Get Updates
Get notified of breaking news, exclusive insights, and must-see stories!

സേവ് കെഎസ്ആര്‍ടിസിയുമായി സിഐടിയു, കള്ളപ്പണം ഇങ്ങനെയും വെളുപ്പിക്കാം?

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ സിഐടിയുവിന്‍റെ ഫണ്ട് പിരിവ്. കള്ളപ്പണം വെളുപ്പിക്കാനെന്ന് ആരോപണം.

തിരുവനന്തപുരം : രാജ്യത്ത് നോട്ട് നിരോധനം വന്നതിനു പിന്നാലെയാണ് കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ കേരളത്തിന് ആവശ്യത്തിന് ബസില്ലെന്ന കാര്യം അറിഞ്ഞിരിക്കുന്നത്. ബസില്ലാതെ വലയുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ജീവനക്കാര്‍ മുന്നിട്ടിറങ്ങി ബസ് വാങ്ങുന്നു.

ഇതിനായി സേവ് കെഎസ്ആര്‍ടിസി എന്ന പേരില്‍ ക്യാംപെയ്‌നും ആരംഭിച്ചു കഴിഞ്ഞു. ഇങ്ങനെ ക്യാംപെയ്ന്‍ നടത്തി കോര്‍പ്പറേഷനു വേണ്ടി ബസ് വാങ്ങാനാണ് ജീവനക്കാരുടെ തീരുമാനം. സിഐടിയുവാണ് പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

 ഫണ്ടിലേക്ക് 500 രൂപ

ഫണ്ടിലേക്ക് 500 രൂപ

ഉയര്‍പ്പിന് ഉണര്‍ത്തുപാട്ടുമായി നന്മയുടെ ഒരു ബസ് എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്. പെന്‍ഷനും ഡിഎയും കൊടുക്കാനാവാതെ കടത്തില്‍ മുങ്ങിപ്പോയ കെഎസ്ആര്‍ടിസിയെ രക്ഷിക്കാനാണ് ജീവനക്കാരുടെ ഈ ത്യാഗം. ഓരോ ജീവനക്കാരില്‍ നിന്നും 500 രൂപ വീതം പിരിച്ച് യൂണിയന്റെ ഫണ്ടിലേക്ക് എത്തിക്കും. എന്നിട്ട് ഇത് കെഎസ്ആര്‍ടിസി എംഡിയുടെ അക്കൗണ്ടിലേക്ക് എത്തിക്കാനാണ് പദ്ധതി.

2.20 കോടി ലക്ഷ്യം

2.20 കോടി ലക്ഷ്യം

500 രൂപ വച്ച് പിരിച്ചാല്‍ പോലും 44,000 ജീവനക്കാരില്‍ നിന്ന് 2.20 കോടി രൂപ പിരിക്കാന്‍ കഴിയും. മൂന്നു ദിവസം മുമ്പ് തന്നെ ഫണ്ട് പിരിക്കല്‍ ആരംഭിച്ചു കഴിഞ്ഞു. കുറഞ്ഞ തുകയാണ് 500 രൂപ. കൂടുതല്‍ കാശ് നല്‍കാനാകും.

 യൂണിയന്‍റെ ഫണ്ട് കള്ളപ്പണം

യൂണിയന്‍റെ ഫണ്ട് കള്ളപ്പണം

പുതിയ നീക്കത്തിനു പിന്നിലെ ലക്ഷ്യം കള്ളപ്പണം വെളുപ്പിക്കലാണെന്ന ആരോപണവും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞിരിക്കുകയാണ്. ശമ്പളം പോലും കൃത്യമായി കിട്ടാതിരിക്കുമ്പോഴാണ് ഇത്തരത്തില്‍ ബസ് വാങ്ങിക്കളിക്കുന്നതെന്നാണ് ആരോപണം. യൂണിയന്‍റെ കള്ളപ്പണം വെളുപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ചില ജീവനക്കാര്‍ തന്നെ പറയുന്നു. പ്രമുഖ പത്രം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

 5000 രൂപ വരെ നല്‍കി സഹായിച്ചവരുണ്ട്

5000 രൂപ വരെ നല്‍കി സഹായിച്ചവരുണ്ട്

ഇഷ്ടമുള്ള തുക സിഐടിയുവിന്റെ അക്കൗണ്ടിലേക്ക് മാറ്റാവുന്ന രീതിയിലാണ് രസീതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ചിലര്‍ അയ്യായിരം രൂപ വരെ നല്‍കി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. ഇതിന്റെ രസീത് എന്ന പേരില്‍ തുക രേഖപ്പെടുത്തിയ രസീതിന്റെ ചിത്രങ്ങള്‍ പ്രചരിക്കുന്നു.ഇത്രയും കാലം മിണ്ടാതിരുന്ന യൂണിയന് നോട്ട് നിരോധനം വന്നതിനു പിന്നാലെ ബോധോദയം ഉണ്ടായതാണ് ചിലരിലെങ്കിലും സംശയം ഉണ്ടാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+