കന്യാസ്ത്രീയെ കൊന്നത് താനല്ലെന്ന് സതീഷ് ബാബു, വീണ്ടും ദുരൂഹത
ഹരിദ്വാര്‍: കോട്ടയം പാലായിലെ ലിസ്യു കാര്‍മലീത്ത കോണ്‍വെന്റിലെ കന്യാസ്ത്രീ സിസ്റ്റര്‍ അമലയെ വധിച്ചത് താനല്ലെന്ന് സുരേഷ് ബാബു. ഇയാളാണ് സിസ്റ്റര്‍ അമലയെ വധിച്ചത് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ഹരിദ്വാറിലെ ഒരു അയ്യപ്പ ക്ഷേത്രത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം സതീഷ് ബാബുവിനെ ഉത്താരഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. കേരള പോലീസ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
എന്നാല്‍ സതീഷ് ബാബുവിനെ നേരിട്ട് കണ്ട ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറോട് പ്രതി പറഞ്ഞത് തനിയ്ക്ക് അങ്ങനെയൊരു സംഭവമേ അറിയില്ല എന്നാണ്.

മന:ശാന്തിയ്ക്ക് വേണ്ടി
മന:ശാന്തിയ്ക്ക് വേണ്ടിയാണ് താന്‍ ഹരിദ്വാറില്‍ എത്തിയത് എന്നാണ് സതീഷ് ബാബുവിന്റെ വിശദീകരണം. എന്താണ് സംഭവം എന്ന് തനിയ്ക്ക് അറിയില്ല.

കൊലപാതകമോ
കോട്ടയത്ത് ഇത്തരത്തില്‍ ഒരു കൊലപാതകം നടന്ന കാര്യം തന്നെ തനിയ്ക്ക് അറിയില്ല എന്ന രീതിയില്‍ ആണ് സതീഷ് ബാബുവിന്റെ പ്രതികരണം

ആശ്രമത്തില്‍ താമസം
ഹരിദ്വാറിലെ ഒരു അയ്യപ്പക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ആശ്രമത്തിലാണ് സതീഷ് ബാബു താമസിച്ചിരുന്നത്. കേരള പോലീസ് നല്കിയ വിവരം അനുസരിച്ച് ഉത്തരാഖണ്ഡ് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കുടുങ്ങിയത്
സഹോദരന്റെ മൊബൈല്‍ ഫോണിലേയ്ക്ക് ബന്ധപ്പെട്ടപ്പോഴാണ് സതീഷ് ബാബു ഹരിദ്വാറിലുണ്ടെന്ന് പോലീസ് മനസ്സിലാക്കിയത്. തുടര്‍ന്ന് ഇയാളുടെ ചിത്രങ്ങളും വിവരങ്ങളും ഹരിദ്വാര്‍ പോലീസിന് കൈമാറുകയായിരുന്നു.

മൊബൈല്‍ നഷ്ടപ്പെട്ടു
ഗംഗയില്‍ കുളിയ്ക്കുന്നതിനിടെ തന്റെ മൊബൈല്‍ ഫോണും പേഴ്സും നഷ്ടപ്പെട്ടു എന്നാണത്രെ ഇയാള്‍ ആശ്രമം അധികൃതരോട് പറഞ്ഞിരുന്നത്. പിന്നീട് സഹോദരനെ ബന്ധപ്പെട്ടത് ആശ്രമത്തിലെ ഫോണില്‍ നിന്നായിരുന്നു.

നാട്ടില്‍ അറിയില്ല
കാസര്‍കോട് സ്വദേശിയാണ് സതീഷ് ബാബു എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ നാട്ടുകാര്‍ക്കും ഇങ്ങനെ ഒരാളെ കണ്ട് പോലും പരിചയമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോലീസ് കുടുങ്ങുമോ
എന്തായാലും സതീഷ് ബാബുവിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ കേരള പോലീസ് ഹരിദ്വാറിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ഇനി ഇയാളല്ല പ്രതിയെന്നെ തെളിഞ്ഞാല്‍ പിന്നെ കേരള പോലീസ് എന്ത് ചെയ്യും?
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications