കരിപ്പൂരിലേക്ക് വലിയ വിമാനങ്ങള്‍; സൗദി എയര്‍ലൈന്‍സിന് അനുമതി, സര്‍വീസ് ഉടന്‍ ആരംഭിക്കും
Recommended Video

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. സൗദി എയര്‍ലൈന്‍സിന് അനുമതി ലഭിച്ചു. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി തേടി സൗദി എയര്‍ലൈന്‍സ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. സപ്തംബര്‍ പകുതിയോടെയാകും സര്‍വീസ് ആരംഭിക്കുക എന്നാണ് വിവരം.

നിലവില്‍ സൗദിയുടെ വലിയ വിമാനങ്ങള്‍ തിരവനന്തപുരത്തേക്കാണ് സര്‍വീസ് നടത്തുന്നത്. ഇനി ഈ സര്‍വീസുകള്‍ കരിപ്പൂരിലേക്ക് മാറ്റും. ആദ്യഘട്ടത്തില്‍ പകല്‍ മാത്രമായിരിക്കും സര്‍വീസ് ഉണ്ടാകുക. പിന്നീട് സാഹചര്യങ്ങള്‍ അനിയോജ്യമാണെങ്കില്‍ രാത്രിയിലും സര്‍വീസ് നടത്തും.
സര്‍വീസ് ആരംഭിക്കാന്‍ അനുമതി തേടി കഴിഞ്ഞ ഏപ്രിലിലാണ് സൗദി എയര്‍ലൈന്‍സ് അപേക്ഷ സമര്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ അതോറിറ്റി ഡിജിസിഎയ്ക്ക് കൈമാറുകയായിരുന്നു. ജൂലൈ 31ന് അനുമതി ലഭിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അതുണ്ടായില്ല.
സൗദി എയര്‍ലൈന്‍സിന് അനുമതി ലഭിച്ചതോടെ കൂടുതല്‍ വിമാനക്കമ്പനികള്‍ കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് നടത്താന്‍ അനുമതി തേടുമെന്നാണ് കരുതുന്നത്. വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ നിന്ന് പറക്കാന്‍ ഉടന്‍ അനുമതി ലഭിക്കുമെന്ന് കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചിരുന്നു. കേന്ദ്ര വ്യോമയാന വകുപ്പുമായി കേരളത്തില്‍ നിന്നുള്ള സംഘം വിഷയം ചര്‍ച്ച ചെയ്തിരുന്നു.












Click it and Unblock the Notifications