കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശതം സമര്‍പ്പയാമിക്ക് ഒടിവെച്ചവരെ കുടുക്കാന്‍ ബിജെപി!പണം അയച്ചവരെ പൂട്ടുമെന്ന്" കെപി ശശികല! ട്രോള്‍

  • By
Google Oneindia Malayalam News

ശബരിമല വിഷയത്തില്‍ അറസറ്റിലായ പ്രവര്‍ത്തകരെ പുറത്തിറക്കാന്‍ ബിജെപി തുടങ്ങിയ പദ്ധതിയാണ് ശതം സമര്‍പ്പയാമി. എന്നാല്‍ പദ്ധതിക്ക് സൈബര്‍ വീരന്‍മാര്‍ പണികൊടുത്തതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണം മുഴുവന്‍ എത്തിയത്. ശതം സമര്‍പ്പയാമിയുടെ അക്കൗണ്ടിന് പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ വെച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയായിരുന്നു ഇത്. എന്നാല്‍ ഇത്തരത്തില്‍ ശതം സമര്‍പ്പയാമിക്ക് ഒടിവെച്ചവരെ തേടിയിറങ്ങിയിരിക്കുകയാണ് ബിജെപി.

ശതം സമര്‍പ്പയാമി പണം ദുരിതാശ്വാസ നിധിയില്‍ എത്തിയതിനെതിരെ ശബരിമല കര്‍മ്മ സമിതി നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇത് വ്യക്തമാക്കി ഹിന്ദു ഐക്യവേദി നേതാവ് ശശികല ഫേസ്ബുക്കിലിട്ട പോസ്റ്റും വന്‍ ട്രോള്‍ ഏറ്റുവാങ്ങുന്നുണ്ട്.

 ഇരന്ന് ബിജെപി

ഇരന്ന് ബിജെപി

ശബരിമലയില്‍ പ്രതിഷേധിച്ച സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമടക്കം കേസ് നിലനില്‍ക്കുകയാണ്. അറസ്റ്റിലായ പ്രവര്‍ത്തകരുടെ കേസ് നടത്തിപ്പിനായി വലിയ തുകയാണ് ബിജെപിക്ക് കണ്ടെത്തേണ്ടതായിട്ടുള്ളത്.ഇതോടെയാണ് ശതം സമര്‍പ്പയാമി എന്ന പേരില്‍ ധന സമാഹരണം നടത്തുന്ന പദ്ധതിയുമായി ബിജെപി രംഗത്തെത്തിയത്.

 സഹായം ചോദിച്ച് ശശികല

സഹായം ചോദിച്ച് ശശികല

മുപ്പതിനായിരത്തോളം പേര്‍ക്കെതിരായിട്ടാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കേസുകളില്‍ ഉള്‍പ്പെട്ട് ഇപ്പോഴും ജയില്‍ കിടക്കുന്ന പ്രവര്‍ത്തകരെയും മറ്റുള്ളവരെയും ജയിലില്‍ നിന്നിറക്കാനും തുടര്‍ കേസ് നടത്താനുമായും ആവശ്യപ്പെട്ടാണ് കര്‍മ്മസമിതി നേതാവ് കൂടിയായ കെപി ശശികല രംഗത്ത് എത്തിയത്.

 എട്ടിന്‍റെ പണി

എട്ടിന്‍റെ പണി

എന്നാല്‍ വിമര്‍ശനമാണ് ശതം സമര്‍പ്പയാമിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതിനിടെ ചില വീരന്‍മാര്‍ ശതം സമര്‍പ്പയാമിയുടെ അക്കൗണ്ടിന് പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് ചേര്‍ത്ത് ഒരു ഫേക്ക് പേജ് ഉണ്ടാക്കി.

 5.41 ലക്ഷം രൂപ അക്കൗണ്ടില്‍

5.41 ലക്ഷം രൂപ അക്കൗണ്ടില്‍

ഇതോടെ നിരവധി പേര്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാന്‍ തുടങ്ങി. രണ്ട് ദിവസത്തിനിടെ 5.41 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയില്‍ എത്തിയതെന്നാണ് വിവരം. ഇതോടെ ശതം സമര്‍പ്പയാമിക്ക് ഒടിവെച്ചവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി.

 ശശികലയുടെ പോസ്റ്റ്

ശശികലയുടെ പോസ്റ്റ്

ശബരിമല കര്‍മ്മസമിതിയുടേതെന്ന് കരുതി മുഖ്യമന്ത്രിയുടെ കറക്കുകമ്പനിയയുടെ അക്കൗണ്ടിലേക്ക് പണം അയച്ചവര്‍ വിവരം പോസ്റ്റ് ചെയ്യുമോയെന്ന് ശശികല ഫേസ്ബുക്കില്‍ കുറിച്ചു.

 അവസാനിപ്പിച്ചേക്കണം

അവസാനിപ്പിച്ചേക്കണം

പിന്നാലെ ഫേക്ക് അക്കൗണ്ട് വെച്ചുള്ള കളി അവസാനിപ്പിച്ചോളുവെന്നും സൈബര്‍ പരാതിയും കേസും കൊടുത്തുവെന്നും ശശികല വ്യക്തമാക്കി.

 വീണ്ടും ട്രോള്‍

വീണ്ടും ട്രോള്‍

ഫേക്ക് അക്കൗണ്ട് ഷെയര്‍ ചെയ്തവര്‍ കുടുങ്ങുമെന്ന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ ശശികലയുടെ ഈ പോസ്റ്റുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളാണ് ലഭിക്കുന്നത്.

English summary
satham samarppayami kp sasikala facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X