കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ചാണ്ടിക്ക് ഇനി രക്ഷയില്ല; കായൽ കയ്യേറ്റം മാത്രമല്ല, പീഡനവും... സതീഷ് പറയുന്നത് കേട്ടാൽ ഞെട്ടും

  • By Akshay
Google Oneindia Malayalam News

കോട്ടയം: തോമസ് ചാണ്ടിയുടേത് ഇപ്പോൾ കഷ്ടകാലമാണ്. ഒന്നിനു പിറകെ ഒന്നായി ഓരോ ആരോപണങ്ങൾസ മുളപൊട്ടി ഉയരുകയാണ്. ആലപ്പുഴയിലെ റിസോർട്ട് വിഷയത്തിൽ പരുങ്ങലിലായ തോമസ് ചാണ്ടിക്ക് ഉഴവൂർ വിജയന്റെ സന്തത സഹചാരിയായ സതീഷ് കല്ലകുളത്തിന്റെ അടി. ഉഴവൂര്‍ വിജയനെ മാനസികമായി പീഡിപ്പിക്കാന്‍ നേതൃത്വം നല്‍കിയത് മന്ത്രി തോമസ് ചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു.

മാണി സി കാപ്പനും സുല്‍ഫിക്കര്‍ മയൂരിയും ഇക്കാര്യത്തില്‍ കൂട്ടുനിന്നെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ പീഡനമാണ് ഉഴവൂരിന്റെ രോഗം അധികരിക്കാന്‍ കാരണമെന്നും സതീഷ് കോട്ടയത്ത് പറഞ്ഞു. അന്വേഷ സംഘത്തിന് മൊഴി നൽകുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിരോധം തോന്നാൻ കാരണം

വിരോധം തോന്നാൻ കാരണം

എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ മന്ത്രിപദം തിരികെ നല്‍കണമെന്ന ഉഴവൂരിന്റെ നിലപാടാണ് അദ്ദേഹത്തോട് തോമസ് ചാണ്ടി അടക്കമുള്ള സംഘത്തോ
ട് വിരോധം തോന്നാൻ കാരണമെന്നും സതീഷ് പറ‍ഞ്ഞു.

അന്വേഷണ സംഘത്തെ അറിയിക്കും

അന്വേഷണ സംഘത്തെ അറിയിക്കും

അറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷമ സംഘത്തെ അറിയിക്കുമെന്നും സതീഷ് പറഞ്ഞു. അന്വേഷ സംഘത്തെ കാണുന്നതിന് തൊട്ടുമുമ്പാണ് സതീഷ് മാധ്യമങ്ങളോട് പറഞ്ഞത്.

സിപിഎമ്മിന്റെ ഒത്താശ

സിപിഎമ്മിന്റെ ഒത്താശ

കുട്ടനാട് മാര്‍ത്താണ്ഡം കായലിലെ ഭൂമിയില്‍ മന്ത്രി തോമസ് ചാണ്ടിയുടെ ടൂറിസം കമ്പനി മണ്ണിട്ട് നികത്തിയതിന് സിപിഎം ഭരിക്കുന്ന പഞ്ചായത്തിന്റെ ഒത്താശയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

വിചിത്രവാദം

വിചിത്രവാദം

കായല്‍ കൈയേറ്റം അന്വേഷിക്കണമെന്ന്‌ പഞ്ചായത്തംഗം ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാന്‍ പഞ്ചായത്ത് തയ്യാറായിട്ടില്ല. സ്ഥലമുടമയുടെ പേര് പരാതിയില്‍ രേഖപ്പെടുത്തിയിട്ടില്ല എന്ന വിചിത്ര ന്യായം ചൂണ്ടിക്കാണിച്ചാണ് പഞ്ചായത്ത് ഭരണസമിതി മന്ത്രിക്കനുകൂലമായ നിലപാടെടുത്തത്.

ഭൂമി നികത്തി

ഭൂമി നികത്തി

കുട്ടനാട് മാര്‍ത്താണ്ഡം കായല്‍ തീരത്ത് 54 കര്‍ഷകര്‍ക്ക് വീടുനിര്‍മ്മിക്കാനായി നല്‍കിയ ഭൂമി തോമസ് ചാണ്ടി ചെയര്‍മാനായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി ഇവരിൽ നിന്ന് വാങ്ങിയിരുന്നു. ഈ ഭൂമി മണ്ണിട്ട് നികത്തിയതിനെ കുറിച്ചും റോഡ് കൈയ്യേറിയതിനെ കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്ത് ഭരണസമിതിക്ക് പരാതി നൽകിയത്.

പരാതി പരിഗണിക്കില്ല

പരാതി പരിഗണിക്കില്ല

റോഡ് കൈയേറിയത് സംബന്ധിച്ച പരാതി ജില്ലാ കളക്ടര്‍ക്കും തഹസില്‍ദാറിനും നല്‍കിയിട്ടുള്ളതിനാല്‍ പഞ്ചായത്ത് ഭരണസമിതി അത് പരിഗണിക്കുന്നില്ലെന്നും നിലപാടെടുക്കുകയായിരുന്നു.

കൃഷി ആവശ്യത്തിനുള്ള ഭൂമി

കൃഷി ആവശ്യത്തിനുള്ള ഭൂമി

അഞ്ച് സെന്റ് സ്ഥലം പുരയിടമായും ബാക്കി വരുന്ന സ്ഥലം കൃഷിയാവശ്യങ്ങള്‍ക്കുമായാണ് നല്‍കിയത്. ഈ ഭൂമിയാണ് റിസോര്‍ട്ട് നിര്‍മാണത്തിനായി വാങ്ങി മണ്ണിട്ട് നികത്തിയത്.

English summary
Satheesh against Thomas Chandy over Ozhavoor Vijayan's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X