കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്ത്യക്കാർ മാത്രം കാണരുത് എന്ന് പറയുന്നത് വസ്തുതകളുടെ വായ മൂടി കെട്ടുന്ന ഫാസിസ്റ്റ് നിലപാട്': വികെ സനോജ്

ഡിവൈഎഫ്ഐയുടേയും യൂത്ത് കോൺഗ്രസിന്റേയും നേതൃത്വത്തിൽ സംസ്ഥാനത്ത് പലയിടത്തും ഇന്ന് ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു.

Google Oneindia Malayalam News
dyfi

തിരുവനന്തപുരം: 2002ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററി ലിങ്കുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് യുവജന സംഘടനകളായ ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും ഇന്ത്യ-ദി മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററി പരസ്യമായി പ്രദര്‍ശിപ്പിച്ച് കൊണ്ടാണ് പ്രതിഷേധിക്കുന്നത്. ബിബിസി ഡോക്യുമെന്ററി ഇന്ത്യക്കാർ കാണരുതെന്ന് പറയുന്നത് വസ്തുതകളുടെ വായ മൂടി കെട്ടുന്ന ഫാസിസ്റ്റ് നിലപാടാണ് എന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് കുറ്റപ്പെടുത്തി.

വികെ സനോജിന്റെ പ്രതികരണം: ' ദൂരദർശനും ആകാശവാണിയുമൊക്കെ ഉണ്ടാകുന്നത് വരെ സാധാരണക്കാർ ബി.ബി.സിയെയാണ് ആശ്രയിച്ചിരുന്നതെന്നും ദൂരദർശനേയും ആകാശവാണിയേയും വിശ്വാസമില്ലായിരുന്നു എന്നും 2013-വരെ പറഞ്ഞിരുന്ന നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ഇന്ന് അതേ ബി.ബിസിയെ വിശ്വാസമില്ലാതായ്. ഇത്ര കാലം ബിജെപി നേതാക്കൾ പോലും പാർലിമെന്റിൽ ഉദ്ധരിച്ചിരുന്ന ബി.ബി.സിയെ ഒരു ഡോക്കുമെന്ററിയോടെ കൊളോണിയലിസ്റ്റ് പിണിയാൾ മാത്രമാക്കി.

ബിബിസി ഡോക്യുമെന്ററി പ്രദർശനം; സംസ്ഥാനത്ത് വ്യാപക സംഘർഷം, പൂജപ്പുരയിൽ പോലീസും ബിജെപിക്കാരും തമ്മിൽ ഏറ്റുമുട്ടൽബിബിസി ഡോക്യുമെന്ററി പ്രദർശനം; സംസ്ഥാനത്ത് വ്യാപക സംഘർഷം, പൂജപ്പുരയിൽ പോലീസും ബിജെപിക്കാരും തമ്മിൽ ഏറ്റുമുട്ടൽ

ബാബറി മസ്ജിദ് ധ്വംസനത്തെയും ഗുജറാത്ത്‌ കലാപത്തെയും തുടർന്ന് രാജ്യത്ത് തന്നെ ഒട്ടനവധി ഡോക്കുമെന്ററി സീരീസുകൾ നിർമ്മിക്കപെട്ടിട്ടുണ്ട്. ആനന്ദ് പട്‌വർദ്ധനെ പോലുള്ളവരുടെ വർക്കുകൾ അതിൽ ശ്രദ്ധേയമാണ്. അതിനെയൊക്കെ പോലീസ് കേസുകൾ കൊണ്ടും മസിൽ പവർ കൊണ്ടും നിശബ്ദമാക്കാനാണ് സംഘ പരിവാർ ശ്രമിച്ചത്. ഗുജറാത്ത്‌ കലാപത്തെ തുടർന്ന് മോദി പ്രധാന മന്ത്രി ആകുന്നതിന് തൊട്ടു മുന്നേ വരെ അമേരിക്കയിലും ചില യൂറോപ്യൻ രാജ്യങ്ങളിലും യാത്രാ വിലക്ക് പോലുമുണ്ടായിരുന്നത് നമ്മൾ മറന്നു കാണില്ല.

ബി.ബി.സി ഉൾപ്പെടുന്ന അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ മറ്റു പല രാജ്യങ്ങളെ കുറിച്ചും സംഭവങ്ങളെ കുറിച്ചും നിർമ്മിച്ച ഡോക്കുമെന്ററികൾ സംശയമൊന്നും കൂടാതെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയും തങ്ങളുടെ രാഷ്ട്രീയ താല്പര്യത്തിനായി പ്രചരണം കൊടുക്കുകയും ചെയ്‌യവരാണ് ബിജെപി നേതാക്കൾ. എന്നാൽ ഗുജറാത്ത്‌ വംശഹത്യ വിഷയത്തിൽ മാത്രം അതേ ബി.ബി.സിയുടെ ഒരു ഡോക്കുമെന്ററി ജനങ്ങൾ കാണാൻ പാടില്ലെന്നത് കാപട്യമാണ്.
പ്രസ്തുത ഡോക്കുമെന്ററിയിൽ എന്തൊക്കെ പശ്ചാത്യ താല്പര്യങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും അതിൽ കാണിക്കുന്നതിൽ വസ്തുത ഉണ്ടോ ഇല്ലയോ എന്നത് മാത്രമാണ് വിഷയം.

 'അനിലിനെന്ത് കോൺഗ്രസ്,എന്ത് ആർഎസ്എസ്,തലസ്ഥാനത്ത് നിന്ന് നീക്കണം'; വിമർശിച്ച് ബിനു ചുള്ളിയിൽ 'അനിലിനെന്ത് കോൺഗ്രസ്,എന്ത് ആർഎസ്എസ്,തലസ്ഥാനത്ത് നിന്ന് നീക്കണം'; വിമർശിച്ച് ബിനു ചുള്ളിയിൽ

ബിജെപി നേതാക്കളുടെ അഭിപ്രായങ്ങളും അക്കാലത്തെ ഇന്ത്യൻ അഭ്യന്തര മന്ത്രാലയ രേഖകൾ അടക്കം പരിശോധിച്ചുമാണ് ഡോക്കുമെന്ററി തയ്യാറാക്കിയിട്ടുള്ളത്. അത് ഇന്ത്യക്കാർ മാത്രം കാണരുത് എന്ന് പറയുന്നത് വസ്തുതകളുടെ വായ മൂടി കെട്ടുന്ന ഫാസിസ്റ്റ് നിലപാടാണ്. ജനങ്ങൾ എല്ലാം കാണട്ടെ, എന്നിട്ട് യുക്തിസഹമായ നിലപാടിൽ എത്തട്ടെ. കോടതി വിധി ഉണ്ടായ വിഷയത്തെ കുറിച്ച് പിന്നീട് സംസാരിക്കരുത് എന്നത് കേട്ട് കേൾവിയില്ലാത്ത കാര്യമാണ്. ഈ നിലയിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ച പല വിഷയത്തിലും ബിജെപി സമരം ചെയ്തു കലാപം നടത്തിയത് നാം കണ്ടതാണല്ലോ. കോടതി തീർപ്പ് എന്നത് കോടതിക്ക് മുന്നിൽ എത്തിക്കുന്ന തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ആണ്.

ജനങ്ങൾ സാമൂഹിക - രാഷ്ട്രീയ വിഷയത്തിൽ എപ്പോഴും ഇടപെടും, അഭിപ്രായങ്ങൾ പറയും. അതാണ് ജനാധിപത്യം. ഗുജറാത്ത്‌ വംശഹത്യയെ കുറിച്ച് അനേകം വീഡിയോകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. ലോകത്തുള്ള അനേകം സംഭവങ്ങളെ കുറിച്ച് ഇത് പോലെ ബി.ബി.സി ഒരുപാട് ഡോക്കുമെന്ററികൾ ചെയ്തിട്ടുണ്ട്. അതൊക്കെ ജനങ്ങൾ കണ്ടതുമാണ്. ആ കൂട്ടത്തിൽ എത്ര വിലക്കിയാലും ജനങ്ങൾ ഈ ഡോക്കുമെന്ററിയും കാണും. DYFI ആ ഉദ്യമം ഏറ്റെടുക്കും. അതിനാൽ വരുന്ന പ്രത്യാഘാതങ്ങൾ നിയമപരമായി തന്നെ നേരിടും.

English summary
Saying that Indians should not see the BBC Documentary is a fascist stance that silences facts: VK Sanoj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X