കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് ശനിയാഴ്ച പരാജയങ്ങളുടെ ദിനം; ഗോകുലം എഫ്‌സി വീണ്ടും തോറ്റു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കേരള ടീമുകള്‍ക്ക് ശനിയാഴ്ച പരാജയങ്ങളുടെ ദിനം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഗോവയ്‌ക്കെതിരെ 5-2നു തകര്‍ന്നടിഞ്ഞപ്പോള്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വിദര്‍ഭയ്‌ക്കെതിരായ കേരളത്തിന്റെ അഞ്ചു വിക്കറ്റുകള്‍ 11 റണ്‍ സമ്പാദ്യത്തില്‍ ആറ് ഓവറുകളില്‍ തീര്‍ന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഐലീഗ് മത്സരത്തില്‍ ഗോകുലം കേരള എഫ്‌സി നെറോകയോട് 3-0ന് തോല്‍ക്കുകയും ചെയ്തു. രണ്ടു തോല്‍വിയും ഒരു സമനിലയുമായി ആകെ 1 പോയിന്റാണ് ഇപ്പോള്‍ ഗോകുലം എഫ്‌സിക്കുള്ളത്.

79 പേരെ കൂടി തിരികെയെത്തിച്ചു, രക്ഷപ്പെടുത്തിയത് ലക്ഷദ്വീപില്‍ വച്ച്... തിരച്ചില്‍ തുടരുന്നു
കഴിഞ്ഞ മത്സരത്തില്‍നിന്ന് വ്യത്യസ്തമായി ചില മാറ്റങ്ങളോടെയാണ് കേരള ടീം കളത്തിലിറങ്ങിയത്. പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മുഹമ്മദ് ഇര്‍ഷാദ് അടക്കം അഞ്ച് മലയാളികള്‍ക്ക് ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചു. എന്നാല്‍ ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ നിറംമങ്ങിയ ടീം മണിപ്പൂര്‍ ക്ലബ്ബിന്റെ കരുത്തിനു മുന്നില്‍ നിശേഷം അടിയറവു പറയുഞ്ഞു.

fcc

പ്രതിരോധവും മധ്യനിരയും തമ്മില്‍ കളിയില്‍ വലിയ ഏകോപനം ഉണ്ടായിരുന്നില്ല. തുടരുത്തടരെ മിസ്പാസുകളും വരുത്തി. പലപ്പോഴും എതിര്‍കളിക്കാര്‍ക്ക് പിന്നാലെ ഓടിനടക്കുകയായിരുന്നു ഗോകുലം താരങ്ങള്‍. തുടരുത്തുടരെ നെരോക മുന്നേറ്റനിര കേരളത്തിന്റെ ഗോള്‍മുഖത്തെ വിറപ്പിച്ചു. ആദ്യപകുതിയില്‍ നെരോകെയുടെ സമ്പൂര്‍ണ ആധ്യപത്യമായിരുന്നു കളിയില്‍. കേരളത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഒറ്റപ്പെട്ട നീക്കങ്ങള്‍ മാത്രം.


കളിയുടെ 27ാം മിനിറ്റില്‍ ആദ്യഗോള്‍ പിറന്നു. ബോക്‌സിന് അഞ്ചു മീറ്റര്‍ പുറത്തുനിന്ന് പാസ് സ്വീകരിച്ച് മുന്നേറിയ ഫെലികസ് നല്‍കിയ ക്രോസ് രണ്ട് ഡിഫന്‍ഡര്‍മാര്‍ക്കും ഗോളിക്കും ഇടയിലൂടെ പ്രീതം സിങ് തലകൊണ്ടെടുത്ത് വലയിലെത്തിച്ചു. ആദ്യപകുതി തീരുന്നതിന് തൊട്ടുമുന്‍പ് 43ാം മിനിറ്റില്‍ നെരോകയ്ക്കുവേണ്ടി നിങ്തൗജം പ്രീതം സിങ് രണ്ടാമത്തെ ഗോള്‍ കണ്ടെത്തി.

match

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനായി കേരളം കിണഞ്ഞ് ശ്രമിച്ചെങ്കിലും നെരോകയുടെ പ്രതിരോധ കോട്ട ഭേദിക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സ്‌ട്രൈക്കര്‍മാരായ യുമ്‌നം ഗോപി സിംഗിനെയും സുഭാഷ് സിംഗിനെയും പിന്‍വലിച്ച് മിഡ്ഫീല്‍ഡ് താരങ്ങളായ ജോണ്‍സണ്‍ സിംഗിനെയും അനന്ദകുമാര്‍ സിംഗിനെയും കളത്തിലിറക്കി നെരോക പ്രതിരോധത്തില്‍ ശക്തികൂട്ടി. ഇതോടെ കളി കളി പ്രധാനമായും നെരോക ഹാഫില്‍ കേന്ദ്രീകരിച്ചു. മുഹമ്മദ് സലാഹിന് പകരം ഷിനു കളത്തിലിറങ്ങിതോടെ കേരള പ്രതിരോധത്തിലും ഏകോപനമുണ്ടായി. ചില ഒറ്റപ്പെട്ട കൗണ്ടര്‍ അറ്റാക്കുകള്‍ മാത്രമാണ് നെരോക രണ്ടാം പകുതിയില്‍ നടത്തിയത്. ലിലോ ബ്ലയ്‌സ് മെബിലിക്ക് പകരം മലയാളി താരം ഉസ്മാന്‍ ആഷിഖ് ഇറങ്ങിയതോടെ അവാസന പത്ത് മിനുട്ടില്‍ ഏത് നിമിഷവും കേരളം ഗോള്‍ മടക്കുമെന്ന അവസ്ഥ വന്നു. ഇര്‍ഷാദിന്റെയും ഉസമാന്റെയും ഓരോ ഷോട്ടുകള്‍ പോസ്റ്റിലുരുമ്മി പുറത്തേക്ക് പോയി. തുടരെ ലഭിച്ച രണ്ട് കോര്‍ണറുകളും ലക്ഷ്യത്തിലെത്തിക്കാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞില്ല.


കളി അവസാന മിനുട്ടിലേക്ക് കടന്നപ്പോഴാണ്‌ അപ്രതീക്ഷിതമായി നെരോക മൂന്നാം ഗോള്‍ കണ്ടെത്തിയത്. കേരളത്തിന്റെ മിഡ്ഫീല്‍ഡിലെ പിഴവ് മുതലെടുത്ത് നെരോക താരങ്ങള്‍ നടത്തിയ മുന്നേറ്റം കോര്‍ണര്‍ കിക്കില്‍ കലാശിച്ചു. ഇഞ്ച്വറി ടൈമിന്റെ നാലാം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നും മനോഹരമായ ഹെഡ്ഡറിലൂടെ പകരക്കാരനായി ഇറങ്ങിയ നഗന്‍ഗോം റൊണാള്‍ഡ് നെരോകെയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.

English summary
Saturday is the day of failures;Gokulam FC failed again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X