കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുന്നമംഗലം എസ്ബിഐ എടിഎം കവര്‍ച്ച; മൂന്ന് ഹരിയാന സ്വദേശികള്‍ പിടിയില്‍

Google Oneindia Malayalam News

കുന്ദമംഗലം: സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ കുന്ദമംഗലത്തെ എടിഎം കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് ഹരിയാന സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാന ഹിന്ദ്വാന്‍ മേവട്ട് മുന്ദേട്ട വില്ലേജിലെ മുഫീദ്, ദില്‍ഷാദ്, ഗസേര മേവട്ട് ദാസേരയിലെ മുഹമ്മദ് മുബാരിഖ് എന്നിവരെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 14നായിരുന്നു കേസിനാസ്പദമായ സംഭവം.

hariyana

കോഴിക്കോട് ആനിഹാള്‍ റോഡിലെ എടിഎം കവര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതികള്‍ ഫെബ്രുവരി അവസാന വാരത്തില്‍ പൊലീസിന്റെ പിടിയിലായിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത ഇവര്‍ ജില്ലാ ജയിലില്‍ കഴിഞ്ഞുവരുകയായിരുന്നു. എടിഎം കൗണ്ടറിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് ജയിലില്‍ ഉള്ളവരാണ് പ്രതികള്‍ എന്നു മനസിലായത്. ഇവരെ കസ്റ്റഡിയില്‍ കിട്ടാന്‍ കുന്ദമംഗലം പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. വ്യാഴാഴ്ച ഇവരെ കസ്റ്റഡിയില്‍ കിട്ടിയതോടെ ചോദ്യം ചെയ്യലില്‍ കാര്യങ്ങള്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.

പത്ത് കോടിയുടെ മോതിരം.. ഒന്നരക്കോടിയുടെ വാച്ച്... നീരവിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് ഇതൊക്കെ!പത്ത് കോടിയുടെ മോതിരം.. ഒന്നരക്കോടിയുടെ വാച്ച്... നീരവിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് ഇതൊക്കെ!

സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു, വയല്‍ക്കിളി സമരത്തിന് അനുമതി, കേന്ദ്രത്തിന് കത്ത്!സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു, വയല്‍ക്കിളി സമരത്തിന് അനുമതി, കേന്ദ്രത്തിന് കത്ത്!

English summary
sbi atm theft in kundamangalam; three hariyana natives arrested,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X