കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുമതിയില്ലാതെ പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പൊളിക്കാനുള്ള സര്‍ക്കാര്‍ നീക്കം തടഞ്ഞ് ഹൈക്കോടതി. എഞ്ചിനീയര്‍മാരുടെ സംഘടന നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ അനുമതിയില്ലാതെ പാലം പൊളിക്കരുതെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി പുറുപ്പെടുവിച്ചത്. പാലത്തില്‍ ഭാര പരിശോധന നടത്തുന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കാനും സര്‍ക്കാറിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

'എറണാകുളത്ത് വിജയം ഉറപ്പ്, ഭൂരിപക്ഷം 25000 കടക്കും'; കണക്ക് കൂട്ടി യുഡിഎഫ്, പ്രതീക്ഷയോടെ ടിജെ വിനോദ്'എറണാകുളത്ത് വിജയം ഉറപ്പ്, ഭൂരിപക്ഷം 25000 കടക്കും'; കണക്ക് കൂട്ടി യുഡിഎഫ്, പ്രതീക്ഷയോടെ ടിജെ വിനോദ്

ഈ ശ്രീധരന്‍റെ വാക്ക് മാത്രം വിശ്വസിച്ചാണ് സര്‍ക്കാര്‍ പാലം പൊളിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നതെന്നും കൂടുതല്‍ വിദഗ്ധ പരിശോധന നടത്താതെ പാലം പൊളിക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു എഞ്ചിനീയര്‍മാരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചത്. പൊളിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് ഭാര പരിശോധന നടത്തി പാലത്തിന് ബലക്ഷയം ഉണ്ടോയെന്ന് പരിശോധിക്കേണ്ടതായിരുന്നെന്നും എഞ്ചിനീയര്‍മാരുടെ സംഘടന പറഞ്ഞു.

palariva

പാലത്തില്‍ കൂടുതല്‍ വിദഗ്ധ പരിശോധന നടത്തേണ്ടതുണ്ടോയെന്ന് കോടതി സര്‍ക്കാറിനോട് ആരാഞ്ഞു. എന്നാല്‍ അങ്ങനെയൊരു പരിശോധന നടത്തേണ്ടതില്ലെന്നായിരുന്നു സര്‍ക്കാറിന്‍റെ മറുപടി. തുടര്‍ന്നാണ് ഭാര പരിശോധന അടക്കമുള്ള കാര്യങ്ങളില്‍ മറുപടി നല്‍കാന്‍ സര്‍ക്കാറിന് കോടതി രണ്ടാഴ്ച്ചത്തെ സമയം അനുവദിച്ചത്. ഇപ്പോഴത്തെ ഹര്‍ജികളില്‍ തീരുമാനം ഉണ്ടാകുന്നത് വരെ യാതൊരു കാരണവശാലും പാലം പൊളിക്കരുതെന്ന നിര്‍ദ്ദേശവും കോടതി സര്‍ക്കാറിന് നല്‍കി.

ജോളിക്ക് തെറിയഭിഷേകം, കൂകി വിളിച്ച് ജനക്കൂട്ടം; പ്രതികളെ 6 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടുജോളിക്ക് തെറിയഭിഷേകം, കൂകി വിളിച്ച് ജനക്കൂട്ടം; പ്രതികളെ 6 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

English summary
says hc do not demolish palarivattom bridge without permission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X