അനുമതിയില്ലാതെ പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പൊളിക്കാനുള്ള സര്‍ക്കാര്‍ നീക്കം തടഞ്ഞ് ഹൈക്കോടതി. എഞ്ചിനീയര്‍മാരുടെ സംഘടന നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ അനുമതിയില്ലാതെ പാലം പൊളിക്കരുതെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി പുറുപ്പെടുവിച്ചത്. പാലത്തില്‍ ഭാര പരിശോധന നടത്തുന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കാനും സര്‍ക്കാറിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഈ ശ്രീധരന്റെ വാക്ക് മാത്രം വിശ്വസിച്ചാണ് സര്‍ക്കാര്‍ പാലം പൊളിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നതെന്നും കൂടുതല്‍ വിദഗ്ധ പരിശോധന നടത്താതെ പാലം പൊളിക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു എഞ്ചിനീയര്‍മാരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചത്. പൊളിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് ഭാര പരിശോധന നടത്തി പാലത്തിന് ബലക്ഷയം ഉണ്ടോയെന്ന് പരിശോധിക്കേണ്ടതായിരുന്നെന്നും എഞ്ചിനീയര്‍മാരുടെ സംഘടന പറഞ്ഞു.

പാലത്തില്‍ കൂടുതല്‍ വിദഗ്ധ പരിശോധന നടത്തേണ്ടതുണ്ടോയെന്ന് കോടതി സര്‍ക്കാറിനോട് ആരാഞ്ഞു. എന്നാല്‍ അങ്ങനെയൊരു പരിശോധന നടത്തേണ്ടതില്ലെന്നായിരുന്നു സര്‍ക്കാറിന്റെ മറുപടി. തുടര്‍ന്നാണ് ഭാര പരിശോധന അടക്കമുള്ള കാര്യങ്ങളില്‍ മറുപടി നല്കാന് സര്‍ക്കാറിന് കോടതി രണ്ടാഴ്ച്ചത്തെ സമയം അനുവദിച്ചത്. ഇപ്പോഴത്തെ ഹര്‍ജികളില്‍ തീരുമാനം ഉണ്ടാകുന്നത് വരെ യാതൊരു കാരണവശാലും പാലം പൊളിക്കരുതെന്ന നിര്‍ദ്ദേശവും കോടതി സര്‍ക്കാറിന് നല്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications