സൗദി അറേബ്യയിലേക്കുള്ള ഈ വിമാന സർവീസുകൾ റദ്ദാക്കി,കൊച്ചിയിൽ നിന്ന് 15 വരെ നിയന്ത്രണം; യാത്രാ പ്രതിസന്ധി രൂക്ഷം
ഹൂതികളുടെ ആക്രമണം തുടരുന്നതിനിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സൗദിയിലേക്കുള്ള കൂടുതൽ വിമാന സർവ്വീസുകൾ റദ്ദാക്കി. 13 വരെയുള്ള 10 ഓളം സർവ്വീസുകളാണ് റദ്ദ് ചെയ്തത്. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പല ഇന്ത്യൻ വിമാനക്കമ്പനികളും ഗൾഫ് വിമാനക്കമ്പനികളും സൗദിയിലേക്കുള്ള സർവിസുകൾ 15 വരെ റദ്ദാക്കിയിട്ടുണ്ട്.

കൊച്ചിയിൽ നിന്നും ഇന്ന് റദ്ദാക്കിയ വിമാനങ്ങൾ
ഫ്ലൈനാസ്: XY 399/400 - കൊച്ചി-റിയാദ്-കൊച്ചി.
എയർ ഇന്ത്യ എക്സ്പ്രസ്സ്: IX 476 - ദോഹ-കൊച്ചി.
എയർ ഇന്ത്യ എക്സ്പ്രസ്സ്: IX 475 - കൊച്ചി-ദോഹ.
ആകാശ എയർ: QP 523 - കൊച്ചി-റിയാദ്.
ആകാശ എയർ: QP 550 - കൊച്ചി-ജദ്ദ.
ഇൻഡിഗോ: 6E 1517 - കൊച്ചി-റാസൽഖൈമ
12 ന് റദ്ദ് ചെയ്ത സർവ്വീസുകൾ
ആകാശ എയർ: QP 551 - ജിദ്ദ-കൊച്ചി
ആകാശ എയർ: QP 524 - റിയാദ്-കൊച്ചി
ആകാശ എയർ: QP 523 - കൊച്ചി-റിയാദ്
13 ന്
ആകാശ എയർ: QP 524 - റിയാദ്-കൊച്ചി
കരിപ്പൂരിൽ നിന്നും റിയാദിലേക്ക് ഇന്ന് പുറപ്പെടേണ്ട മൂന്ന് സർവ്വീസുകളും റദ്ദാക്കിയിരുന്നു. രാവിലെ 9:10ന് റിയാദിലേക്ക് പുറപ്പെടേണ്ട ഫ്ലൈനാസ്, രാവിലെ 9.55 ന് പുറപ്പെടേണ്ട സൗദി എയർലൈൻസ്, രാത്രി 8.15ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്.
സർവിസ് റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ
റിയാദിലെ കിങ് ഖാലിദ് ഇൻ്റർനാഷ്ണൽ എയർപോർട്ടിന് നേരെ കടുത്ത ആക്രമണമാണ് ഹുതികൾ നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ 309 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമാനത്താവളത്തിലെ ആഭ്യന്തര സർവ്വീസുകൾ കൈകാര്യം ചെയ്യുന്ന ടെർമിനിലുകളുള്ള കെട്ടിട സമുച്ചയമാണ് ആക്രമിക്കപ്പെട്ടത്. വിമാനത്താവളത്തിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചെന്നാണ് അധികൃതർ വ്യക്തമാക്കുന്നത. ഈ സാഹചര്യത്തിൽ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താത്കാലികമായി
നിർത്തിവെച്ചിരിക്കുകയാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അയിച്ചു.ഇവിടെ നിന്ന് യാത്രക്കാരേയും പൂർണമായും ഒഴിപ്പിച്ചിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് റിയാദിലേക്കുള്ള 222 സർവ്വീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തുവെന്നാണ് റിപ്പോർട്ട്. ചില സർവ്വീസുകൾ ദമാം വഴിയും ജിദ്ദ വഴിയുമാണ് തിരിച്ചുവിട്ടു.
അതിനിടെ ആക്രമണത്തെ തുടർന്ന് നിരവധി ഇന്ത്യൻ വിമാന കമ്പനികളും ഗൾഫ് വിമാനക്കമ്പനികളും റിയാദിലേക്കുള്ള സർവ്വീസ് റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യ, ഫ്ലൈ ദുബായ്, ഇത്തിഹാദ്, ഖത്തർ എയർവേയ്‌സ്, കുവൈറ്റ് എയർവേയ്‌സ്, ലുഫ്താൻസ തുടങ്ങിയ വിമാനക്കമ്പനികളാണ് റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കുകയോ താൽക്കാലികമായി നിർത്തിവെക്കുകയോ ചെയ്തത്. ഒക്ടോബർ 15 വരെയാണ് എയർ ഇന്ത്യ സർവ്വീസുകൾ നിർത്തിവെച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവ്വീസുകൾ 14 വരേയും റദ്ദാക്കി. സൗദി വ്യോമപാത ഉപയോഗിക്കുന്നതിനെതിരെ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയും വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം റിയാദ് വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര നിശ്ചയിച്ചിട്ടുള്ളവർ അതത് എയർലൈനുകളുടെ വെബ്‌സൈറ്റുകളോ കസ്റ്റമർ കെയറിലേ ബന്ധപ്പെട്ട് ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പുവരുത്തി മാത്രമേ യാത്ര പുറപ്പെടാവൂ എന്നാണ് നിർദേശം.


Click it and Unblock the Notifications
