കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ പ്രവാസികള്‍ക്ക് വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടും..!! അതും വരാനിരിക്കുന്ന നാളുകളില്‍ത്തന്നെ!!

  • By അനാമിക
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് നാടുകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ തിക്തഫലങ്ങള്‍ ഏറ്റവുമധികം അനുഭവിക്കേണ്ടി വരിക മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്കാണ്. ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് തൊഴിലും ഉപജീവന മാര്‍ഗങ്ങളും നഷ്ടപ്പെടുക.

Read Also: നടിയോട് കാണിച്ച ക്രൂരതയ്ക്ക് പിന്നില്‍ ശക്തനായ ഒരാളുണ്ട്...!! ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു..!!

Read Also: കടല്‍ക്കരയില്‍ ഭീമാകാരനായ അജ്ഞാത ജീവി..!! ഞെട്ടലില്‍ ലോകം...അന്യഗ്രഹജീവിയോ യതിയോ !!!

വിദേശ തൊഴിലാളികളെ കുറയ്ക്കാന്‍ പുതിയ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് സൗദി ഭരണകൂടം. വര്‍ഷത്തില്‍ രണ്ട് ലക്ഷത്തി ഇരുപതിനായിരം സ്വദേശികള്‍ക്കാണ് തൊഴില്‍ കണ്ടെത്തി നല്‍കുക. ഇതോടെ അത്രയും പ്രവാസികള്‍ക്കാണ് ഓരോ വര്‍ഷവും തൊഴില്‍ നഷ്ടപ്പെടുക.

വിദേശികളെ ഇല്ലാതാക്കാൻ

സൗദിയിലെ തൊഴില്‍മേഖലയിലുളള അനേകായിരം വിദേശികളെ ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരാനാണ് സൗദി ഭരണകൂടം ആലോചിക്കുന്നത്. ഇതിനായാണ് സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപനം നടത്തിയിരിക്കുന്നതും.

സ്വദേശികളെ പ്രാപ്തരാക്കും

വിവിധ തൊഴില്‍ മേഖലകളില്‍ വിദേശികളെ സ്വദേശികള്‍ വളരെയധികം ആശ്രയിക്കുന്നുണ്ട്. ഇത് നിര്‍ത്തലാക്കി സ്വദേശികളെ വിവിധ ജോലികള്‍ക്ക് പ്രാപ്തരാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ലക്ഷങ്ങൾക്ക് തൊഴിൽ പോകും

വര്‍ഷത്തില്‍ രണ്ട് ലക്ഷത്തി ഇരുപതിനായിരം സൗദി പൗരന്മാര്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കുന്നതിന് പദ്ധതി തയ്യാറാക്കിയതായി സൗദി തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ നാസിര്‍ അല്‍ ഗാഫിസ് ആണ് വ്യക്തമാക്കിയത്.

സ്വദേശികളുടെ പൂർണപങ്കാളിത്തം

2020 ആവുമ്പോഴേക്കും മലയാളികളക്കം നിരവധി വിദേസികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നുറപ്പായി. 2020 ഓടെ തൊഴില്‍ മേഖലയില്‍ സൗദി പൗരന്മാരുടെ പൂര്‍ണപങ്കാളിത്തമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

പരിശീലന പരിപാടികൾ

വിവിധ തൊഴില്‍ മേഖലകളിലേക്ക് സ്വദേശികളെ ആകര്‍ഷിക്കുന്നതിന് വ്യത്യസ്തമായ പരിശീലന പരിപാടികളും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്വദേശികളെ ആകര്‍ഷിക്കുന്നതിനൊപ്പം വിവിധ തൊഴിലുകള്‍ക്ക് യോഗ്യരാക്കുക കൂടിയാണ് ലക്ഷ്യം

സർക്കാരിന് പിന്തുണ

സര്‍ക്കാരിന്റെ പുതിയ പദ്ധതി വിജയകരമാക്കാന്‍ തൊഴില്‍ മന്ത്രാലയവുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് സൗദി ചേമ്പര്‍ ഓഫ് കൊമേഴ്‌സ് മാനവ വിഭവ ശേഷി വിഭാഗം തലവന്‍ മന്‍സൂര്‍ അല്‍ ഷതവി വ്യക്തമാക്കി.

സ്വകാര്യമേഖലയുമായി ആലോചിക്കും

വിദേശികളുടെ എണ്ണം കുറയ്ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പാക്കുമെന്നും മന്‍സൂര്‍ അല്‍ ഷതവി പറഞ്ഞു. സ്വകാര്യമേഖലയുമായി ആലോചിച്ച ശേഷമേ സ്വദേശിവത്ക്കരണം സംബന്ധിച്ച ഉത്തരവുകള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കാറുള്ളൂ.

English summary
Saudi Arabia will tighten labour laws to ensure more jobs for Saudi Citizen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X