സൗദിയിലേക്ക് മന്ത്രിയെ അയക്കാനിരുന്നവര്ക്ക് ദില്ലിയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നല്കിക്കൂടെ?
തിരുവനന്തപുരം: സൗദിയിലെ മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി കെടി ജലീലിനെ നയതന്ത്ര പാസ്പോര്ട്ടില് സൗദി അറേബ്യയിലേക്ക് അയക്കാന്‍ ശ്രമിച്ചതായിരുന്നു കേരളത്തിലെ പിണറായി സര്‍ക്കാര്‍. എന്നാല്‍ കേന്ദ്രം അത് നിഷേധിച്ചപ്പോള്‍ എല്ലാ പദ്ധതികളും പാളിപ്പോയി.
ഇപ്പോഴിതാ സൗദി അറേബ്യ അവരുടെ ചെലവില്‍ ഇന്ത്യന്‍ പ്രവാസികളെ ഇന്ത്യയില്‍ എത്തിക്കുകയാണ്. എന്നാല്‍ ദില്ലിയിലെത്തുന്ന മലയാളികള്‍ പിന്നെങ്ങനെ കേരളത്തിലെത്തും എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.

ദില്ലി വരെ എത്തിയ്ക്കുക എന്ന കാര്യം സൗദി ചെയ്യുമ്പോള്‍ അവരെ നാട്ടിലെത്തിയ്ക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനില്ലേ? അതിന് നയതന്ത്ര പാസ്പോര്‍ട്ടിന്റേയോ കേന്ദ്ര സര്‍ക്കാര്‍ സഹായത്തിന്റേയോ ആവശ്യമില്ലല്ലോ?
എന്നാല്‍ സൗദിയില്‍ നിന്ന് ദില്ലി വിമാനത്താവളത്തില്‍ എത്തിയ മലയാളികള്‍ക്ക് നാട്ടിലെത്താന്‍ ഒരു സൗകര്യവും സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരുന്നില്ല. നാട്ടിലേക്ക് പോകാന്‍ പോലും പണമില്ലാത്ത രണ്ട് പേര് സൗദിയില്‍ നിന്ന് യാത്ര തന്നെ ഒഴിവാക്കി.
ഒടുവില്‍ സംഭവം വലിയ വാര്‍ത്തയായപ്പോള്‍ ദില്ലിയില്‍ നിന്ന് കേരളത്തിലേക്ക് റെയില്‍വേ ടിക്കറ്റ് നല്‍കാനാണ് നോര്‍ക്കയുടെ തീരുമാനം. ഇത് സംബന്ധിച്ചും കൃത്യമായ വിവരം ഒന്നും പുറത്ത് വന്നിട്ടില്ല. കഷ്ടപ്പാട് സഹിച്ച് ദില്ലിയിലെത്തുന്ന മലയാളികള്‍ക്ക് ഇനി നാടുപിടിക്കാന്‍ ദിവസങ്ങളോടും ദില്ലിയില്‍ തന്നെ കഴിയേണ്ടിവരും. തീവണ്ടി ടിക്കറ്റ് തയ്യാറായി കിട്ടാതെ മറ്റ് മാര്‍ഗ്ഗമുണ്ടാകില്ല.
നയതന്ത്ര പാസ്പോര്‍ട്ടുമായി മന്ത്രി സൗദിയില്‍ പോകുന്നതിന് വരുമായിരുന്ന ചെലവിനേക്കാള്‍ വളരെ കുറവായിരിക്കും ദില്ലിയിലെത്തിയ പ്രവാസികളെ വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍. സംസ്ഥാന സര്‍ക്കാരിന് പെട്ടെന്ന് തന്നെ തീരുമാനമെടുത്ത് നടപ്പിലാക്കാവുന്ന പ്രശ്നം മാത്രമേ ഇവിടെയുള്ളു.
-
കൊളംബിയയിൽ സൈനിക വിമാനം തകർന്ന് വീണ് നിരവധി മരണം; അപകടം ടേക്ക് ഓഫിനിടെ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications