Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിൽ പോയതോടെ അച്ചിക്കും നായർക്കും കറങ്ങാൻ പണമുണ്ട്';അധിക്ഷേപിച്ചയാളുടെ വായടപ്പിച്ച് സൗമ്യ സരിൻ

കൊച്ചി: സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് സി പി എം നേതാവ് എം സരിന്റെ ഭാര്യയും എഴുത്തുകാരിയും ഡോക്ടറുമായ സൗമ്യ സരിൻ. തന്റെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം അവർ ഫേസ്ബുക്കിലൂടെ പങ്കിടാറുണ്ട്. അടുത്തിടെ സൗമ്യ കുടുംബമായി നടത്തിയ യാത്രകളുടെ ചിത്രങ്ങളും താരം പങ്കിട്ടിരുന്നു. ഇപ്പോഴിതാ ഇതിനെ അധിക്ഷേപിച്ച് കമന്റിട്ടയാൾക്ക് ചുട്ടമറുപടി കൊടുക്കുകയാണ് സൗമ്യ. അധിക്ഷേപിച്ച ആളെ തുറന്നുകാട്ടി പേരടക്കം പ്രതിപാദിച്ചുകൊണ്ടാണ് മറുപടി. സൗമ്യ സരിൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

പ്രിയപ്പെട്ട ബിന്ദു ചേച്ചി, ചേച്ചിയുടെ ബുദ്ധിമുട്ട് എനിക്ക് നന്നായി മനസ്സിലാവും. ചേച്ചിയുടെ മാത്രമല്ല, എന്റെ പേജിൻറെ കമന്റ്‌ ബോക്സിൽ വന്നു ഇങ്ങനെ കരയുന്ന എല്ലാവരുടെയും മനോവേദന എനിക്ക് മനസ്സിലാവും ചേച്ചി. എന്ത് ചെയ്യാം, മനുഷ്യന്മാരല്ലേ...ചിലതൊക്കെ കാണുമ്പോ ചില കൃമികടികൾ ഉണ്ടാകും. ഞാനത് പൂർണമായി ഉൾകൊള്ളുന്നു.

saumyasarin-1

ഇനി ചേച്ചിയോടുള്ള സ്നേഹം കൊണ്ട് ഒരു കാര്യം പറയാം. ചേച്ചി, ഇങ്ങനെ ട്രിപ്പൊക്കെ പോവാൻ അത്യാവശ്യം ചിലവൊക്കെ ഉണ്ട്. ശെരിയാണ്. പക്ഷെ സ്വന്തം പോക്കറ്റിൽ നിന്ന് കായ് എടുത്തു കാര്യങ്ങൾ നിവർത്തിച്ചു ശീലം ഇല്ലാത്തവർക്ക് അതൊക്കെ നമ്മൾ 'ആരുടെയെങ്കിലും' ചിലവിൽ ചെയ്യുന്നതാണെന്ന് തോന്നുന്നത് തികച്ചും സ്വാഭാവികം. പക്ഷെ എന്ത് ചെയ്യാം ചേച്ചി. പാർടി ചിലവിൽ പുട്ടടിക്കാൻ ഞാൻ ചേച്ചിയെ പോലെ പാർട്ടി സ്ഥാനം അലങ്കരിക്കുന്ന ആളൊന്നും അല്ലല്ലോ... നമ്മൾ പാവം ഒരു ഡോക്ടർ.അതുകൊണ്ട് എന്റെ ചിലവ് ഞാൻ തന്നെ നോക്കണം എന്നേ.

പിന്നെ ഒരു കാര്യം കൂടി... ഈ വക "പാർട്ടി പ്രവർത്തനം" എന്നും പറഞ്ഞു രാവിലെ എണീറ്റാൽ ഒരു ബന്ധവും ഇല്ലാത്തവരുടെ പ്രൊഫൈലിൽ പോയി ഇങ്ങനെ ചൊറിഞ്ഞു ചൊറിഞ്ഞു സുഖിച്ചു ശീലിച്ചവർക്ക് ഇതൊക്കെ പറഞ്ഞാൽ മനസ്സിലാവുമോ എന്നും എനിക്കറിയില്ല. എന്നാലും പറയാം. ഈ തരം "പാർടിപ്രവർത്തന" ത്തിന് കിട്ടുന്ന നക്കാപിച്ച കൊണ്ടൊന്നും നമുക്ക് നാട് കാണാൻ പറ്റില്ല കേട്ടോ... അതിന് ഇച്ചിരി അധികം ചിലവോക്കെ ഉണ്ടെന്നേ...
അപ്പൊ ഇനി ചേച്ചി എന്ത് ചെയ്യും? അതും ഒരു സ്നേഹമുള്ള അനുജത്തി എന്ന നിലയിൽ പറഞ്ഞു തരാം.

ചേച്ചിയുടെ ഒരു ഭാഷ ഓക്കെ കണ്ടിട്ട് ചേച്ചിയുടെ "എഡ്യൂകേഷൻ" ലെവലിനെ പറ്റി എനിക്കൊരു ഐഡിയ അങ്ങോട്ട് കിട്ടുന്നില്ല. എങ്കിലും ഒരു വഴിയുണ്ട്.
വീട്ടിൽ പെൺകുട്ടികൾ ഉണ്ടോ? ഉണ്ടെങ്കിൽ അവരെ നന്നായി പഠിപ്പിക്ക്. അവർ പഠിച്ചു നല്ല ജോലി ഓക്കെ വാങ്ങി സംസ്കാരം ഉള്ളവരായി വളരട്ടെ.
അപ്പൊ അവരുടെ കയ്യിൽ അവരുടെ ആവശ്യങ്ങൾക്ക് ചിലവാക്കാൻ ഉള്ള കാശ് വന്നു തുടങ്ങും. അപ്പൊ വീട്ടിൽ ഉള്ള ഒരു ആണുങ്ങളെയും ആശ്രയിക്കാതെ തലയുയർത്തി അവർ ജീവിക്കാൻ തുടങ്ങും. അവർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ തുടങ്ങും. അത് യാത്രകൾ ആണെങ്കിൽ അങ്ങനെ! അപ്പോ അതാണ്‌ ചേച്ചിയുടെ മുമ്പിൽ ഉള്ള ഒരു നല്ല വഴി!

അടുത്ത തലമുറ എങ്കിലും രക്ഷപെടട്ടെ ചേച്ചി... അല്ലെങ്കിൽ അവരും രാവിലെ ആയാൽ ചേച്ചിയെ പോലെ ബാക്കി ആളുകൾ എന്ത് ചെയ്തു എന്ന് നോക്കി ഇരിക്കും. എന്നിട്ട് കൃമികടി സഹിക്കാതെ ആവുമ്പോ ഇങ്ങനെ ഓരോ അവരാതം പോയി കമന്റും. ഹൌ ഡാർക്ക്‌. അതോണ്ട് വീട്ടിലെ പെൺകുട്ടികളെ പറ്റി ആലോചിക്ക്.
അവർക്കെങ്കിലും ലേശം വെളിവും വെള്ളിയാഴ്ചയും ഒക്കെ ഉണ്ടാവട്ടെ. അപ്പൊ ശെരി', പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+