ഇനി ശനിയാഴ്ചയും സ്കൂളിൽ പോകണം, പ്രവൃത്തി ദിവസങ്ങളിൽ അധ്യാപക പരിശീലനം ഉണ്ടാകില്ല
അധ്യാപകര്‍ക്ക് ഓരോ ടേമിലും ഓരോ ക്ലസ്റ്ററിലും പരീശിലനം നല്‍കും
തിരുവനന്തപുരം: അടുത്ത അധ്യായന വര്‍ഷം സ്‌കൂള്‍ പ്രവൃത്തി ദിവസം 200 എണ്ണമാക്കി വിദ്യാഭ്യാസ കലണ്ടറിന് രൂപം നല്‍കി. ആഗസ്റ്റ് 8, സെപ്റ്റംബര്‍ 16, 23, ഒക്ടോബര്‍ 21, ജനുവരി 6, 27 എന്നിങ്ങനെ ആറ് ശനിയാഴ്ചകള്‍ ആണ് പ്രവൃത്തി ദിവസമാക്കിയത്.

അധ്യാപകര്‍ക്ക് ഓരോ ടേമിലും ഓരോ ക്ലസ്റ്ററിലും പരീശിലനം നല്‍കും. പ്രവൃത്തി ദിവസങ്ങളിലെ അധ്യാപക പരിശീലനം ഒഴിവാക്കും. വിവിധ പരിപാടികള്‍ക്കായി കുട്ടികളുടെ പുറത്തുകൊണ്ടുപോകുമ്പോള്‍ രക്ഷിതാക്കളുടെ സഹായം തേടും.

ഹെഡ്മാസ്റ്റര്‍മാരുടേയും അധ്യാപക സംഘടനാ പ്രതിനിധികളുടേയും യോഗങ്ങള്‍ ശനിയാഴ്ചകളില്‍ മാത്രം നടത്തും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ യാതൊരുവിധ പരിശീലനും ഉണ്ടാവില്ല. പി എസ് സി പരീക്ഷകള്‍ വന്നാല്‍, അത് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിയ്ക്കാന്‍ ആവശ്യപ്പെടും.

200 അധ്യായന ദിവസങ്ങളാണ് കഴിഞ്ഞ വര്‍ഷം ലക്ഷ്യമിട്ടതെങ്കിലും 172 ദിവസമേ ലഭിച്ചുള്ളു. പരീക്ഷാദിനങ്ങള്‍ കൂടി ഉള്‍പ്പടെുത്തിയാണ്. ഇതേ തുടര്‍ന്നാണ് ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 200 അധ്യായന ദിവസങ്ങളാക്കാന്‍ തീരുമാനിച്ചത്.

ഓണപ്പരീക്ഷ ഓഗസ്റ്റ് 21 മുതല്‍ 31 വരേയും, ക്രിസ്തുമസ് പരീക്ഷ ഡിസംബര്‍ 13 മുതല്‍ 22 വരേയും നടത്തും. എസ്എസ്എല്‍സി പരീക്ഷകള്‍ ഫെബ്രുവരി 17ന് തുടങ്ങി.













Click it and Unblock the Notifications