'അയ്യപ്പനും ദേവഗണങ്ങളും സർക്കാരിനൊപ്പം', മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി. തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിന് കണ്ണൂരില്‍ വെച്ച് വോട്ട് ചെയ്തതിന് ശേഷം മുഖ്യമന്ത്രി ശബരിമല വിഷയത്തില്‍ മാധ്യമങ്ങളോട് നടത്തി പ്രതികരണത്തിന് എതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഡിസിസി അധ്യക്ഷനുമായ സതീശന് പാച്ചേനി ആണ് മുഖ്യമന്ത്രിക്ക് എതിരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
അയ്യപ്പനും ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സര്‍ക്കാരിനൊപ്പമാണ് എന്നാണ് തിരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി പറഞ്ഞത്. സര്‍ക്കാരിന് എതിരെ വിശ്വാസികളുടെ പ്രതിഷേധം ഇപ്പോഴും ഉണ്ടെന്നും ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നുമുളള എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പരാമര്‍ശത്തിനുളള മറുപടി ആയിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം, ചിത്രങ്ങള്‍
വോട്ടിന് വേണ്ടി ജാതി-മത വികാരങ്ങള്‍ ഉണര്‍ത്തുന്ന തരത്തിലുളള അഭ്യര്‍ത്ഥനകളോ പരാമര്‍ശങ്ങളോ പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ശബരിമല പരാമര്‍ശം പെരുമാറ്റച്ചട്ടത്തിന്റെ ഒന്നാം ഭാഗത്തിലെ ഈ മൂന്നാം ഖണ്ഡിക പ്രകാരം നഗ്നമായ ചട്ട ലംഘനം ആണെന്നാണ് സതീശന് പാച്ചേനി നല്കിയ പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രതികരണം അടങ്ങിയ സിഡിയും ടിക്കാറാം മീണയ്ക്ക് മുന്നില്‍ സതീശന് പാച്ചേനി ഹാജരാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ദിവസം സുകുമാരന്‍ നായരുടെ പ്രതികരണത്തോടെ ശബരിമല വിഷയം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഇടതുപക്ഷത്ത് നിന്ന് മുഖ്യമന്ത്രി അടക്കമുളള നേതാക്കള്‍ക്ക് ശബരിമല വിഷയത്തില്‍ പ്രതികരിക്കേണ്ടതായി വന്നു. കോണ്‍ഗ്രസും ബിജെപിയും വിഷയം ഏറ്റെടുക്കുകയും ഇടതുപക്ഷത്തിനെതിരെ രംഗത്ത് വരികയും ചെയ്തു. തിരഞ്ഞെടുപ്പ് ദിവസത്തെ ശബരിമല പരാമര്‍ശത്തിന്റെ പേരില്‍ സുകുമാരന്‍ നായര്‍ക്ക് എതിരെ മന്ത്രി എകെ ബാലന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
സ്വിമ്മിംഗ് പൂളില്‍ ഗ്ലാമറസായി സീസല്‍ ശര്‍മ, ചിത്രങ്ങള്‍ കാണാം