കോട്ടയത്ത് സൗദി ബാലന്റെ മുങ്ങി മരണം...മകന് ഷോക്കേറ്റെന്ന് പിതാവ്, ദുരൂഹതയുണ്ട്...
കോട്ടയത്തെ കുമരകം റിസോര്‍ട്ടിലാണ് എട്ടു വയസ്സുകാരന്‍ മുങ്ങിമരിച്ചത്
കോട്ടയം: കുമരകത്തെ റിസോര്‍ട്ടില്‍ സൗദി അറേബ്യ സ്വദേശിയായ എട്ടുവയസ്സുകാരന്‍ മുങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അവേദ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ വീണാണ് കുട്ടി മരിച്ചത്. എന്നാല്‍ കുളത്തില്‍ നിന്നും ഷോക്കേറ്റാണ് മകന്‍ മരിച്ചതെന്നു പിതാവ് ഇബ്രാഹിം പറഞ്ഞു. കുട്ടിയെ രക്ഷിക്കാന്‍ കുളത്തിലിറങ്ങിയ ചിലര്‍ക്കും ഷോക്കേറ്റതായും ഇയാള്‍ കൂട്ടിച്ചേത്തു.

സംഭവത്തെക്കുറിച്ച് ചോദിക്കാനെത്തിയപ്പോള്‍ റിസോര്‍ട്ട് ജീവനക്കാര്‍ വളരെ മോശമായാണ് തങ്ങളോട് പെരുമാറിയതെന്നു ഇബ്രാഹിം പറഞ്ഞു. മജീദ് ആദിന്‍ ഇബ്രാഹിമെന്ന എട്ടു വയസ്സുകാരനാണ് നീന്തല്‍ക്കുളത്തില്‍ വീണു ദാരുണമായി മരിച്ചത്.

വ്യാഴാഴ്ച രാത്രി എട്ടു മണിക്കാണ് അപകടം സംഭവിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം തുടര്‍ നടപടികളിലേക്കു നീങ്ങുമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്












Click it and Unblock the Notifications