Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ രക്ഷിക്കാൻ അരയും തലയും മുറുക്കിത്തന്നെ.. നിർണായക നീക്കങ്ങൾ, പിന്നിലൊരാൾ..!

കൊച്ചി: ഒരു മിമിക്രി താരമായി തുടക്കമിട്ട് പിന്നീട് മലയാള സിനിമയുടെ വിവിധ മേഖലകളില്‍ അജയ്യനായ നടന്‍ ദിലീപിന്റെ വീഴ്ച സിനിമാ രംഗത്തെ ആരും തന്നെ പ്രതീക്ഷിക്കാത്തത് ആയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായപ്പോള്‍ മുറവിളി കൂട്ടിയവരെയൊന്നും പിന്നീട് അറസ്റ്റ് നടന്നപ്പോള്‍ പുറത്തേക്ക് കണ്ടതുമില്ല.

എന്നാലിപ്പോള്‍ വീണ്ടും കാര്യങ്ങള്‍ മാറിയിരിക്കുന്നു. സിനിമാ രംഗത്ത് ദിലീപിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ദിലീപിന് വേണ്ടി അനുകൂല തരംഗമുണ്ടാക്കാനായി സിനിമാ പ്രവര്‍ത്തകരില്‍ ഒരു വിഭാഗം ചില നിര്‍ണായക നീക്കങ്ങള്‍ നടത്താന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാര്യങ്ങൾ പഴയത് പോലല്ല

കാര്യങ്ങൾ പഴയത് പോലല്ല

നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ദിലീപ് ജയിലില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഏകദേശം രണ്ട് മാസത്തോളമാകുന്നു. ഇത്രയും നാള്‍ വീട്ടുകാരല്ലാതെ സിനിമയില്‍ നിന്നും ദിലീപിന് സന്ദര്‍ശകര്‍ ഇല്ലായിരുന്നു എന്ന് തന്നെ പറയാവുന്നതാണ്. എന്നാല്‍ ഹൈക്കോടതി ദിലീപിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയും തള്ളിയതോടെ കാര്യങ്ങള്‍ മാറി.

സന്ദര്‍ശകരുടെ ഒഴുക്ക്

സന്ദര്‍ശകരുടെ ഒഴുക്ക്

ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ദിലീപിനെ ആലുവ സബ് ജയിലില്‍ എത്തി കണ്ടതിന് പിന്നാലെ സന്ദര്‍ശകരുടെ ഒഴുക്കായിരുന്നു കണ്ടത്. നടന്‍ ജയറാം, ഹരീശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സംവിധായകന്‍ രഞ്ജിത്ത് എന്നിവരെല്ലാം ദിലീപിനെ കാണാനെത്തി.

അമ്മയിലും ചേരിപ്പോര്

അമ്മയിലും ചേരിപ്പോര്

ദിലീപിനെച്ചൊല്ലി താരസംഘടനയായ അമ്മയിലും ചേരിപ്പോര് തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. അതിനിടെ കോടതിയില്‍ നിന്നും ദിലീപിന് അനുകൂലമായ വിധികളൊന്നും ഉണ്ടാവാത്ത സാഹചര്യത്തില്‍ ദിലീപിന് അനുകൂല തരംഗം സൃഷ്ടിക്കാന്‍ ഒരു വിഭാഗം സിനിമാ പ്രവര്‍ത്തകര്‍ നീക്കം നടത്തുന്നതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു

അനുകൂല തരംഗത്തിന് നീക്കം

അനുകൂല തരംഗത്തിന് നീക്കം

ദിലീപ് അനുകൂല തരംഗം സൃഷ്ടിക്കാനുള്ള നീക്കത്തിന് മുന്നോടിയായാണ് സിനിമാ താരങ്ങള്‍ അടക്കമുള്ളവര്‍ നിരനിരയായി ജയിലെത്തുന്നതത്രേ. ദിലീപിന് വേണ്ടി സേവ് ദിലീപ് ഫോറം എന്ന പേരില്‍ കൂട്ടായ്മ രൂപീകരിക്കാനും നീക്കമുള്ളതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

സേവ് ദിലീപ് ഫോറം

സേവ് ദിലീപ് ഫോറം

തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മുതിര്‍ന്ന സിനിമാ നിര്‍മ്മാതാവാണ് സേവ് ദിലീപ് ഫോറത്തിന് പിന്നിലെന്നും ന്യൂസ് 18 വാര്‍ത്തയില്‍ പറയുന്നു. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ നീക്കങ്ങള്‍ ഉണ്ടാവാനാണ് സാധ്യത.

ഏകാംഗ ഉപവാസം

ഏകാംഗ ഉപവാസം

ദിലീപിന് വേണ്ടി ഫാന്‍സ് അസ്സോസ്സിയേഷന്‍കാരും സജീവമായി രംഗത്തുണ്ട്. നേരത്തെ ഹൈക്കോടതി ജാമ്യം നിഷേധിച്ച വേളയില്‍ ദിലീപിന് വേണ്ടി തെരുവിലിറങ്ങി ഫാന്‍സുകാര്‍ നാണം കെട്ടിരുന്നു. ദിലീപിന് വേണ്ടി ഏകാംഗ ഉപവാസം വരെ ഫാന്‍സുകാര്‍ ആലുവയില്‍ സംഘടിപ്പിച്ചു

ശക്തി തെളിയിക്കാൻ നീക്കം

ശക്തി തെളിയിക്കാൻ നീക്കം

അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാനായി ദിലീപിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ദിലീപ് പുറത്തിറങ്ങുമ്പോള്‍ ഫാന്‍സുകാരെ ഉപയോഗിച്ച് ശക്തി തെളിയിക്കാനും ഒരു വിഭാഗം സിനിമാക്കാര്‍ക്കിടയില്‍ ധാരണ ഉള്ളതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യത്തെ നീക്കം പാളിപ്പോയി

ആദ്യത്തെ നീക്കം പാളിപ്പോയി

അതേസമയം ദിലീപിന് വേണ്ടി ശക്തി പ്രകടനം നടത്തുന്നത് പോലീസ് എങ്ങനെ നേരിടും എന്നതും അത് കേസിനെ ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. നേരത്തെ പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് അനുകൂല തരംഗം സൃഷ്ടിക്കാനുള്ള നീക്കം കോടതിയില്‍ ജാമ്യത്തിന് തിരിച്ചടിയായിരുന്നു

താരസന്ദർശനം വെറുതെയല്ല

താരസന്ദർശനം വെറുതെയല്ല

ജാമ്യത്തിനായി ദിലീപ് ഒരു തവണ കൂടി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് മുന്‍പായി ദിലീപിന് അനുകൂലമായ തരംഗം ഉണ്ടാക്കണമെന്നതാണ് പൊടുന്നനെ താരങ്ങളടക്കം ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തിയതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി ഇടപെടണം

പ്രധാനമന്ത്രി ഇടപെടണം

ദിലീപിന് വേണ്ടി ഫാന്‍സുകാര്‍ സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും ശക്തമായി രംഗത്തുണ്ട്. ദിലീപിന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തകനും ഫെഫ്ക അംഗവുമായ സലിം ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയയ്ക്കുക പോലുമുണ്ടായി. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നാണ് ആവശ്യം.

തുറന്ന പോരിന് തുടക്കം

തുറന്ന പോരിന് തുടക്കം

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിന് ശേഷവും ദിലീപിന് സിനിമാ രംഗത്ത് നിന്നുള്ളവരുടെ പിന്തുണ കുറഞ്ഞിട്ടില്ല. അറസ്റ്റിന് ശേഷം തുറന്ന പ്രതികരണത്തിന് മടിച്ചവരെല്ലാം ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. സിനിമാ മേഖലയില്‍ രണ്ട് വിരുദ്ധ ചേരികള്‍ പ്രത്യക്ഷമായിത്തന്നെ പോരടി തുടങ്ങുമെന്നേതാണ്ട് ഉറപ്പായിരിക്കുകയാണ്.

പുറത്താക്കിയതിനെതിരെ

പുറത്താക്കിയതിനെതിരെ

അറസ്റ്റിലായതിന് തൊട്ട് പിന്നാലെയാണ് ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ കുറ്റവാളിയെന്ന് കോടതി വിധിക്കുന്നതിന് മുന്‍പേ സിനിമാ ലോകം ദിലീപിനെ തള്ളിപ്പറഞ്ഞുവെന്നാണ് താരത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.

നടിക്കൊപ്പമോ ദിലീപിനൊപ്പമോ

നടിക്കൊപ്പമോ ദിലീപിനൊപ്പമോ

നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ യോഗത്തിലാണ് ദിലീപിനെ പുറത്താക്കാന്‍ തീരുമാനമെടുത്തത്. ആക്രമണത്തിന് ഇരയായ നടിക്കൊപ്പം തുടക്കം മുതല്‍ക്കേ ശക്തമായി നിലകൊള്ളുന്ന പൃഥ്വിരാജ്, രമ്യ നമ്പീശന്‍ എന്നിവരുടെ നിലപാടുകള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമായിരുന്നു

അമ്മയ്ക്ക് ഒപ്പമില്ലെന്നോ

അമ്മയ്ക്ക് ഒപ്പമില്ലെന്നോ

അമ്മയിലെ എക്‌സിക്യൂട്ടീവ് അംഗമായ നടന്‍ ഷാജോണ്‍ ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. ആലുവ ജയിലിലെത്തി ദിലീപിനെ കണ്ടതിലൂടെ ഷാജോണ്‍ അടക്കമുള്ള താരങ്ങള്‍ അമ്മയുടെ തീരുമാനത്തിന് ഒപ്പമില്ല എന്ന സന്ദേശം കൂടിയാണ് പങ്കുവെയ്ക്കുന്നത്.

തുറന്ന എതിർപ്പ്

തുറന്ന എതിർപ്പ്

അമ്മയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ പ്രൊഡ്യൂസേഴസ്്അസ്സോസ്സിയേഷനിൽ നിന്നും ഫെഫ്കയിൽ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു. വിഷയത്തിൽ നടന്മാരായ ഇടത് എംഎൽഎമാർക്കെതിരെയും വിമർശനമുണ്ട്. ദിലീപ് അനുകൂലികളുടെ തുറന്ന എതിർപ്പ് ഒഴിവാക്കാനാണ് അമ്മ എക്സിക്യൂട്ടീവ് യോഗം ചേരാത്തത് എന്നും റിപ്പോർട്ടുകളുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+