Get Updates
Get notified of breaking news, exclusive insights, and must-see stories!

അപൂർവ്വ നേട്ടവുമായി സൗദി ആരാംകോ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി, മറികടന്നത് ആപ്പിളിനെ

റിയാദ്: വിപണി മൂല്യത്തില്‍ ഐഫോണ്‍ നിർമ്മാതാക്കളായ ആപ്പിളിനേയും മറികടന്ന് സൗദി അറേബ്യന്‍ എണ്ണക്കമ്പനിയായ ആരാംകോ. ആരാംകോ കമ്പനിയുടെ ഓഹരി വില ചൊവ്വാഴ്ച 46.10 സൌദി റിയാലായി ഉയർന്നതോടെയാണ് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. ഓഹരി വിലയിലെ ഈ കുതിപ്പോടെ ആഗോള ക്രൂഡ് ഓയില് വിപണ രംഗത്തെ ഭീമനായ സൗദി ആരോകോയുടെ വിപണി മൂല്യം 2.464 ട്രില്യണ്‍ അമേരിക്കന്‍ ഡോളറായി ഉയർന്നു.

ഇതേസമയം ആപ്പിളിന്റെ വിപണി മൂല്യം 2.461 ട്രില്യണ്‍ ഡോളറായിരുന്നു. ആപ്പിളിനെ മറികടക്കാന്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ അമേരിക്കന്‍ ഇതര കമ്പനിയായി മാറാനും ആരാംകോയ്ക്ക് സാധിച്ചു. വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ആദ്യം പത്തില്‍ ഇടം നേടുന്ന അമേരിക്കന്‍ ഇതര കമ്പനിയുമായി ആരാംകോ.

 aramco

റഷ്യയുടെ യുക്രൈന്‍ അധിനിവേഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോല വിപണയില്‍ എണ്ണ വില കുത്തനെ ഉയർന്നതാണ് ആരാംകോയുടെ നേട്ടത്തില്‍ പ്രധാന പങ്ക് വഹിച്ചത്. ഈ വര്‍ഷം ജനുവരി രണ്ട് മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 30 ശതമാനത്തോളം വര്‍ദ്ധനവാണ് ആരാംകോ ഓഹരികള്‍ക്കുണ്ടായത്. കഴിഞ്ഞ വർഷം ആദ്യം മുതല്‍ ക്രൂഡ് ഓയില്‍ വിലയില്‍ 60 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സൌദി കമ്പനിക്കും ആപ്പിളിനും പിറകിലായി മൂന്നാമതായി പട്ടികയിലുള്ളത് ഐടി ഭീമനായ മൈക്രോ സോഫ്റ്റാണ്. ആല്‍ഫബറ്റ്, ആമസോണ്‍, ടെസ്ല, ബെർക്ഷെയർ ഹതാവോ, മെറ്റാ, ജോണ്‍സണ്‍ ആന്‍ ജോണ്‍സണ്‍ , യുണൈറ്റഡ് ഹെല്‍ത്ത് തുടങ്ങിയ കമ്പനികളാണ് യാഥക്രമം നാല് മുതല്‍ പത്ത് വരെ സ്ഥാനങ്ങളിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+