കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെസ് ബാങ്കിനെ രക്ഷിക്കാന്‍ നടപടിയുമായി എസ്ബിഐയും എ​ല്‍ഐസിയും!! 49 ശതമാനം ഷെയറുകള്‍ വാങ്ങും

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: യെസ് ബാങ്കിനെ സാമ്പത്തികമായി രക്ഷിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നീക്കം തുടങ്ങി. മറ്റ് ധനാകാര്യ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി ഓഹരി വാങ്ങാനുള്ള നടപടികളാണ് എസ്ബിഐ ആലോചിക്കുന്നത്. ഇതിനിടെ കണ്‍സോഷ്യത്തിന്‍റെ ഭാഗമാകാന്‍ സര്‍ക്കാര്‍ എല്‍ഐസിയേയും സമീപിച്ചു.

എസ്‌ബി‌ഐയും എൽ‌ഐ‌സിയും ചേർന്ന് യെസ് ബാങ്കിന്‍റെ 49 ശതമാനം ഓഹരി വാങ്ങാനാണ് ലക്ഷ്യമിടുന്നത്. രണ്ട് സ്ഥാപനങ്ങളും 24.5 ശതമാനം വീതം ഓഹരികൾ സ്വന്തമാക്കാനാണ് നീക്കം.ഇതിനായി 490 കോടി ചെലവഴിക്കേണ്ടി വരും. ഓരോ ഷെയറിനും രണ്ട് രൂപ നിരക്കിൽ പ്രിഫറൻഷ്യൽ ഷെയറുകൾ വാങ്ങിയേക്കും. യെസ് ബാങ്കിനെ രക്ഷിക്കാനായി ഓഹരി ഏറ്റെടുക്കല്‍ നടപടിക്ക് റിസര്‍വ്വ് ബാങ്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.

 yesbank

കിട്ടാകടം മൂലം പ്രതിസന്ധി നേരിയുന്ന യെസ് ബാങ്കിന്‍റെ മൂലധനം ഉയര്‍ത്താനുള്ള നീക്കങ്ങള്‍ക്ക് ഇന്നലെ ചേര്‍ന്ന ​എസ്ബിഐ പ്രത്യേക ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയിരുന്നു. യെസ് ബാങ്കിനെ സംബന്ധിച്ച വിഷയം വ്യാഴാഴ്ച നടന്ന സെൻട്രൽ ബോർഡ് യോഗത്തിൽ ചർച്ച ചെയ്യുകയും ബാങ്കിലെ നിക്ഷേപ അവസരങ്ങൾ അന്വേഷിക്കുന്നതിന് ബോർഡ് തത്വത്തിൽ അംഗീകാരം നൽകുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന് റിസര്‍വ്വ് ബാങ്ക് മോറട്ടോറിയെ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 2020 ഏപ്രില്‍ മൂന്ന് വരെ മോറട്ടോറിയം നിലനില്‍ക്കുമെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്. അക്കൗണ്ട് ഉടമകള്‍ക്ക് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കി നിജയപ്പെടുത്തിയിട്ടുണ്ട്. ബാങ്കിന്‍റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. നിലവില്‍ എസ്ബിഐ മുന്‍ സിഎഫ്ഒ പ്രശാന്ത് കുമാറിനെയാണ് ബാങ്കിന്‍റെ അഡ്മിനിസ്ട്രേറ്ററായി ആര്‍ബിഐ നിയമിച്ചിരിക്കുന്നത.്

അതേസമയം തുക പിന്‍വലിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ട് വന്നതോടെ നിരവധി പേരാണ് പണം പിന്‍വലിക്കാന്‍ എത്തിയത്. രാവിലെ മുതല്‍ തന്നെ എടിഎമ്മുകളിലെ പണം ആളുകള്‍ പിന്‍വലിച്ചിരുന്നു. എടിഎമ്മുകളിലെ പണം കാലിയായതോടെ ഇടപാടുകാര്‍ ബാങ്കിലേക്ക് ഇരച്ച് കയറിയിരുന്നു.

അതേസമയം പ്രതിസന്ധിക്കിടെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എസ്ബിഐ ചെയർമാനുമായി കൂടിക്കാഴ്ച നടത്തി. ആളുകള്‍ പരിഭ്രാന്തരേകേണ്ട സാഹചര്യമില്ലെന്നും ബാങ്കിൻറെ പ്രവർത്തനം ഉടന സാധാരണ നിലയിലാകുമെന്നും എസ്ബിഐ ചെയര്‍മാന്‍ അറിയിച്ചു.

'ട്രാന്‍സ്'; അണിയറക്കാരെ 'ശപിച്ച്' പാസ്റ്റര്‍,'ഞങ്ങടെ പേര് വച്ച് പിടിച്ച് ഞം ഞം വച്ച് തിന്ന്',വീഡിയോ'ട്രാന്‍സ്'; അണിയറക്കാരെ 'ശപിച്ച്' പാസ്റ്റര്‍,'ഞങ്ങടെ പേര് വച്ച് പിടിച്ച് ഞം ഞം വച്ച് തിന്ന്',വീഡിയോ

കൊറോണ ഭീതി: ഇന്ത്യയിലെ കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ നേരിടുന്നത് ഒരു ബില്യണ്‍ ഡോളറിന്റെ നഷ്ടം

ദില്ലി കലാപം: കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി, ഡിഎന്‍എ ശേഖരിക്കണം

English summary
SBI and LIC to rescue Yes Bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X