'തലയിൽ മുണ്ടിട്ട് ആർഎസ്എസ് ആസ്ഥാനത്ത് പോയി കുമ്പസരിക്കുന്ന ജമാഅത്ത് രീതിയില്ല ശ്രീധരൻപിള്ള വന്നത്'
സമസ്ത വേദിയിൽ പിഎസ് ശ്രീധരൻ പിള്ള പങ്കെടുത്തതും ജമാഅത്തെ ഇസ്ലാമിക്കെതിരെ പ്രമേയം പാസാക്കിയതുമായ സംഭവത്തിൽ വിമർശനം ഉയരുന്നതിനിടെ മറുപടിയുമായി സമസ്ത നേതാവ് സത്താർ പന്തല്ലൂർ. പാതിരാത്രിയിൽ തലയിൽ മുണ്ടിട്ട് ആർഎസ്എസ് ആസ്ഥാനത്ത് പോയി കുമ്പസരിക്കുന്ന ജമാഅത്ത് രീതി ആയിരുന്നില്ല അദ്ദേഹത്തിൻ്റേതെന്നും പൊട്ടിത്തെറിക്കുന്ന വൈകാരികതയുടെ ശൈലിയും, എല്ലാം അടിയറവ് വെക്കുന്ന അപ്പോളജിസ്റ്റ് ശൈലിയും സമസ്തയുടെതല്ലെന്ന് അദ്ദേഹം കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം
സമസ്ത ശതാബ്ദി സമ്മേളനത്തിൽ 21 പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടു. നാസ്തിക ലിബറൽ കാഴ്ചപ്പാടുകൾ മുതൽ ഗതാഗത നിയമങ്ങൾ വരെ ചർച്ച അവിടെ ചെയ്യപ്പെട്ടു. എല്ലാ വിഭാഗങ്ങളെയും അഡ്രസ് ചെയ്തു. സമസ്തയുടെ പ്രവർത്തകരെ, പണ്ഡിതന്മാരെ, ഇതര സുന്നി പ്രസ്ഥാനങ്ങളെ, ബിദഇകളെ, മുസ്‌ലിം പൊതു സമൂഹത്തെ, കേന്ദ്ര, സംസ്ഥാന സർക്കാരുകളെ, അന്താരാഷ്ട്ര സമൂഹത്തെ- സംവിധാനങ്ങളെ, സ്‌ത്രീ ജനങ്ങളെ, ഇളം തലമുറയെ. പ്രവാസികളെ...

ഭരണകൂടങ്ങൾ നടത്തുന്ന വിവേചനങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളുമെല്ലാം അവിടെ ചർച്ചയായി. പക്ഷേ, ഇതൊന്നും ചിലർക്ക് വിഷയമല്ല. അവരിപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത് ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത പ്രമേയം അവതരിപ്പിച്ചത് ശരിയായില്ല, ആർ എസ് എസിനെ പേരെടുത്ത് വിമർശിച്ചില്ല, ശ്രീധരൻ പിള്ളയെ പ്രസംഗിക്കാൻ അനുവദിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങളാണ്.
സമസ്ത ആത്മീയ കാര്യങ്ങൾ ഫോക്കസ് ചെയ്യുന്ന ഒരു സംഘടന ആണ്. ജമാഅത്ത്, പോപ്പുലർ ഫ്രണ്ട് പോലെ ഒരു പൊളിറ്റിക്കൽ/ഇസ്ലാമിസ്റ്റ് സംഘടന അല്ല. സ്വാഭാവികമായും സമ്മേളനത്തിന്റെ സ്വഭാവത്തിൽ അത് പ്രതിഫലിക്കും. പാരമ്പര്യ ഇസ്‌ലാമിൻ്റെ പാതയിൽ നിന്നും വിഘടിച്ചു പോയ വഹാബിസവും മൗദൂദിസവും വിമർശിക്കപ്പെടും. ആൾക്കൂട്ട കൊലപാതകങ്ങളും ന്യൂനപക്ഷങ്ങളോടുള്ള വിവേചനങ്ങളും അരുതെന്ന് സമ്മേളനം ഉറക്കെ പറഞ്ഞിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട നിയമ പോരാട്ടങ്ങൾ വേറൊരു ഭാഗത്തു സമസ്ത സുപ്രീംകോടതിയിൽ നടത്തുന്നുമുണ്ട്. പിന്നെ, ജമാഅത്തും പി.എഫ്.ഐയും ഭരണകൂടങ്ങളെ സമീപിക്കുന്ന രീതിയിൽ തന്നെ സമീപിക്കാൻ സമസ്തക്ക് കഴിയില്ല എന്നത് ശരിയാണ്. സമസ്തയുടെ മൻഹജ് സഹിഷ്ണുതയുടെ സൂഫി സരണി ആണല്ലോ.
തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക പ്രതിനിധികൾ മാത്രമുള്ള ഒരു വേദിയിൽ ബിജെപി നേതാവ് ശ്രീധരൻ പിള്ളയും പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രവുമായി ബന്ധപ്പെട്ട ഒരു ചർച്ചയിൽ, മറ്റു രാഷ്ട്രീയകക്ഷികളെപ്പോലെ രാജ്യം ഭരിക്കുന്ന പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ഒരു പ്രതിനിധിയെയും ക്ഷണിച്ചു. നമുക്ക് പറയാനുള്ളത് അവരും അവർക്ക് പറയാനുള്ളത് നമ്മളും കേൾക്കണമെന്ന് ഉദ്ദേശത്തോടെ തന്നെയായിരുന്നു അത്. പാതിരാത്രിയിൽ തലയിൽ മുണ്ടിട്ട് ആർഎസ്എസ് ആസ്ഥാനത്ത് പോയി കുമ്പസരിക്കുന്ന ജമാഅത്ത് രീതി ആയിരുന്നില്ല എന്നർത്ഥം. മുസ്ലിം മുഖ്യധാരയെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് സമസ്ത. രാജ്യത്തിൻ്റെ യഥാർത്ഥ്യങ്ങളെ തിരിച്ചറിയാൻ സമസ്തക്ക് ബാധ്യതയുണ്ട്. പൊട്ടിത്തെറിക്കുന്ന വൈകാരികതയുടെ ശൈലിയും, എല്ലാം അടിയറവ് വെക്കുന്ന അപ്പോളജിസ്റ്റ് ശൈലിയും സമസ്തയുടെതല്ല. സൂക്ഷ്മതയുടെ മധ്യമ നിലപാടാണ് സമസ്ത.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications