കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ഏതറ്റം വരെയും, ലോങ് മാർച്ച് സംഘടിപ്പിക്കാൻ ബിജെപി

Google Oneindia Malayalam News

കൊച്ചി: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ സംസ്ഥാനത്ത് പ്രക്ഷോഭം ശക്തമാക്കാന്‍ ഒരുങ്ങി ബിജെപി. സെക്രട്ടേറിയറ്റിലേക്ക് ലോങ് മാര്‍ച്ച് നടത്താനാണ് ബിജെപിയുടെ തീരുമാനം. എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണ യാത്ര എന്ന പേരിലാണ് ലോങ് മാര്‍ച്ച് സംഘടിപ്പിക്കുക. അയ്യപ്പന്റെ ജന്മനാട്ടില്‍ നിന്നും ഒക്ടോബര്‍ 10ന് തുടങ്ങുന്ന മാര്‍ച്ച് 15ാം തിയ്യതി സെക്രട്ടേറിയറ്റില്‍ അവസാനിക്കും.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ശബരിമലയെ തകര്‍ക്കാന്‍ സിപിഎമ്മും സര്‍ക്കാരും ശ്രമം നടത്തുകയാണ് എന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു. ശബരിമലയെ ഇല്ലാതാക്കാന്‍ സുപ്രീം കോടതി വിധി ഉപയോഗിക്കുകയാണ് സിപിഎം ചെയ്യുന്നത്.

bjp

സംസ്ഥാന സർക്കാര്‍ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സ്വീകരിച്ച നിലപാട് കേരളത്തിലെ ഹൈന്ദവരെ ഭിന്നിപ്പിച്ചതായും ശ്രീധരന്‍ പിള്ള ആരോപിച്ചു. ഇതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുളള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഹിന്ദുക്കളെ പല തട്ടിലാക്കി അടിച്ചമര്‍ത്തുന്ന രാഷ്ട്രീയമാണ് മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിലപാട് ശബരിമലയെ തകര്‍ക്കുന്നതാണ്.

Recommended Video

cmsvideo
ആർത്തവം അശുദ്ധമാണെന്ന് നിലവിളിക്കുന്ന സ്ത്രീകൾ | OneIndia Malayalam

ശബരിമല പ്രശ്‌നം സമവായത്തിലൂടെ പരിഹരിക്കണം എന്നാണ് ബിജെപിയും എന്‍ഡിഎയും ആവശ്യപ്പെടുന്നത്. വിശ്വാസികളുടെ സമരത്തെ പോലീസിനെ ഉപയോഗിച്ചാണ് നേരിടുന്നത്. പ്രശ്‌നപരിഹാരത്തിനുളള പോംവഴി ആരായാതെ എതിര്‍ക്കുന്നവരെ സര്‍ക്കാര്‍ ശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുകയാണ് എന്നും പിഎസ് ശ്രീധരന്‍ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചു. ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാതെ പിന്നോട്ടില്ലെന്ന് സർക്കാർ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുളളതാണ്.

English summary
BJP to conduct Long March to secretariat to 'Save Sabarimala'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X