Get Updates
Get notified of breaking news, exclusive insights, and must-see stories!

Mallu Traveler: കൊച്ചി ഹോട്ടലില്‍ സൗദി വനിതയെ അപമാനിച്ചുവെന്ന് പരാതി; മല്ലു ട്രാവലറിന്റെ ആദ്യ പ്രതികരണം ഇങ്ങനെ

കൊച്ചി: ആഡംബര വാഹനങ്ങളെ കുറിച്ചും യാത്ര സംബന്ധിച്ചുമുള്ള വീഡിയോ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനായ മല്ലു ട്രാവലര്‍ എന്ന ഷക്കീര്‍ സുബാനെതിരെ പരാതി. ഇന്‍ര്‍വ്യൂ ചെയ്യാന്‍ എത്തിയ വേളയില്‍ മോശമായി പെരുമാറി എന്നാണ് ആരോപണം. കൊച്ചിയില്‍ താമസിക്കുന്ന 29കാരിയായ സൗദി അറേബ്യന്‍ വനിതയാണ് പരാതി നല്‍കിയത്.

ഈ മാസം 13നാണ് സംഭവം. കൊച്ചിയിലെ ഹോട്ടലില്‍ ഇന്റര്‍വ്യൂ പദ്ധതിയിട്ടിരുന്നു. സൗദി വനിത പ്രതിശ്രുത വരനൊപ്പമാണ് ഇന്റര്‍വ്യൂവിന് എത്തിയത്. ഇവര്‍ ഏറെ നാളായി കേരളത്തിലാണ് താമസം. സൗദി വനിതയുടെ പ്രതിശ്രുത വരന്‍ മലയാളിയാണ്. യുവതിയുടെ പരാതിയില്‍ കേസെടുത്തുവെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്ഥിരീകരിച്ചു.

mallu-traveler

അഭിമുഖത്തിനിടെ പ്രതിശ്രുത വരന്‍ പുറത്തേക്ക് പോയ വേളയിലാണ് മോശമായ പെരുമാറ്റമുണ്ടായതെന്ന് പറയപ്പെടുന്നു. നിലവില്‍ പ്രതി വിദേശത്താണെന്ന് പോലീസ് പറഞ്ഞു. പരാതി സംബന്ധിച്ച് അന്വേഷിച്ചുവരികയാണ്. പ്രതി നാട്ടിലെത്തിയ ശേഷം അറസ്റ്റിലേക്കും മറ്റു തുടര്‍ നടപടികളിലേക്കും കടക്കുമെന്നും സിഐ അനീഷ് ജോയ് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി മല്ലു ട്രാവലര്‍ രംഗത്തുവന്നു. തനിക്കെതിരായ പരാതി വ്യാജമാണെന്ന് മല്ലു ട്രാവലര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. മതിയായ തെളിവുകള്‍ നിരത്തി കേസ് നേരിടും. പരാതിയും കേസും തന്നോട് ദേഷ്യമുള്ളവര്‍ അവസരമാക്കുമെന്നും മല്ലു ട്രാവലര്‍ പറയുന്നു. തന്റെ ഭാഗം കൂടി കേട്ട ശേഷം അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നുവെന്നും മല്ലു ട്രാവലര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മല്ലു ട്രാവലറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ വായിക്കാം- ''എന്റെ പേരില്‍ ഒരു ഫേക്ക് പരാതി വാര്‍ത്ത കണ്ടു. 100% ഫേക്ക് ആണു. മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടും. എന്നൊട് ദേഷ്യം ഉള്ളവര്‍ക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണൂ ഇത് എന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട് , അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു.''

വിദേശ ആഡംബര വാഹനങ്ങളെ കുറിച്ചും യാത്രകള്‍ സംബന്ധിച്ചും മല്ലു ട്രാവലര്‍ ചെയ്യുന്ന വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കാറ്. ഇന്ത്യയില്‍ ലഭ്യമല്ലാത്ത വാഹനങ്ങള്‍ വിദേശത്ത് വച്ച് ഓടിച്ച് നോക്കിയാണ് മല്ലു ട്രാവലര്‍ വീഡിയോ ചെയ്യാറ്. മാത്രമല്ല, ജിസിസിലടക്കമുള്ള യാത്രയുടെ വീഡിയോകളും മല്ലു ട്രാവലര്‍ എന്ന ഷക്കീര്‍ സുബാന്‍ പങ്കുവച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+