലങ്ങളില്‍ നിന്നെത്തിച്ചേരുന്നവര്‍ക്ക് താമസ സൗകര്യവും ഒരുക്കും.

 hajj1

മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന സംസ്ഥാന തല ഹജ്ജ് ക്യാമ്പിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഉദ്ഘാടനം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വ്വഹിക്കുന്നു

ഹാജിമാര്‍ക്കുള്ള വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനായി വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ഹജ്ജ് ക്യാമ്പിനുള്ള രജിസ്ട്രേഷന്‍, ഹജ്ജ് ഗൈഡ്, ഗവണ്‍മെന്റ് അറിയിപ്പുകള്‍ എന്നിവ വെബ്സൈറ്റില്‍ ലഭ്യമാണ്.

സംസ്ഥാന തല ഹജ്ജ് ക്യാമ്പിന്റെ ഈ വര്‍ഷത്തെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഉദ്ഘാടനം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വ്വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എം എന്‍ കുഞ്ഞി മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, ശാക്കിര്‍ ബാഖവി മമ്പാട്, ദുല്‍ഫുഖാറലി സഖാഫി, ബഷീര്‍ സഅ്ദി വയനാട്, സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ എന്നിവര്‍ സംബന്ധിച്ചു. വിവരങ്ങള്‍ക്കും രജിസ്ട്രേഷനും www.hajcamp.com , ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 0483 273 8343, 9645600072.

കൂട്ടുകാരിയെ പിരിയാൻ വയ്യ; യുവതിക്ക് നേരെ ആസിഡാക്രമണം, 4 പേർക്ക് പൊള്ളലേറ്റു, യുവതി ഗുരുതരാവസ്ഥയിൽ!കൂട്ടുകാരിയെ പിരിയാൻ വയ്യ; യുവതിക്ക് നേരെ ആസിഡാക്രമണം, 4 പേർക്ക് പൊള്ളലേറ്റു, യുവതി ഗുരുതരാവസ്ഥയിൽ!

English summary
sate haj camp will start on april 18th in malapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X