Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് തെറ്റുകാരനല്ല എന്ന് പറയുന്നതും പള്‍സര്‍ സുനിക്ക് മാലയിടുന്നതും രണ്ടാണ്; രാഹുല്‍ ഈശ്വര്‍

പുരുഷന്മാരുടെ അവകാശം എന്ന വിഷയത്തില്‍ പ്രചാരണം നടത്തുന്നവരില്‍ പ്രധാനിയാണ് രാഹുല്‍ ഈശ്വര്‍. വനിതകള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്ര പ്രഖ്യാപിച്ചപ്പോള്‍ ഒരു വിഭാഗം പുരുഷ അവകാശ പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. ബസ് തടയുമെന്നായിരുരുന്നു ചിലരുടെ ഭീഷണി. എന്നാല്‍ ഇതിനോട് യോജിക്കാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു.

ഇറാന് 1000 കോടി നല്‍കാമെന്ന് യുഎഇ; 300 കോടി വിട്ടുകൊടുത്തു എന്ന് റിപ്പോര്‍ട്ട്, പിന്നാലെ പ്രതികരണം
ഇറാന് 1000 കോടി നല്‍കാമെന്ന് യുഎഇ; 300 കോടി വിട്ടുകൊടുത്തു എന്ന് റിപ്പോര്‍ട്ട്, പിന്നാലെ പ്രതികരണം

പുരുഷന്മാര്‍ക്ക് എതിരായ നീക്കങ്ങളെയും വിവേചനങ്ങളെയും തുറന്നു കാട്ടുകയാണ് ചെയ്യുന്നത് എന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. എന്നാല്‍ സ്ത്രീകള്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് തങ്ങള്‍ എതിരല്ല. പ്രായം കൂടിയ പുരുഷന്മാരെയും ഇക്കാര്യത്തില്‍ പരിഗണിക്കണം എന്നാണ് ആവശ്യം. അല്ലാതെ ബസിന് കല്ലെറിയുന്നതിനോടും ബസ് തടയുന്നതിനോടും യോജിപ്പില്ലെന്നും രാഹുല്‍ ഈശ്വര്‍ വിശദീകരിച്ചു.

dileep rahul easwar

പുരുഷന് കൂടി ആനുകൂല്യം നല്‍കണം എന്ന ആവശ്യം ശരിയാണ്. സ്ത്രീക്ക് ആനുകൂല്യം നല്‍കേണ്ട എന്ന നിലപാട് തങ്ങള്‍ക്ക് ഇല്ല. ബസ് തടയുന്ന പോലുള്ള തീവ്ര നിലപാട് ശരിയല്ലെന്ന് പറയാനാണ് എത്തിയതെന്നും രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീപക്ഷ വാദികള്‍ക്കെതിരായ പ്രവര്‍ത്തനം അല്ല ഉദ്ദേശിക്കുന്നത് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

 മോഹന്‍ലാലിനെതിരെ പരാതി; തന്റെ വാഹന നമ്പര്‍ ദൃശ്യം 3യില്‍ ഉപയോഗിച്ചു, യുവാവിന്റെ ആവശ്യം ഇങ്ങനെ
മോഹന്‍ലാലിനെതിരെ പരാതി; തന്റെ വാഹന നമ്പര്‍ ദൃശ്യം 3യില്‍ ഉപയോഗിച്ചു, യുവാവിന്റെ ആവശ്യം ഇങ്ങനെ

ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പടക്കം പൊട്ടിക്കാനും ലഡു കൊടുക്കാനും ചിലരെത്തി. അത് കോടതി തീരുമാനത്തോടുള്ള അവഹേളനമാണ്. സ്ത്രീകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയല്ല ലക്ഷ്യം. ഫെമിനിസ്റ്റുകള്‍ക്കെതിരെ നീങ്ങുകയല്ല ചെയ്യേണ്ടത്. ഓവര്‍ റിയാക്ഷന്‍ കൊണ്ട് ഗുണമുണ്ടാകില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

അതിജീവിത പോലെ ആരോപിതന്‍

കേസില്‍ പെടുന്ന സ്ത്രീയെ അതിജീവിത എന്നാണ് വിളിക്കുന്നത്. പുരുഷനെ ആരോപിതന്‍ എന്ന് മാത്രമേ വിളിക്കാവൂ എന്നാണ് തങ്ങളുടെ ആവശ്യം. പുരുഷന്റെ ഐഡന്റിറ്റി തെളിയിക്കുന്ന കാര്യങ്ങള്‍ പറയാന്‍ പാടില്ല. ഹേമ കമ്മിറ്റി വിഷയം പരിഗണിക്കുമ്പോള്‍ ഹൈക്കോടതി പറഞ്ഞത് പുരുഷന്മാരുടെ വിവരങ്ങള്‍ പുറത്തുവിടരുത് എന്നാണ്. ഇത് നിയമമാക്കണം എന്നാണ് തങ്ങളുടെ ആവശ്യം. ഇക്കാര്യത്തില്‍ എംഎല്‍എമാരുടെ പിന്തുണ തേടാന്‍ ആലോചിക്കുകയാണ് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

സ്വര്‍ണം തിരിച്ചുകയറി; ഇന്നും വില ഉയര്‍ന്നു, പവന്‍ വില ഇനിയും കുതിക്കും, ഗ്രാം നിരക്ക് അറിയാം
സ്വര്‍ണം തിരിച്ചുകയറി; ഇന്നും വില ഉയര്‍ന്നു, പവന്‍ വില ഇനിയും കുതിക്കും, ഗ്രാം നിരക്ക് അറിയാം

കെഎസ്ആര്‍ടിസി ബസ് തടയലിന് മെന്‍സ് കമ്മീഷന്റെ പിന്തുണയില്ല. മിതമായ നിലയിലുള്ള പ്രതിഷേധത്തെ അനുകൂലിക്കുന്നു. പുരുഷനെ അവഗണിക്കരുത് എന്നാണ് തങ്ങള്‍ മുന്നോട്ട് വെക്കുന്ന ആവശ്യം. കോടതി കുറ്റവാളിയായി കണ്ടെത്തിയ പള്‍സര്‍ സുനിയെ മാലയിട്ടു ചിലര്‍. അതിനോട് യോജിക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ദിലീപ് കുറ്റക്കാരനല്ല എന്ന് പറയുന്ന പോലെ അല്ല പള്‍സര്‍ സുനിയെ മാലയിടുന്നത്. അതു രണ്ടും രണ്ടാണ്. പുരുഷന്മാര്‍ക്കെതിരെ വ്യാജ പരാതികള്‍ കൂടുന്നുണ്ട്. നുണ പരിശോധന രണ്ടു ഭാഗത്തും നടക്കേണ്ടതുണ്ട് എന്നും ഈ വിഷയത്തില്‍ സുപ്രീംകോടതി അഭിഭാഷകരുടെ അഭിപ്രായങ്ങള്‍ തേടിയിട്ടുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+