Get Updates
Get notified of breaking news, exclusive insights, and must-see stories!

കെവിൻ ഇനിയും മരിച്ചു കൊണ്ടേ ഇരിക്കുമെന്ന് സയനോര.. ജാതിയെക്കുറിച്ച് സംസാരിക്കൂയെന്ന് സികെ വിനീത്

കോഴിക്കോട്: കോട്ടയത്തെ കെവിന്റെ കൊലപാതകം ജാതിക്കൊലയാണ് എന്നുള്ള വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കെവിന്റെ മരണത്തിൽ ഫേസ്ബുക്കിൽ കണ്ണീരൊഴുക്കുന്നവരിൽ പലരും സ്വന്തം ജീവിതത്തിൽ ജാതി ബോധം കൊണ്ട് നടക്കുന്നവരാണ്.

സർക്കാരിന്റെയും പോലീസിന്റെയും നേർക്ക് വിരൽ ചൂണ്ടുമ്പോൾ ഒരു വിരൽ സ്വന്തം നേർക്കും ചൂണ്ടേണ്ടി വരുമെന്നറിയുന്നവർ ജാതിയാണ് കെവിന്റെ ജീവൻ എടുത്തത് എന്ന യാഥാർത്ഥ്യം സൌകര്യപൂർവ്വം മറച്ച് പിടിക്കുന്നു. ഗായിക സയനോര ഫിലിപ്പും ഫുട്ബോൾ താരം സികെ വിനീതും സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരിക്കുന്നത് ജാതി എന്ന യാഥാർത്ഥ്യത്തെ കുറിച്ചാണ്.

സൂക്ഷിച്ചാൽ ദുഖിക്കേണ്ടത്രേ

സൂക്ഷിച്ചാൽ ദുഖിക്കേണ്ടത്രേ

സയനോര ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്: ഏതാനും നാളുകൾക്ക് മുന്നേ ഒരു വാട്സ്ആപ്പ് ഫോർവേഡ് കിട്ടി. ആദ്യം ഒരു തമാശ ആണെന്നാണ് തോന്നിയത്. മുഴുവൻ വായിച്ചു നോക്കിയപ്പോൾ ആണ് മനസ്സിലായത് അതിലെ നിഗൂഢത. നമ്മുടെ കുട്ടികൾ പ്രണയ ബന്ധത്തിൽ അകപ്പെടാതിരിക്കാൻ മാതാപിതാക്കൾക്ക് കുറേ നിർദ്ദേശങ്ങൾ നൽകുന്ന ഒരു മെസ്സേജ് ആണത്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നോ മറ്റോ പറഞ്ഞ് അവസാനിപ്പിക്കുന്ന ഒന്ന്.

ആ ലിസ്റ്റ് കത്തിച്ച് കളയൂ

ആ ലിസ്റ്റ് കത്തിച്ച് കളയൂ

കഷ്ടം എന്നല്ലാതെ എന്ത് പറയാൻ? കുഞ്ഞുങ്ങൾ ജനിക്കുന്നത് മുതൽ അവർ എന്ത് കഴിക്കണം, എന്ത് ഉടുക്കണം,എന്ത് പഠിക്കണം, ആരോട് കൂട്ട് കൂടണം, എന്ത് ആവണം? ആരെ കല്യാണം കഴിക്കണം, ഏതു മതവിഭാഗത്തിൽ നിന്ന് ,എത്ര ശമ്പളം ഉള്ളവനെ.. എന്നിങ്ങനെ ഓരോ മാതാപിതാക്കളും ആലോചിച്ചു കൂട്ടുന്ന ഒരു ലിസ്റ്റ് ഉണ്ടല്ലോ? അത് ആദ്യം എടുത്ത് അങ്ങ് കത്തിച്ചു കളയുക.

കെവിൻ ഇനിയും മരിച്ച് കൊണ്ടിരിക്കും

കെവിൻ ഇനിയും മരിച്ച് കൊണ്ടിരിക്കും

എന്നിട്ട് സമൂഹത്തിനു ഗുണം ചെയ്യുന്ന, മതത്തിനും,രാഷ്ട്രീയത്തിനും, വർണ വിവേചനങ്ങൾക്കുമപ്പുറം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയുന്ന ഒരു മനുഷ്യനായി വളരാൻ അവനെയോ അവളെയോ പര്യാപ്‌തകമാക്കുക.... ഇല്ലെങ്കിൽ നമ്മുടെ ഈ സാക്ഷര കേരളത്തിന്റെ കപടവ്യവസ്ഥിതിയുടെ ഇരകൾ ആവാൻ കെവിൻ ഇനിയും മരിച്ചു കൊണ്ടേ ഇരിക്കും എന്നാണ് സയനോര ഫിലിപ്പ് പ്രതികരിച്ചിരിക്കുന്നത്.

ജാതിയെക്കുറിച്ച് സംസാരിക്കുന്നില്ല

ജാതിയെക്കുറിച്ച് സംസാരിക്കുന്നില്ല

ഫുട്‌ബോള്‍ താരം സികെ വിനീതും കെവിന്റെ മരണത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. കെവിന്‍ ജോസഫിന്റെ കൊലപാതകത്തിന് പിന്നാലെ യഥാര്‍ത്ഥ കാരണം എന്ത് കൊണ്ട് മാധ്യമങ്ങള്‍ കാണാതെ പോകുന്നുവെന്ന് വിനീത് ചോദിക്കുന്നു. ഈ സംഭവത്തില്‍ രാഷ്ട്രീയവും അധികാരികളുടെ വീഴ്ചയും മറ്റുമാണ് ചര്‍ച്ചയാകുന്നത്. യഥാര്‍ത്ഥ കാരണങ്ങളായ ജാതിയേയും മതത്തേയും കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നത് തന്നെ ഞെട്ടിക്കുന്നുവെന്നും വിനീത് പറയുന്നു.

ജാതിയാണ് യഥാർത്ഥ കാരണം

ജാതിയാണ് യഥാർത്ഥ കാരണം

കെവിന്റെ മരണത്തെക്കുറിച്ച് നിരവധി പേര്‍ എഴുതുകയും സംസാരിക്കുകയും ചെയ്യുന്നു. എന്നാല്‍ അവരാരും തന്നെ ഈ ദാരുണമായ സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പറയുകയോ എഴുതുകയോ ചെയ്യുന്നില്ല. കെവിനെ കൊന്നത് ജാതിയാണ് എന്നത് ആര്‍ക്കും അത്ര പ്രധാനപ്പെട്ടതാണ് എന്ന് പോലും തോന്നുന്നില്ലെന്നും സികെ വീനീത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Recommended Video

cmsvideo
    കെവിന്റെ നീല ഷർട്ടും നെഞ്ചോട് ചേർത്ത് നീനു | Oneindia Malayalam
    പ്രണയമാണ് അവന്റെ തെറ്റ്

    പ്രണയമാണ് അവന്റെ തെറ്റ്

    കെവിന്റെ കുടുംബം എന്ത് മാത്രം ദു:ഖകരമായ അവസ്ഥയിലൂടെയാവും ഇപ്പോള്‍ കടന്ന് പോകുന്നത് എന്ന് തനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല. ഈ ദുരന്തം മറികടക്കാനുള്ള ശക്തി കെവിന്റെ കുടുംബത്തിനുണ്ടാകട്ടെ എന്ന് ആശിക്കുന്നു. നീതി നടപ്പിലാകണം എന്നാഗ്രഹിക്കുന്നവര്‍ മുന്നോട്ട് വന്ന് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. പ്രണയിച്ചു എന്നത് മാത്രമായിരുന്നു അവന്‍ ചെയ്ത തെറ്റ് എന്നാണ് വിനീതിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

    ഫേസ്ബുക്ക് പോസ്റ്റ്

    സയനോര ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്

    ഫേസ്ബുക്ക് പോസ്റ്റ്

    സികെ വിനീതിന്റെ ഫേസ്ബുക്ക് പോസ്റ്റ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+