• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിമാര്‍ക്കെതിരായ ലൈംഗികാതിക്രമം; കണ്ടാലറിയാവുന്ന 2 പേര്‍ക്കെതിരെ കേസ്, ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്

Google Oneindia Malayalam News

കോഴിക്കോട്: സിനിമാ പ്രമോഷന്‍ ചടങ്ങിനെത്തിയ യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് ആണ് കണ്ടാലറിയാവുന്ന 2 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ നടിമാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

കോഴിക്കോട് ഹൈ ലൈറ്റ് മാളില്‍ നടന്ന സിനിമ പ്രമോഷന്‍ ചടങ്ങ് കഴിഞ്ഞ് ഇറങ്ങുന്നതിനിടെ ആണ് നടിമാര്‍ക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായത്. ഇതില്‍ ഒരു നടി അപ്പോള്‍ തന്നെ പ്രതികരിച്ചിരുന്നു. മറ്റൊരു നടി സംഭവം വിശദീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

1

തുടര്‍ന്ന് വനിത പൊലീസ് ഉദ്യോഗസ്ഥര്‍ ആക്രമണം നേരിട്ട രണ്ട് നടിമാരില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ആക്രമിച്ചവരെ കണ്ടാല്‍ തിരിച്ചറിയും എന്ന് ഇരുവരും മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കാന്‍ സംഘാടകരോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

ഇടതുപക്ഷമാണ് ഞാന്‍... അതുകൊണ്ട് തന്നെ ഏറ്റുമുട്ടല്‍ കൊലകളെ അംഗീകരിക്കാനാകില്ല: സെയ്ഫ് അലി ഖാന്‍ഇടതുപക്ഷമാണ് ഞാന്‍... അതുകൊണ്ട് തന്നെ ഏറ്റുമുട്ടല്‍ കൊലകളെ അംഗീകരിക്കാനാകില്ല: സെയ്ഫ് അലി ഖാന്‍

2

ഒരു പരിപാടിക്കിടെ സംഭവിച്ചതാണെങ്കിലും വ്യത്യസ്ഥ സംഭവങ്ങളായതിനാല്‍ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവം നടന്ന ഹൈലൈറ്റ് മാളിലെ സി സി ടി വി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ഉടന്‍ തന്നെ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനക്കായി കസ്റ്റഡിയിലെടുക്കും എന്ന് അറിയിച്ചു. മാള്‍ അധികൃതരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

എന്നും ഓഫീസില്‍ നിന്നെത്തിയാല്‍ ഇന്ന് വല്ല അബദ്ധവും പറ്റിയോ എന്ന് പരിശോധിക്കണം; മുഖ്യമന്ത്രിഎന്നും ഓഫീസില്‍ നിന്നെത്തിയാല്‍ ഇന്ന് വല്ല അബദ്ധവും പറ്റിയോ എന്ന് പരിശോധിക്കണം; മുഖ്യമന്ത്രി

3

അതേസമയം ലഭിച്ചിരിക്കുന്നത് വിദൂര ദൃശ്യങ്ങളാണ് എന്നാണ് വിവരം. അതിനാല്‍ കൂടുതല്‍ സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്യേണ്ടതുണ്ട് എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ അതിക്രമത്തിനെതിരെ ഒരു നടി പ്രതികരിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതും പൊലീസ് പരിശോധിക്കുന്നുണ്ട്.

പശുക്കള്‍ക്ക് പാട്ടിനായി മ്യൂസിക് സിസ്റ്റം, ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മാണം; ചെലവ് എത്രയെന്നറിയാമോ?പശുക്കള്‍ക്ക് പാട്ടിനായി മ്യൂസിക് സിസ്റ്റം, ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മാണം; ചെലവ് എത്രയെന്നറിയാമോ?

4

ഈ ദൃശ്യത്തിലുള്ളയാള്‍ കോഴിക്കോട്ടുകാരന്‍ തന്നെയാണ് എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇയാള്‍ തന്നെ ആണോ അതിക്രമം നടത്തിയത് എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണ് പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും കൈമാറാന്‍ സംഘാടകരോട് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

5

പരിപാടിയില്‍ സുരക്ഷാ പാളിച്ച ഉണ്ടായോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം ഹൈലൈറ്റ് മാളില്‍ ഇത്തരം സിനിമാ പ്രചാരണം നടക്കാറുണ്ടെങ്കിലും അധികൃതര്‍ വിവരം അറിയിക്കാറില്ല എന്ന് പൊലീസ് വ്യക്തമാക്കി.

English summary
saturday night movie actresses case update; non bailable case registered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X