Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടത് എതിർത്തതിന് സിനിമയിൽ നിന്ന് വിലക്കി; സൗമ്യ സദാനന്ദൻ

കൊച്ചി: നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടത് എതിർത്തതിനെ തുടർന്ന് തന്നെ സിനിമയിൽ നിന്നും വിലക്കിയെന്ന് സംവിധായിക സൗമ്യ സദാനന്ദൻ.പുതിയ പ്രോജക്ടുകളുമായി വനിതാ നിർമാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സിനിമയിലെ നല്ല ആൺകുട്ടികൾക്ക് പോലും മറ്റൊരു മുഖമുണ്ടെന്നും സൗമ്യ പറഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് അവർ ഇക്കാര്യം വിശദീകരിച്ചത്. ഹേമ കമ്മിറ്റിക്ക് മുൻപിലും താൻ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു.

എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി എന്ന കുറിപ്പോടെയാണ് സൗമ്യ തന്‌റെ സോഷ്യൽ മീഡിയ പോസ്റ്റ് ആരംഭിക്കുന്നത്. ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിർമാതാവും എഡിറ്റ് ചെയ്തു. തനിക്കൊരു ആർട്ട് സിനിമയായിരുന്നു വേണ്ടിയിരുന്നത്. അവർ അത് ഒരു കൊമേഴ്ഷ്യൽ സിനിമയാക്കി മാറ്റി. ഞാൻ വ്യക്തിഹത്യ ചെയ്യപ്പെട്ടു. ഞാൻ അഹങ്കാരിയും ലഹരിക്ക് അടിമയാണെന്നുനെല്ലാം ആ നടന്റെ മുറിയിലേക്ക് വന്നയാൾ എന്നെ കുറിച്ച് പറഞ്ഞു. ഈ പറഞ്ഞവരാൽ ഞാൻ പല സമയത്തും മാനസികമായി തകർക്കപ്പെട്ടു. ഒരു നിർമ്മാതാവിനെ സമീപിച്ചപ്പോൾ അവർ എന്നോട് പറഞ്ഞത് നിങ്ങൾ അടുത്ത അഞ്ജലി മേനോൻ ആകുമെന്ന ഭയമുണ്ടെന്നാണ്. നിലനിൽപ്പിന് എന്നെ സംബന്ധിച്ച് കുറച്ചധികം വർഷമെടുത്തു.

saumya-1

ആദ്യ സിനിമയ്ക്ക് ശേഷം മറ്റു പ്രോജക്ടുകളുമായി നിർമാതാക്കൾ സഹകരിച്ചില്ല. വനിതാ നിർമ്മാതാക്കളെയടക്കം താൻ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. സിനിമയിൽ പവർ ഗ്രൂപ്പും സ്വജനപക്ഷപാതവും ഉണ്ട്. ഇതെല്ലാം താൻ ഹേമ കമ്മിറ്റിക്ക് മുൻപിൽ വെളിപ്പെടുത്തിയിട്ടുണ്ട്', എന്നാണ് സൗമ്യ സദാനന്ദൻ പോസ്റ്റിൽ പറയുന്നത്.

2020 ൽ ഞാൻ സിനിമ മേഖല വിട്ടു. എന്നാൽ ഞാൻ സിനിമ വിട്ടിട്ടില്ല. എന്നേയും സിനിമ വിട്ടിട്ടില്ലെന്ന് എനിക്ക് അറിയാം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ഓരോ വാക്കുകളും സത്യമാണ്. ഭാവിയിൽ സ്ത്രീയും പുരുഷനും ട്രാൻസ്ജെന്റായ വ്യക്തികൾക്കും ഒരു ഭയവുമില്ലാതെ സിനിമയിൽ പ്രവർത്തിക്കാൻ സാധിക്കണം. ഇപ്പോൾ എനിക്ക് നല്ല സമാധാനം ഉണ്ട്. പറയാനുള്ളതെല്ലാം ഞാൻ ഹേമ കമ്മിറ്റിയിൽ പറഞ്ഞിട്ടുണ്ടെന്നും സൗമ്യ വ്യക്തമാക്കി.

കുഞ്ചാക്കോ ബോബനേയും നിമിഷയേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ മാംഗല്യം തന്തുനാനേന എന്ന സിനിമയുടെ സംവിധായികയാണ് സൗമ്യ സദാനന്ദൻ. നേരത്തേ ഓർമയുണ്ടോ ഈ മുഖം എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+