കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലേക്ക് മന്ത്രിയെ അയക്കാനിരുന്നവര്‍ക്ക് ദില്ലിയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നല്‍കിക്കൂടെ?

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സൗദിയിലെ മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി കെടി ജലീലിനെ നയതന്ത്ര പാസ്‌പോര്‍ട്ടില്‍ സൗദി അറേബ്യയിലേക്ക് അയക്കാന്‍ ശ്രമിച്ചതായിരുന്നു കേരളത്തിലെ പിണറായി സര്‍ക്കാര്‍. എന്നാല്‍ കേന്ദ്രം അത് നിഷേധിച്ചപ്പോള്‍ എല്ലാ പദ്ധതികളും പാളിപ്പോയി.

ഇപ്പോഴിതാ സൗദി അറേബ്യ അവരുടെ ചെലവില്‍ ഇന്ത്യന്‍ പ്രവാസികളെ ഇന്ത്യയില്‍ എത്തിക്കുകയാണ്. എന്നാല്‍ ദില്ലിയിലെത്തുന്ന മലയാളികള്‍ പിന്നെങ്ങനെ കേരളത്തിലെത്തും എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.

Pinarayi Vijayan

ദില്ലി വരെ എത്തിയ്ക്കുക എന്ന കാര്യം സൗദി ചെയ്യുമ്പോള്‍ അവരെ നാട്ടിലെത്തിയ്ക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനില്ലേ? അതിന് നയതന്ത്ര പാസ്‌പോര്‍ട്ടിന്റേയോ കേന്ദ്ര സര്‍ക്കാര്‍ സഹായത്തിന്റേയോ ആവശ്യമില്ലല്ലോ?

എന്നാല്‍ സൗദിയില്‍ നിന്ന് ദില്ലി വിമാനത്താവളത്തില്‍ എത്തിയ മലയാളികള്‍ക്ക് നാട്ടിലെത്താന്‍ ഒരു സൗകര്യവും സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരുന്നില്ല. നാട്ടിലേക്ക് പോകാന്‍ പോലും പണമില്ലാത്ത രണ്ട് പേര്‍ സൗദിയില്‍ നിന്ന് യാത്ര തന്നെ ഒഴിവാക്കി.

ഒടുവില്‍ സംഭവം വലിയ വാര്‍ത്തയായപ്പോള്‍ ദില്ലിയില്‍ നിന്ന് കേരളത്തിലേക്ക് റെയില്‍വേ ടിക്കറ്റ് നല്‍കാനാണ് നോര്‍ക്കയുടെ തീരുമാനം. ഇത് സംബന്ധിച്ചും കൃത്യമായ വിവരം ഒന്നും പുറത്ത് വന്നിട്ടില്ല. കഷ്ടപ്പാട് സഹിച്ച് ദില്ലിയിലെത്തുന്ന മലയാളികള്‍ക്ക് ഇനി നാടുപിടിക്കാന്‍ ദിവസങ്ങളോടും ദില്ലിയില്‍ തന്നെ കഴിയേണ്ടിവരും. തീവണ്ടി ടിക്കറ്റ് തയ്യാറായി കിട്ടാതെ മറ്റ് മാര്‍ഗ്ഗമുണ്ടാകില്ല.

നയതന്ത്ര പാസ്‌പോര്‍ട്ടുമായി മന്ത്രി സൗദിയില്‍ പോകുന്നതിന് വരുമായിരുന്ന ചെലവിനേക്കാള്‍ വളരെ കുറവായിരിക്കും ദില്ലിയിലെത്തിയ പ്രവാസികളെ വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍. സംസ്ഥാന സര്‍ക്കാരിന് പെട്ടെന്ന് തന്നെ തീരുമാനമെടുത്ത് നടപ്പിലാക്കാവുന്ന പ്രശ്‌നം മാത്രമേ ഇവിടെയുള്ളു.

English summary
Saudi Crisis: Returned NRIs don't have travel facility from Delhi to Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X