കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്ന് വാഗ്ദാനം;സ്വപ്നയുടെ ശബ്ദ രേഖ പുറത്ത്

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.സ്വപ്നയുടേതെന്ന് അവകാശപ്പെട്ട് കൊണ്ടുള്ള ശബ്ദരേഖ പുറത്തുവിട്ട് ഓൺലൈൻ മാധ്യമമായ ദി ക്യൂ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്നാണ് ഇഡിയുടെ വാഗ്ദാനമെന്ന് സ്വപ്ന ഓഡിയോയിൽ പറയുന്നതായും റിപ്പോർട്ടിൽ പറയുന്നു.

Recommended Video

cmsvideo
ഇതാ സ്വപ്നയുടെ ഫോൺ കോൾ കേട്ടോ..പിണറായിക്കെതിരെയുള്ള ഗൂഢാലോചന
pinarayi and swapna suresh

ഗുരുതര ആരോപണമാണ് ഇഡിക്കെതിരെ സ്വപ്ന ഉയർത്തിയിരിക്കുന്നത്. കോടതിയിൽ നൽകിയ തന്റെ മൊഴി പകർപ്പ് തനിക്ക് വായിക്കാൻ സാവകാശം നൽകിയില്ലെന്നും പെട്ടെന്ന് വായിച്ച് പോകുകയായിരുന്നുവെന്നും അതിൽ ഒപ്പിടാൻ ഇഡി പറഞ്ഞുവെന്നും സ്വപ്ന പറഞ്ഞതായും ശബ്ദ രേഖയിൽ പറയുന്നു.

ശബ്ദരേഖയിൽ പറയുന്നത്

'അവർ ഒരു കാരണവശാലും ആറാം തീയതി മുതലുള്ള സ്റ്റേറ്റ്മെന്‍റ് വായിക്കാൻ തന്നില്ല. ചുമ്മാ പെട്ടെന്ന് പെട്ടെന്ന് സ്ക്രോൾ ചെയ്തിട്ട് എന്‍റടുത്ത് ഒപ്പിടാൻ പറഞ്ഞേ. ഇന്ന് എന്‍റെ വക്കീൽ പറഞ്ഞത് കോടതിയിൽ കൊടുത്തിരിക്കുന്ന സ്റ്റേറ്റ്‍മെന്‍റ് എന്ന് പറഞ്ഞാ, ഞാൻ ശിവശങ്കറിന്‍റെ കൂടെ ഒക്ടോബറില് യുഎഇയിൽ പോയി, സിഎമ്മിന് വേണ്ടി ഫിനാൻഷ്യൽ നെഗോഷ്യേഷൻസ് ചെയ്തിട്ടൊണ്ട് എന്നാണ്. അപ്പോ എന്നോടത് ഏറ്റ് പറയാനാണ് പറയുന്നത്. മാപ്പുസാക്ഷിയാക്കാൻ. ഞാൻ ഒരിക്കലും അത് ചെയ്യില്ലാന്ന് പറഞ്ഞു. ഇനി അവർ ചെലപ്പോ ജയിലില് വരും വീണ്ടും, എന്ന് പറഞ്ഞുകൊണ്ട് ഒരുപാട് ഫോഴ്സ് ചെയ്ത്. പക്ഷേ കോടതിയിൽ ഇങ്ങനെ പ്രശ്നമുണ്ടാക്കിയത് കൊണ്ടേ..''. അതേസമയം ഇതാരോടാണ് പറയുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

English summary
ED forced me to make statement against CM pinarayi, and offered me to turn pardoned witness;alleges swapna suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X