Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയിലെ സൗമ്യ ജയിലില്‍ ജീവനൊടുക്കിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്!! എല്ലാത്തിനും പിന്നില്‍ 'ശ്രീ'

Recommended Video

cmsvideo
    സൗമ്യ ജയിലില്‍ ജീവനൊടുക്കിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ് | Oneindia Malayalam

    പിണറായിയിലെ കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിലിനുള്ളില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. നേരത്തേ കൊലപാതകത്തില്‍ സൗമ്യയ്ക്കൊപ്പം മറ്റൊരാള്‍ക്കും കൂടി പങ്കുണ്ടെന്ന് ആകോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങളെ ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

    താന്‍ നിരപരാധിയാണെന്നും കൊലപാതകം നടത്തിയത് മറ്റൊരാളാണെന്നും വ്യക്തമാക്കി സൗമ്യ എഴുതിയ ഡയറികുറിപ്പുകള്‍ പുറത്തുവന്നിരുന്നു. ഈ കുറിപ്പുകളില്‍ സൗമ്യ പ്രതിപാദിച്ച ആണ്‍ സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് വിവരം.

    മകള്‍ക്കെഴുതിയ കുറിപ്പ്

    മകള്‍ക്കെഴുതിയ കുറിപ്പ്

    മകളെ അഭിസംബോധന ചെയ്ത് എഴുതിയ കുറിപ്പുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നേരത്തേ താന്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് ആവര്‍ത്തിച്ച സൗമ്യ പക്ഷേ ഇപ്പോള്‍ കൊലപാതകത്തില്‍ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്നാണ് ഡയറി കുറിപ്പുകളിലൂടെ വ്യക്തമാക്കുന്നത്.

    പോരാട്ടത്തില്‍

    പോരാട്ടത്തില്‍

    താന്‍ നിരപരാധിയാണെന്നും അമ്മ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണെന്നുമാണ് സൗമ്യ കത്തില്‍ കുറിച്ചിരിക്കുന്നത്. താന്‍ പുറത്ത് വന്ന ശേഷം വീട്ടുകാരെ ഇല്ലാതാക്കിയവനെ തീര്‍ത്ത് യഥാര്‍ത്ഥ കുറ്റവാളിയായി ജയിലിലേക്ക് വരുമെന്നാണ് സൗമ്യ തന്‍റെ കത്തുകളിലും ഡയറി കുറിപ്പുകളിലും എഴുതിയിരിക്കുന്നത്.

    ആണ്‍സുഹൃത്തുക്കളെ കുറിച്ച്

    ആണ്‍സുഹൃത്തുക്കളെ കുറിച്ച്

    കത്തിലുടനീളം സൗമ്യ തന്‍റെ ആണ്‍ സൗഹൃദങ്ങളെ കുറിച്ചാണ് വാചാലയായിരിക്കുന്നത്. ഓരോരുത്തരുമായുള്ള ബന്ധവും അവരുടെ സ്വഭാവ രീതികളുമെല്ലാം സൗമ്യ കത്തിലൂടെ പറയുന്നുണ്ട്.

    പരിശോധിക്കുന്നു

    പരിശോധിക്കുന്നു

    അതേസമയം സൗമ്യ എഴുതിയെന്ന് പറയുന്ന കുറിപ്പുകള്‍ എല്ലാം പോലീസ് കണ്ടെടുത്തിട്ടുണ്ട്. അഞ്ച് നോട്ട് ബുക്കുകളിലും പേപ്പറിലുകളിലുമായാണ് സൗമ്യയുടെ കുറിപ്പ്. സൗമ്യയുമായി ബന്ധമുണ്ടായിരുന്ന ചിലരെ കുറിച്ചുള്ള വിവരങ്ങളും കത്തില്‍ ഉണ്ടെന്നാണ് വിവരം.

    ആത്മഹത്യാ കുറിപ്പില്‍

    ആത്മഹത്യാ കുറിപ്പില്‍

    കുറിപ്പിലും ആത്മഹത്യാ കുറിപ്പിലുമെല്ലാം സൗമ്യ ശ്രീ എന്ന ഒരാളെ കുറിച്ച് എഴുതിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് ആരാണെന്ന് തിരിച്ചറിയാനുള്ള നെട്ടോട്ടത്തിലാണ് പോലീസ്. താന്‍ ആരേയും കൊന്നിട്ടില്ലെന്ന് തനിക്ക് തെളിയിക്കാന്‍ കഴിയുമെന്ന് സൗമ്യ കുറിപ്പുകളില്‍ ആവര്‍ത്തിക്കുന്നുണ്ട്. ഇത് ശരിയാണെങ്കില്‍ അത്തരത്തിലൊരു തെളിവ് ലഭിച്ചേക്കുമോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

    വീഴ്ച പറ്റി

    വീഴ്ച പറ്റി

    അതേസമയം മുന്‍പും ആത്മഹത്യാ പ്രേരണ കാണിച്ചിട്ടുള്ള സൗമ്യ ജയിലില്‍ തൂങ്ങി മരിച്ചത് സുരക്ഷാ വീഴ്ചയാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കൂട്ടകൊലക്കേസ് പ്രതിയായിട്ടും മതിയായ ശ്രദ്ധ എന്തുകൊണ്ട് സൗമ്യയ്ക്ക് നല്‍കിയില്ലെന്ന ആരോപണമാണ് ഉയരുന്നത്.

    ഒപ്പം പോകണം

    ഒപ്പം പോകണം

    നിലവില്‍ സൗമ്യയെ പാര്‍പ്പിച്ചിരുന്ന വനിതാ ജയിലില്‍ 20 തടവുകാര്‍ക്കായി 23 ജീവനക്കാരുണ്ട്. തടവു പ്രതികള്‍ പുറത്തുപോകുമ്പോള്‍ ഈ ജീവനക്കാര്‍ അവര്‍ക്കൊപ്പം പോകണമെന്നാണ് ചട്ടം. എന്നാല്‍ സൗമ്യയുടെ കാര്യത്തില്‍ ഇത് പാലിച്ചില്ല.

    പോലീസ് കുടുങ്ങും

    പോലീസ് കുടുങ്ങും

    ഈ കുറിപ്പുകള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ കേസില്‍ ആദ്യം കുടുങ്ങുന്നത് ഒരുപക്ഷേ പോലീസ് ആയിരിക്കും. സൗമ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കൊലപാതകത്തില്‍ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ മറ്റാരെയോ സംരക്ഷിക്കാന്‍ മനപ്പൂര്‍വ്വം പോലീസ് പ്രവൃത്തിച്ചുവെന്ന സംശയത്തിനും അത് ഇടയാക്കും.

    അന്വേഷണം

    അന്വേഷണം

    ഡിജിപി നേരിട്ട് സൗമ്യയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷണം നടത്താന്‍ ജയില്‍ ഡിജിപി നേരിട്ടെത്തി. ഉത്തരമേഖലാ ജയില്‍ ഡിഐജി എസ് സന്തോഷാണ് കണ്ണൂര്‍ വനിതാ ജയില്‍ വളപ്പില്‍ എത്തി പരിശോധന നടത്തിയത്. റീജണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ജയില്‍ സൂപ്രണ്ട് എന്നിവര്‍ സമര്‍പ്പിച്ച റിപ്പര്‍ട്ട് പഠിച്ച ശേഷമാണ് ഡിഐജി കണ്ണൂരിലെത്തിയത്.

    പോസ്റ്റുമാര്‍ട്ടം

    പോസ്റ്റുമാര്‍ട്ടം

    റിമാന്‍റ് പ്രതി തൂങ്ങി മരിക്കാനുണ്ടായ സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം അന്വേഷണം തുടങ്ങാനാണ് പോലീസ് തീരുമാനം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+