ലക്ഷദ്വീപിനെ രക്ഷിക്കൂ... അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കൂ... സേവ് ലക്ഷദ്വീപ് പ്രതിഷേധം
കൊച്ചി: പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി പ്രഫുല്‍ പട്ടേല്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ ലക്ഷദ്വീപില്‍ തുടങ്ങിയ പ്രതിഷേധം കടല്‍കടക്കുന്നു. സേവ് ലക്ഷദ്വീപ് ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആണ്. അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കൂ, ലക്ഷദ്വീപിനെ രക്ഷിക്കൂ എന്നാണ മുദ്രാവാക്യം. പ്രഫുല്‍ പട്ടേല്‍ ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ കഴിഞ്ഞ ഡിസംബറിന് ശേഷം നടപ്പാക്കിയ നിയമ പരിഷ്‌കാരങ്ങളാണ് പ്രതിഷേധത്തിന് കാരണം. കേസുകള്‍ തീരെ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പാക്കിയ പരിഷ്‌കാരം ഏറെ വിവാദമായിരുന്നു.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ

കൊറോണ എത്താതിരുന്ന ലക്ഷദ്വീപില്‍ ഇപ്പോള്‍ രോഗം വ്യാപിക്കുകയാണ്. ദ്വീപിലേക്ക് എത്തുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കിയ പരിഷ്‌കാരമാണ് രോഗ വ്യാപനത്തിന് ഇടയാക്കിയത് എന്നാണ് ആരോപണം. സംഘപരിവാര്‍ അജണ്ടയാണ് പ്രഫുല്‍ പട്ടേല്‍ നടപ്പാക്കുന്നത് എന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. നേരത്തെ ഉദ്യോഗസ്ഥ തല അഡ്മിനിസ്‌ട്രേറ്റര്‍മാരാണ് ലക്ഷദ്വീപില്‍ കൂടുതലും എത്തിയത്. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ നിയമനമാണ് നടന്നിരിക്കുന്നത് എന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
90 ശതമാനത്തിലധികം മുസ്ലിങ്ങളുള്ള ലക്ഷദ്വീപില്‍ ബീഫ് നിരോധനം ഏര്‍പ്പെടുത്തത് അനാവശ്യ വിവാദങ്ങള്‍ക്ക് വേണ്ടിയാണെന്നും ചിലര്‍ പ്രതികരിക്കുന്നു. മദ്യമില്ലാത്ത ദ്വീപില്‍ മദ്യശാലകള്‍ തുറന്നതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ലക്ഷദ്വീപ് ജനതയുടെ സംസ്‌കാരവും സ്വത്വവും നശിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം എന്നും പറയപ്പെടുന്നു. ഇന്നലെ കശ്മീര്‍ ആയിരുന്നു. ഇന്ന് ലക്ഷദ്വീപിലാണ്. നാളെ എവിടെയും വരാം. പ്രതിഷേധിക്കൂ എന്നാണ് ഒരുപാട് പേരുടെ പ്രതികരണം. അടിച്ചമര്‍ത്തല്‍ നിയമമാകുമ്പോള്‍ പ്രതിരോധം ചുമതലയാണ് എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശമാണ്. അല്ലാതെ കേന്ദ്രത്തിന്റെ കോളനിയല്ല എന്നാണ് മറ്റൊരു ശ്രദ്ധേയമായ പ്രതികരണം. അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എംപി രാഷ്ട്രപതിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപുകാര്‍ നടത്തുന്ന സമരത്തിന് നിരവധി വിദ്യാര്‍ഥി സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ചതിന് പിന്നാലെ കെഎസ്‌യുവിന്റെ ട്വിറ്ററിന് വിലക്കുണ്ടായി എന്ന് നേതാക്കള്‍ പറഞ്ഞു. ലക്ഷദ്വീപിലെ മാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന് എതിരായ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നാണ് മറ്റൊരു വിവരം. ഈ സാഹചര്യത്തില്‍ കൂടിയാണ് സേവ് ലക്ഷദ്വീപ് ട്രെന്‍ഡിങ് ആയിരിക്കുന്നത്.
അതി സുന്ദരിയായി നടി എസ്തര്‍ അനില്‍: താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications