സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ അന്തരിച്ചു; പടിയിറങ്ങിയത് സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരന്‍
മലപ്പുറം: കാരന്തൂര്‍ മര്‍ക്കസ് വൈസ് പ്രസിഡന്റും കേരള മുസ്ലീം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റുമായ സയ്യീദ് യുസുഫുല്‍ ബുഖാരി വൈലത്തൂര്‍(70) വിടവാങ്ങി. കേരള സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരനാണ്. ശനിയാഴ്ച പലര്‍ച്ചെയായിരുന്നു മരണപ്പെട്ടത്. ശൈഖ് മുഹ്യിദ്ദിന്‍ ഖാദിര്‍ ജീലാനി തങ്ങളുടെ പരമ്പരയില്‍പ്പെട്ട സൂഫിവര്യനും ശൈഖുമായ സയ്യിദ് ഖാസിം വലിയുല്ലാഹിയുടെ അഞ്ചാമത്തെ പേരമകനാണ്.
ഖബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വൈലത്തൂര്‍ നഴ്‌സറിപ്പടിയലുള്ള വീട്ടുവളപ്പില്‍ നടക്കും. 2014ല്‍ ലോക നേതാക്കള്‍ക്ക് ഒപ്പം വിശുദ്ധ കഅബ കഴുകല്‍ ചടങ്ങില്‍ തങ്ങള്‍ പങ്കെടുത്തിരുന്നു . എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സുപ്രീം കൗണ്‍സില്‍ അംഗം, മലപ്പുറം ജില്ലാ പ്രസിഡന്റ് തുടങ്ങി നിരവധി പദവികള്‍ വഹിച്ചിരുന്ന തങ്ങളെ കഴിഞ്ഞ ദിവസം ചേര്‍ന്ന മര്‍കസ് നാല്‍പ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയര്‍മാനായും തിരഞ്ഞെടുത്തിരുന്നു.

സയ്യിദത്ത് സഫിയ ബീവിയാണ് ഭാര്യ. ജലാലുദ്ദീന്‍ സഖാഫി, സക്കരിയ്യ സഖാഫി, സയ്യിദ് അലി അഹ്‌സനി, സയ്യിദത്ത് ജമീല ബീവി, സയ്യിദത്ത് റംല ബീവി, സയ്യിദത്ത് റാളിയ ബീവി എന്നിവര്‍ മക്കളാണ്. സയ്യിദ് അബ്ദുസ്സലീം ഹൈദറൂസി മലപ്പുറം, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് സിദ്ദിഖ് തങ്ങള്‍ എന്നിവര്‍ മരുമക്കളും.












Click it and Unblock the Notifications