കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉംറ യാത്രക്ക് താൽക്കാലിക വിലക്ക്; കരിപ്പൂർ വിമാനത്താവളത്തിൽ കുടങ്ങി തീർത്ഥാടകർ,90 പേരെ തിരിച്ചിറക്കി

Google Oneindia Malayalam News

കോഴിക്കോട്: ഉംറ യാത്രക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി തീര്‍ത്ഥാടന യാത്രക്കാര്‍. കൊറോണ വൈറസ് (COVID-19) ബാധയുടെ പശ്ചാത്തലത്തില്‍ ഉംറ തീര്‍ത്ഥാടന യാത്രയ്ക്കും മദീന സന്ദര്‍ശനത്തിനും സൗദി അറേബ്യ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. ഇതോടെയാണ് ഉംറ യാത്രയ്ക്ക് ഒരുങ്ങിയ തീർത്ഥാടകർ വിമാനത്താവളത്തിൽ കുടുങ്ങിയത്.

400 ലേറെ പേരാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഉംറ യാത്രയ്ക്ക് പോവേണ്ടിയിരുന്നത്. വിമാനത്തില്‍ കയറിയ 90 ഓളം യാത്രക്കാരെ തിരിച്ചിറക്കുകയും ചെയ്തു. ഉംറ തീര്‍ത്ഥാടനത്തിനായി പോവേണ്ട പ്രത്യേക വസ്ത്രം അടക്കം ധരിച്ച് വിമാനത്തില്‍ കയറിയ യാത്രക്കാരെയാണ് തിരിച്ചിറക്കിയത്. നിലവില്‍ സൗദിയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ അയല്‍ രാജ്യങ്ങളില്‍ കൊറോണ പിടിപെട്ടവരില്‍ സൗദി പൗരന്‍മാരുണ്ട്.

Umrah

ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടി വരികയാണ്. ബഹ്റിനില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 33 ആയിട്ടുണ്ട്. ഒപ്പം കുവൈറ്റിലും കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാനില്‍ 19 പേരാണ് നിലവില്‍ കൊറോണ പിടിപെട്ട് മരണപ്പെട്ടത്. 139 പേര്‍ക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ ഭീതിയെ തുടര്‍ന്ന് ഇറാനിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും അയല്‍ രാജ്യങ്ങള്‍ നിര്‍ത്തി വെച്ചിരുന്നു.

English summary
Saudi Arabia suspends pilgrimage entry visas; More than 400 visitors can't travel from Calicut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X